Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhagyalakshmi

പ​വ​ർ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണ് നി​ങ്ങ​ളും; ശ്വേ​ത​യെ വി​മ​ർ​ശി​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി  

അ​മ്മ സം​ഘ​ട​ന​യി​ലെ ത​ർ​ക്ക​ത്തി​ൽ ശ്വേ​ത മേ​നോ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി. ത​ന്‍റെ പോ​രാ​ട്ടം അ​മ്മ​യി​ലെ പ​വ​ർ ഗ്രൂ​പ്പി​നെ​തി​രെ​യെ​ന്ന ശ്വേ​ത​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രെ​യാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി രം​ഗ​ത്തെ​ത്തി​യ​ത്.

പ​വ​ർ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണ് നി​ങ്ങ​ളു​മെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി ശ്വേ​ത​യെ വി​മ​ർ​ശി​ച്ചു. അ​വ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ നി​ങ്ങ​ൾ എ​വി​ടെ​യാ​യി​രു​ന്നു. അ​ന്നും നി​ങ്ങ​ൾ സം​ഘ​ട​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ല്ലോ?, അ​വ​ൾ​ക്ക് വേ​ണ്ടി ശ​ബ്ദം ഉ​യ​ർ​ത്തി​യോ? ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വ​ന്ന​പ്പോ​ൾ നി​ങ്ങ​ളു​ടെ നി​ഴ​ൽ പോ​ലും ക​ണ്ടി​ല്ലെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി ചോ​ദി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് വി​മ​ർ​ശ​നം.

ത​ന്‍റെ പോ​രാ​ട്ടം അ​മ്മ​യി​ലെ പ​വ​ർ ഗ്രൂ​പ്പി​നെ​തി​രെ​യെ​ന്നാ​ണ് ശ്വേ​ത ഫേ​സ് ബു​ക്കി​ല്‍ പോ​സ്റ്റി​ട്ടി​രു​ന്ന​ത്. സാ​ധാ​ര​ണ സ്ത്രീ ​എ​ന്ന നി​ല​യി​ൽ പ​വ​ർ ഗ്രൂ​പ്പി​നെ ഒ​റ്റ​യ്ക്ക് നേ​രി​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ത​ന്‍റെ പോ​രാ​ട്ട​ത്തി​ലൂ​ടെ പ​വ​ർ ഗ്രൂ​പ്പ്‌ തു​റ​ന്നു​കാ​ട്ട​പ്പെ​ടു​മെ​ന്നും ശ്വേ​ത പ​റ​ഞ്ഞു. അ​മ്മ​യു​ടെ ഫ​ണ്ടി​ൽ ചി​ല​ർ ന​ട​ത്തി​യ സാ​മ്പ​ത്തി​ക തി​രി​മ​റി​ക​ൾ താ​ൻ ക​ണ്ടെ​ത്തി.

അ​ത് ചോ​ദ്യം ചെ​യ്ത അ​ന്ന് മു​ത​ൽ ത​ന്നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. അ​മ്മ​യി​ലെ പാ​വ​പ്പെ​ട്ട ക​ലാ​കാ​ര​ൻ​മ്മാ​ർ​ക്ക് വേ​ണ്ടി​യാ​ണ് പ​ല പ​രി​പാ​ടി​ക​ളി​ലൂ​ടെ പ​ണം പി​രി​ക്കു​ന്ന​ത്. ആ ​പ​ണം ത​രു​ന്ന​ത് ഹി​ന്ദു ആ​ണോ, ക്രി​സ്ത്യാ​നി ആ​ണോ, മു​സ്‌​ലിം ആ​ണോ, അം​ബാ​നി ആ​ണോ അ​ദാ​നി ആ​ണോ എ​ന്നൊ​ന്നും നോ​ക്കാ​റി​ല്ല.

