കോഴിക്കോട്: ബേപ്പൂര്‍ പോര്‍ട്ടില്‍ ക്രെയിന്‍ പൊട്ടിവീണ് അപകടം. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് ക്രെയിന്‍ പൊട്ടി വീണത്.
അന്ത്രോ കവരത്തി ദ്വീപിലേക്ക് പോകുന്ന ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
ക്രൈയ്നിന്റെ കാലപ്പഴക്കമാണ് തകര്‍ന്നു വീഴാന്‍ കാരണമെന്ന് തൊഴിലാളികള്‍ ആരോപിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.