Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BhagirathChoudhary

വെ​ള്ള​രി കൃ​ഷി വി​വാ​ദം; സ​ബ്‌​സി​ഡി തു​ക തി​രി​ച്ച​ട​ച്ച് കൃ​ഷി സ​ഹ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വെ​ള്ള​രി കൃ​ഷി​ക്കാ​യി വാ​ങ്ങി​യ സ​ബ്‌​സി​ഡി തു​ക കൃ​ഷി സ​ഹ​മ​ന്ത്രി ഭ​ഗീ​ര​ഥ് ചൗ​ധ​രി തി​രി​ച്ച​ട​ച്ചെ​ന്ന് രാം​നാ​ഥ് താ​ക്കൂ​ർ. തൃ​ണ​മൂ​ൽ എം​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ ചോ​ദ്യ​ത്തി​ന് കൃ​ഷി സ​ഹ​മ​ന്ത്രി​യാ​യ രാം​നാ​ഥ് താ​ക്കൂ​ർ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു.

ജൂ​ൺ മാ​സ​ത്തി​ൽ ഇ​ന്ത്യ​ൻ എ​ക്‌​സ്പ്ര​സി​ൽ വ​ന്ന റി​പ്പോ​ർ​ട്ടി​ലാ​ണ് കൃ​ഷി സ​ഹ​മ​ന്ത്രി​യാ​യ ഭ​ഗീ​ര​ഥ് ചൗ​ധ​രി സ്വ​ന്തം മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നും ത​ന്‍റെ വെ​ള്ള​രി കൃ​ഷി​ക്കാ​യി സ​ബ്‌​സി​ഡി​യാ​യി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

പി​ന്നാ​ലെ താ​ൻ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഭ​ഗീ​ര​ഥ് ചൗ​ധ​രി​യു​ടെ വാ​ദം. വി​വാ​ദം ക​ന​ത്ത​തോ​ടെ താ​ൻ കു​ട്ടി​ക്കാ​ലം മു​ത​ൽ ക​ർ​ഷ​ക​നാ​ണെ​ന്നും മ​റ്റ് അ​ർ​ഹ​ത​യു​ള്ള ക​ർ​ഷ​ക​രെ പോ​ലെ​യാ​ണ് താ​നും സ​ബ്‌​സി​ഡി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തെ​ന്നു​മാ​ണ് ഭ​ഗീ​ര​ഥ് ചൗ​ധ​രി പ്ര​തി​ക​രി​ച്ച​ത്.

16,592 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണ് ഭ​ഗീ​ര​ഥ് ചൗ​ധ​രി​യു​ടെ വെ​ള്ള​രി കൃ​ഷി. വി​വാ​ദം ബ​ല​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ ചോ​ദ്യ​ത്തി​ന് സ്‌​കീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ങ്കി​ൽ ചൗ​ധ​രി പ​ണം തി​രി​കെ അ​ട​ച്ചെ​ന്ന് രാം​നാ​ഥ് താ​ക്കൂ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്. 99.6ല​ക്ഷം രൂ​പ​യാ​ണ് മ​ന്ത്രി തി​രി​ച്ച​ട​ച്ച​ത്.

Latest News

Corehub Up