എ​ത്ര നി​ശ​ബ്ദ​ത​യാ​ക്കാ​ൻ ശ്ര​മി​ച്ചാ​ലും പോ​രാ​ട്ട​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ട് ഇ​ല്ലെ​ന്നും ശ്വേ​ത കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ശ്വേ​ത നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Movies

ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വേ​ല​ത്ത​ര​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​നാ​കി​ല്ല ഭാ​ഗ്യ​ല​ക്ഷ്മി; ബൈ​ജു കൊ​ട്ടാ​ര​ക്ക​ര

ഫെ​ഫ്ക​യി​ല്‍​നി​ന്ന് രാ​ജി​വെ​ക്കാ​നു​ള്ള ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ന്‍ ബൈ​ജു കൊ​ട്ടാ​ര​ക്ക​ര. ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വേ​ല​ത്ത​ര​ങ്ങ​ള്‍ ഭാ​ഗ്യ​ല​ക്ഷ്മി ഇ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​തെ​ന്ന് പ​റ​ഞ്ഞാ​ല്‍ വി​ശ്വ​സി​ക്കാ​നാ​കി​ല്ലെ​ന്ന് ബൈ​ജു കൊ​ട്ടാ​ര​ക്ക​ര കു​റി​ച്ചു.

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചാ​ണ് ബൈ​ജു കൊ​ട്ടാ​ര​ക്ക​ര​യു​ടെ ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റ്.

ഭാ​ഗ്യ​ല​ക്ഷ്മി ഫെ​ഫ്ക​യി​ല്‍​നി​ന്ന് രാ​ജി​വെ​ച്ചു. ഭാ​ഗ്യ​ല​ക്ഷ്മി ഇ​പ്പോ​ഴാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വേ​ല​ത്ത​ര​ങ്ങ​ള്‍ അ​റി​യു​ന്ന​ത് എ​ന്നു പ​റ​ഞ്ഞാ​ല്‍ ഞ​ങ്ങ​ള​ത് വി​ശ്വ​സി​ക്കി​ല്ല ഭാ​ഗ്യ​ല​ക്ഷ്മി. തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ച് മാ​ക്ട ഫെ​ഡ​റേ​ഷ​ന്‍ എ​ന്ന സം​ഘ​ട​ന പി​ള​ര്‍​ത്തി ഫെ​ഫ്ക ഉ​ണ്ടാ​ക്കി​യ​പ്പോ​ള്‍ അ​യാ​ള്‍ നി​ങ്ങ​ള്‍​ക്ക് ദേ​വ​ന്‍ ആ​യി​രു​ന്നു.

പ​ഞ്ചാ​ര വ​ര്‍​ത്ത​മാ​ന​ങ്ങ​ള്‍ കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ക്കാ​നും ത​ന്റെ ഭാ​വി​ക്കു​വേ​ണ്ടി, പ​ണ​മു​ണ്ടാ​ക്കാ​ന്‍ വേ​ണ്ടി മ​ല​യാ​ള സി​നി​മ​യി​ലെ സം​ഘ​ട​ന​ക​ളെ ഉ​പ​യോ​ഗി​ക്കാ​നും, താ​ര​ങ്ങ​ളു​ടെ​യും നി​ര്‍​മാ​താ​ക്ക​ളു​ടെ​യും ഇ​ട​യി​ല്‍ താ​നാ​ണ് രാ​ജാ​വെ​ന്ന് പ്ര​ഘോ​ഷി​ക്കാ​ന്‍, പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​നെ പോ​ലും ചി​ല ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി കാ​ല്‍​കീ​ഴി​ല്‍ ആ​ക്കാ​നും സി​നി​മാ​രം​ഗം ഞാ​നി​ല്ലാ​തെ ഒ​ന്നും ന​ട​ക്കി​ല്ല എ​ന്ന് പ്ര​ഖ്യാ​പി​ക്കാ​നും തു​നി​ഞ്ഞി​റ​ങ്ങി​യ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്ന അ​ഭി​ന​വ അ​ല​വ​ലാ​തി​ക്ക് ഭാ​ഗ്യ​ല​ക്ഷ്മി അ​വി​ടെ​നി​ന്നും പ​ടി​യി​റ​ങ്ങു​മ്പോ​ള്‍ എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്.

