Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhagirath

ഭഗീരഥപ്രയത്നം വിഫലം; ഭാഗീരഥ് മരണത്തിനു കീഴടങ്ങി

ഉ​​​​ജ്ജൈ​​​​ൻ: ഒ​​​​രു​​​​ദി​​​​വ​​​​സം നീ​​​​ണ്ട ഭ​​​​ഗീ​​​​ര​​​​ഥ പ്ര​​​​യ​​​​ത്നം വി​​​​ഫ​​​​ലം, ര​​​​ണ്ട​​​​ര വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ ഭാ​​​​ഗീ​​​​ര​​​​ഥ് മ​​​​ര​​​​ണ​​​​ത്തെ​​​​പ്പു​​​​ൽ​​​​കി.

മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഉ​​​​ജ്ജൈ​​​​ന്‍ ഗ്രാ​​​​മ​​​​ത്തി​​​​ൽ കു​​​ഴ​​​ൽ​​​ക്കി​​​ണ​​​റി​​​ൽ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ‌ വീ​​​ണ കു​​​ട്ടി​​​യെ 23 മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട ദൗ​​​ത്യ​​​ത്തി​​​ൽ പു​​​റ​​​ത്തെ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും സ​​​ങ്ക​​​ട​​​ക്ക​​​ണ്ണീ​​​ർ ബാ​​​ക്കി​​​യാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബ​​​​ദ്‌​​​​ന​​​​ഗ​​​​റി​​​​ലെ ജ​​​​ലാ​​​​രി​​​​യ​​​​യി​​​​ലു​​​​ള്ള കു​​​​ഴ​​​​ൽ​​​​ക്കി​​​​ണ​​​​റി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ഏ​​​​ഴ​​​​ര​​​​യോ​​​​ടെ​​​​യാ​​​​ണ് ഭാ​​​​ഗീ​​​​ര​​​​ഥ് വീ​​​​ണ​​​​ത്. ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യു​​​​ടെ (എ​​​​ൻ‌​​​​ഡി‌​​​​ആ​​​​ർ‌​​​​എ​​​​ഫ്) സം​​​​ഘ​​​​മു​​​​ൾ​​​​പ്പെ​​​​ടെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് എ​​​​ത്തി.

ശ്ര​​​മ​​​ക​​​ര​​​മാ​​​യ ദൗ​​​ത്യ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച കു​​​ട്ടി​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. ഇ​​​തി​​​നു​​​ശേ​​​​ഷ​​​​മാ​​​​ണു മ​​​​ര​​​​ണം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്ന് ക​​​​ള​​​​ക്ട​​​​ർ റോ​​​​ഷ​​​​ൻ കു​​​​മാ​​​​ർ സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.

60 അ​​​​ടി താ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് കു​​​​ട്ടി കു​​​​ടു​​​​ങ്ങി​​​​യ​​​​ത്. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ പാ​​​​ലി സ്വ​​​​ദേ​​​​ശി പ്ര​​​​വീ​​​​ൺ ദേ​​​​വാ​​​​സി​​​​യു​​​​ടെ മ​​​​ക​​​​നാ​​​​ണ് ഭാ​​​​ഗീ​​​​ര​​​​ഥ്.

Latest News

Corehub Up