വി​ന​യ​ന്‍ സ്വേ​ച്ഛാ​ധി​പ​തി ആ​യി​രു​ന്ന​ല്ലോ എ​ന്നാ​ണ് നി​ങ്ങ​ള്‍ അ​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. കൂ​ടെ​യു​ള്ള ആ​ളു​ക​ളെ​ല്ലാം കു​ഴ​പ്പ​ക്കാ​ര്‍ ആ​ണെ​ന്നും ഇ​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​യി ഉ​ണ്ണി​കൃ​ഷ്ണ​നും സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ മ​റ്റ് ആ​ളു​ക​ള്‍​ക്കും, ആ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് എ​ന്തി​നു​വേ​ണ്ടി​യാ​ണ് ഈ ​നാ​ട​ക​ങ്ങ​ളെ​ല്ലാം ക​ളി​ക്കു​ന്ന​തെ​ന്നും പ​ച്ച​ക്ക​ള്ള​ങ്ങ​ള്‍ പ​റ​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ളെ​യും സി​നി​മ രം​ഗ​ത്തു​ള്ള​വ​രെ​യും വ​ഞ്ചി​ക്കു​ന്ന ഇ​വ​ന്മാ​ര്‍​ക്ക് മാ​പ്പി​ല്ല.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പി​ന്നാ​ലെ അ​റി​യി​ക്കാം ഉ​ണ്ണി​കൃ​ഷ്ണ​ന്‍. തെ​ളി​വു​ക​ള്‍ സ​ഹി​തം നി​ങ്ങ​ള്‍ കാ​ണി​ച്ച വൃ​ത്തി​കേ​ടു​ക​ള്‍. മ​ല​യാ​ള സി​നി​മാ​രം​ഗം മ​ലീ​മ​സ​മാ​ക്കി​യ, ഗ്രൂ​പ്പു​ക​ള്‍ ഉ​ണ്ടാ​ക്കി​യ, നി​ങ്ങ​ള്‍​ക്ക് ലാ​ല്‍​സ​ലാം. ഇ​നി വി​ശ​ദ​മാ​യി ഒ​ന്ന് കാ​ണേ​ണ്ടി​വ​രും.

Movies

ദി​ലീ​പി​ന്‍റേ​ത് അ​ന്തി​മ​വി​ധി അ​ല്ല, ഇ​നി​യും കോ​ട​തി​ക​ളു​ണ്ട്: ഭാ​ഗ്യ​ല​ക്ഷ്മി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഇ​പ്പോ​ള്‍ വ​ന്ന​ത് അ​ന്തി​മ​വി​ധി അ​ല്ലെ​ന്നും ഇ​നി​യും കോ​ട​തി​ക​ളു​ണ്ടെ​ന്നും ന​ടി​യും ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. പാ​ല​ക്കാ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ദി​ലീ​പ് നി​ര​പ​രാ​ധി​യെ​ന്നു സു​പ്രീം​കോ​ട​തി പ​റ​യ​ണം. നി​ല​വി​ല്‍ വി​ധി​പ​റ​ഞ്ഞ​തു കീ​ഴ്‌​ക്കോ​ട​തി മാ​ത്ര​മാ​ണ്. വി​ധി ഇ​ങ്ങ​നെ​യാ​കാ​ന്‍ കാ​ര​ണം എ​ന്താ​ണെ​ന്നു പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡ് രാ​ത്രി​യി​രു​ന്നു ക​ണ്ടി​ട്ടു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. ഹാ​ഷ് വാ​ല്യൂ മാ​റി​യി​ട്ടു​ണ്ട്. കൂ​റു​മാ​റി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ള്‍ കേ​സി​ലു​ണ്ടാ​യി​ട്ടു​ണ്ട്.

ദി​ലീ​പ് ഇ​പ്പോ​ഴും കു​റ്റാ​രോ​പി​ത​നാ​ണ്. എ​തി​രാ​ളി ശ​ക്ത​നും സ​മ്പ​ന്ന​നും സ്വാ​ധീ​ന​മു​ള്ള​വ​നു​മാ​ണ്. വി​ധി​ക്കു​ശേ​ഷം അ​യാ​ള്‍​ക്കു വേ​ണ്ടി​യൊ​രു​ക്കി​യ സ്വീ​ക​ര​ണ​ങ്ങ​ളും വാ​ക്കു​ക​ളു​മെ​ല്ലാം വേ​ദ​നി​പ്പി​ച്ചു.

മ​ഞ്ജു​വി​ന്‍റെ പേ​ര് ഇ​ന്ന​ലെ പ​റ​ഞ്ഞ​തി​നു​പി​ന്നി​ല്‍ ഭ​യ​മു​ണ്ട്. മ​ഞ്ജു​വി​നോ​ട് എ​തി​രാ​ളി ശ​ക്ത​നെ​ന്നും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ഞാ​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. രാ​ഷ്‌​ട്രീ​യ​ക്കാ​രും സം​ഘ​ട​ന​ക​ളും എ​ല്ലാം അ​യാ​ള്‍​ക്കൊ​പ്പ​മാ​ണ്. സൂ​പ്പ​ര്‍ സ്റ്റാ​റു​ക​ളൊ​ന്നും അ​വ​ള്‍​ക്കൊ​പ്പ​മാ​യി​രു​ന്നി​ല്ല.

ഫെ​ഫ്ക​യി​ല്‍​നി​ന്ന് താ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​വ​ച്ചു. ഇ​ത​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യാ​നി​ല്ല. ന​ട​ന്‍ ദി​ലീ​പി​നെ സം​ഘ​ട​ന​ക​ളി​ലേ​ക്കു തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഫെ​ഫ്ക​യി​ല്‍​നി​ന്നു രാ​ജി​വ​ച്ച​ത്. ഇ​നി ഒ​രു സം​ഘ​ട​ന​യു​ടെ​യും ഭാ​ഗ​മാ​കി​ല്ല. അ​മ്മ സം​ഘ​ട​ന​യ്ക്കെ​തി​രേ​യും ഭാ​ഗ്യ​ല​ക്ഷ്മി രൂ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ര്‍​ത്തി. അ​ന്ന് അ​വ​ള്‍​ക്കു​വേ​ണ്ടി യോ​ഗം ചേ​ര്‍​ന്നി​ല്ലെ​ന്നും, എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​ടി​യ​ന്ത​ര​യോ​ഗം ചേ​ര്‍​ന്നെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ശ​രി​യോ​ടൊ​പ്പ​വും തെ​റ്റി​നോ​ടൊ​പ്പ​വും എ​ങ്ങ​നെ ഒ​രു​മി​ച്ചു​നി​ല്‍​ക്കാ​നാ​വു​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി ചോ​ദി​ച്ചു. സം​ഘ​ട​ന​യി​ല്‍​നി​ന്ന് എ​ന്നെ ആ​രും വി​ളി​ച്ചി​ല്ല. ഞ​ങ്ങ​ളു​ണ്ട് നി​ന്‍റെ​കൂ​ടെ എ​ന്നു​പോ​ലും അ​വ​ളോ​ട് സം​ഘ​ട​ന​യി​ലെ ആ​രും പ​റ​ഞ്ഞി​ല്ല. അ​മ്മ​യി​ല്‍ സ്ത്രീ​ക​ള്‍ ത​ല​പ്പ​ത്തി​രു​ന്ന​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും മ​ന​സി​ലാ​യി. അ​യാ​ള്‍​ക്കൊ​പ്പം​ത​ന്നെ​യെ​ന്നു പ​റ​യാ​തെ പ​റ​യു​ന്നു.

യു​ഡി​എ​ഫ് വേ​ട്ട​ക്കാ​ര്‍​ക്കൊ​പ്പ​മാ​ണു നി​ല്‍​ക്കു​ന്ന​തെ​ന്ന് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ വാ​ക്കി​ല്‍​നി​ന്നു മ​ന​സി​ലാ​യെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ പ​റ​ഞ്ഞ​തി​ല്‍ വ​ലി​യ അ​ദ്ഭു​ത​മി​ല്ല. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍​വ​ന്നാ​ല്‍ ഇ​ങ്ങ​നെ​യാ​കു​മോ പെ​രു​മാ​റു​ക. ഇ​താ​ണ് ദി​ലീ​പി​ന്‍റെ ധൈ​ര്യം. രാ​ഷ്‌​ട്രീ​യ​ത്തി​ലും പ​ല ഇ​ട​ങ്ങ​ളി​ലും അ​ധി​കാ​ര​മു​ള്ള​വ​ര്‍ അ​യാ​ളു​ടെ ഒ​പ്പ​മാ​ണ്. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി​ഷ​യ​ത്തി​ല്‍​പോ​ലും യു​ഡി​എ​ഫ് ന​ട​പ​ടി​യെ​ടു​ത്ത​ത് എ​ങ്ങ​നെ​യാ​ണെ​ന്നു ക​ണ്ട​താ​ണെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

Kerala

ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം; ഫെ​ഫ്ക​യി​ൽ നി​ന്നും രാ​ജി​വ​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി

തി​രു​വ​ന​ന്ത​പു​രം: ഫെ​ഫ്ക​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച് ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. ന​ട​ൻ ദി​ലീ​പി​നെ സം​ഘ​ട​ന​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി.

ദി​ലീ​പി​നെ​തി​രെ​യു​ള്ള​ത് അ​ന്തി​മ വി​ധി​യെ​ന്ന നി​ല​യി​ൽ സം​ഘ​ട​ന​ക​ൾ കാ​ണു​ന്നു​വെ​ന്നും ഇ​നി ഒ​രു സം​ഘ​ട​ന​യു​ടെ​യും ഭാ​ഗ​മാ​കി​ല്ലെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി അ​റി​യി​ച്ചു.

അ​തി​ജീ​വി​ത​യെ വി​ളി​ക്കാ​നോ അ​വ​രോ​ടൊ​ന്ന് സം​സാ​രി​ക്കാ​നോ സം​ഘ​ട​ന ശ്ര​മി​ച്ചി​ല്ല. ക​മ്മി​റ്റി​യി​ലു​ള്ള​വ​രോ​ട് പോ​ലും തീ​രു​മാ​നി​ക്കാ​തെ​യാ​ണ് ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

ദി​ലീ​പി​ന്‍റെ അം​ഗ​ത്വ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​നോ​ട് ആ​ലോ​ചി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി.

Movies

ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം; ഫെ​ഫ്ക​യി​ൽ നി​ന്നും രാ​ജി​വ​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി

ഫി​ലിം എം​പ്ലോ​യി​സ് ഫെ​ഡ​റേ​ഷ(​ഫെ​ഫ്ക)​നി​ൽ നി​ന്നും രാ​ജി​വ​ച്ച് ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. ന​ടി അ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ദി​ലീ​പ് കു​റ്റ​വി​മു​ക്ത​നാ​യ​തി​ന് പി​ന്നാ​ലെ ന​ട​നെ ഫെ​ഫ്ക​യി​ലേ​യ്ക്ക് തി​രി​ച്ചെ​ടു​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി.

അ​തി​ജീ​വി​ത​യെ വി​ളി​ക്കാ​നോ അ​വ​രോ​ടൊ​ന്ന് സം​സാ​രി​ക്കാ​നോ സം​ഘ​ട​ന ശ്ര​മി​ച്ചി​ല്ലെ​ന്നും ക​മ്മി​റ്റി​യി​ലു​ള്ള​വ​രോ​ട് പോ​ലും തീ​രു​മാ​നി​ക്കാ​തെ​യാ​ണ് ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

ദി​ലീ​പി​ന്‍റെ അം​ഗ​ത്വ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​നോ​ട് ആ​ലോ​ചി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി. 

Kerala

'നേരത്തെ എഴുതിവച്ച വിധി, ഇതിനപ്പുറം ഒന്നും പ്രതീക്ഷിച്ചിരുന്നില്ല; മരണം വരെ ഇരയ്ക്കൊപ്പം': ഭാഗ്യലക്ഷ്മി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വളരെ നേരത്തെ എഴുതിവച്ച വിധിയാണ്. നാലുവർഷം മുമ്പ് ഞാൻ പറഞ്ഞതു തന്നെയാണ്. ഇതിനപ്പുറം ഒന്നും പ്രതീക്ഷിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇത്രയധികം തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും അതെല്ലാം കണ്ടില്ലെന്നു നടിച്ച് ഒരു വിധി പറയുമോ എന്ന് സംശയം തോന്നിയിരുന്നു. ആരൊക്കെ നിഷ്കളങ്കരെന്ന് പറഞ്ഞാലും ഞങ്ങൾ അത് വിശ്വസിക്കില്ല. എന്തുകൊണ്ട് ഈ വിധി എന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

അതിജീവിതയും നീതി നിഷേധത്തിന്‍റെ ഷോക്കിലാണ്. മരണം വരെ അവൾക്ക് ഒപ്പമാണ്. ഇനി എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കുകയാണ്. അടുത്ത ദിവസം അതിജീവിത തന്നെ അത് പറയുമെന്നും അവർ വ്യക്തമാക്കി. തൃശൂരിൽ അതിജീവിതയുടെ വീട്ടിൽ വച്ചാണ് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോടു പ്രതികരിച്ചത്.

Movies

'തു​ട​രും' മു​ഴു​വ​ൻ ഡ​ബ്ബ് ചെ​യ്തു, ഒ​ടു​വി​ൽ എ​ന്‍റെ ശ​ബ്ദം മാ​റ്റി ശോ​ഭ​ന​യെ​ക്കൊ​ണ്ട് ചെ​യ്യി​പ്പി​ച്ചു, ഒ​രു മ​ര്യാ​ദ പോ​ലും കാ​ണി​ച്ചി​ല്ല: ഭാ​ഗ്യ​ല​ക്ഷ്മി

ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത് സൂ​പ്പ​ർ ഹി​റ്റാ​യ തു​ട​രും സി​നി​മ​യി​ൽ ശോ​ഭ​ന​യു​ടെ ക​ഥാ​പാ​ത്രം മു​ഴു​വ​ൻ ഭാ​ഗ​വും ആ​ദ്യം ഡ​ബ്ബ് ചെ​യ്ത​ത് താ​നാ​ണെ​ന്നും എ​ന്നാ​ൽ ത​ന്‍റെ ശ​ബ്ദം മാ​റ്റി​യി​ല്ലെ​ങ്കി​ൽ പ്ര​മോ​ഷ​ന് വ​രി​ല്ലെ​ന്ന ശോ​ഭ​ന​യു​ടെ നി​ല​പാ​ടു​കൊ​ണ്ട് ത​ന്‍റെ ഡ​ബ്ബിം​ഗ് ഒ​ഴി​വാ​ക്കി​യെ​ന്നും വെ​ളി​പ്പെ​ടു​ത്തി ഭാ​ഗ്യ​ല​ക്ഷ്മി.

ശോ​ഭ​ന​യു​ടെ മി​ക്ക സി​നി​മ​ക​ള്‍​ക്കും ഞാ​നാ​ണ് ഡ​ബ്ബ് ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. എ​ല്ലാ​വ​രും പ​റ​യും ഏ​റ്റ​വും കൂ​ടു​ത​ല്‍ ചേ​രു​ന്ന​ത് എ​ന്‍റെ ശ​ബ്ദ​മാ​ണെ​ന്ന്. തു​ട​രും സി​നി​മ സ​ത്യ​ത്തി​ല്‍ ഞാ​ന്‍ ഡ​ബ്ബ് ചെ​യ്ത​താ​ണ്.

വി​ളി​ച്ച​പ്പോ​ള്‍ ത​മി​ഴ് ക​ഥാ​പാ​ത്രം ആ​ണെ​ന്ന് പ​റ​ഞ്ഞു. അ​വ​ര്‍ ന​ന്നാ​യി ത​മി​ഴ് പ​റ​യു​മ​ല്ലോ അ​തി​നാ​ല്‍ അ​വ​രെ​ക്കൊ​ണ്ട് ത​ന്നെ ഡ​ബ്ബ് ചെ​യ്യി​പ്പി​ച്ചൂ​ടേ എ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. ശോ​ഭ​ന​യ്ക്ക് സ്വ​ന്ത​മാ​യി ഡ​ബ്ബ് ചെ​യ്യാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷെ ന​മ്മ​ളെ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി തീ​രു​മാ​നി​ച്ചു, സം​വി​ധാ​യ​ക​ന്‍ ത​രു​ണ്‍ മൂ​ര്‍​ത്തി​യും തി​ര​ക്ക​ഥാ​കൃ​ത്ത് സു​നി​ലു​മെ​ല്ലാം, ഭാ​ഗ്യ ചേ​ച്ചി മ​തി എ​ന്ന്. എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

അ​ങ്ങ​നെ ഞാ​ന്‍ പോ​യി. മു​ഴു​വ​ന്‍ സി​നി​മ​യും ഞാ​ന്‍ ഡ​ബ്ബ് ചെ​യ്തു. ക്ലൈ​മാ​ക്‌​സൊ​ക്കെ അ​ല​റി നി​ല​വി​ളി​ച്ച്, ഭ​യ​ങ്ക​ര​മാ​യി എ​ഫേ​ര്‍​ട്ട് എ​ടു​ത്താ​ണ് ചെ​യ്ത​ത്. പ​റ​ഞ്ഞ പ്ര​തി​ഫ​ല​വും ത​ന്നു. ഒ​രു മാ​സം ക​ഴി​ഞ്ഞും സി​നി​മ റി​ലീ​സാ​യി​ല്ല.

ഒ​രു ദി​വ​സം ഞാ​ന്‍ ര​ഞ്ജി​ത്തി​നെ അ​ങ്ങോ​ട്ട് വി​ളി​ച്ചു. ചേ​ച്ചി, എ​ങ്ങ​നെ പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ല. ചേ​ച്ചി​യു​ടെ ശ​ബ്ദം മാ​റ്റി. ശോ​ഭ​ന ത​ന്നെ ഡ​ബ്ബ് ചെ​യ്തു​വെ​ന്ന് പ​റ​ഞ്ഞു.

എ​ന്നെ വി​ളി​ച്ച് പ​റ​യാ​നു​ള്ള മ​ര്യാ​ദ നി​ങ്ങ​ള്‍​ക്കി​ല്ലേ എ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. ഞാ​ന്‍ ഡ​ബ്ബ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ പ്രൊ​മോ​ഷ​ന് വ​രി​ല്ലെ​ന്ന് ശോ​ഭ​ന പ​റ​ഞ്ഞു​വെ​ന്ന് അ​വ​ര്‍ എ​ന്നോ​ട് തു​റ​ന്നു പ​റ​ഞ്ഞു. അ​ഭി​ന​യി​ച്ച വ്യ​ക്തി​യ്ക്ക് അ​വ​രു​ടെ ശ​ബ്ദം ന​ല്‍​കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​മു​ണ്ട്.

ആ​ര് ശ​ബ്ദം ന​ല്‍​ക​ണ​മെ​ന്ന​ത് സം​വി​ധാ​യ​ക​ന്‍റെ തീ​രു​മാ​ന​മാ​ണ്. ആ​ര്‍​ട്ടി​സ്റ്റി​ന് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​വു​മു​ണ്ട്. അ​തി​ലൊ​ന്നും എ​നി​ക്കൊ​രു എ​തി​ര്‍​പ്പു​മി​ല്ല.

പ​ക്ഷെ, എ​ന്നോ​ട് ഒ​രു വാ​ക്ക് പ​റ​യാ​മാ​യി​രു​ന്നു. ഇ​ത്ര​യും സി​നി​മ​ക​ള്‍ ചെ​യ്‌​തൊ​രു ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന നി​ല​യി​ല്‍ ശോ​ഭ​ന​യ്ക്ക് എ​ന്നെ വി​ളി​ച്ച് ഒ​രു വാ​ക്ക് പ​റ​യാ​മാ​യി​രു​ന്നു. അ​വ​ര്‍ പ​റ​ഞ്ഞി​ല്ല.

നി​ര്‍​മാ​താ​വും സം​വി​ധാ​യ​ക​നും പ​റ​ഞ്ഞി​ല്ല. ഇ​തേ സം​വി​ധാ​യ​ക​ന്‍ പ്രൊ​മോ​ഷ​ന്‍ ഇ​ന്‍റ​ര്‍​വ്യു​വി​ലി​രു​ന്ന് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു, ശോ​ഭ​ന​യാ​ണെ​ന്ന് തീ​രു​മാ​നി​ച്ച​പ്പോ​ള്‍ ത​ന്നെ അ​വ​രു​ടെ ഓ​ണ്‍ വോ​യ്‌​സ് ആ​യി​രി​ക്കു​മെ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്ന്.

അ​ത് നു​ണ​യാ​ണ്. സി​നി​മ ആ​ദ്യ ദി​വ​സം ത​ന്നെ ഞാ​ന്‍ ക​ണ്ടി​രു​ന്നു. ക്ലൈ​മാ​ക്‌​സി​ല്‍ അ​വ​ര്‍ എ​ന്‍റെ ശ​ബ്ദം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. കാ​ര​ണം ശോ​ഭ​ന​യ്ക്ക് അ​ത്ര അ​ല​റി നി​ല​വി​ളി​ച്ച് ചെ​യ്യാ​നാ​കി​ല്ല, അ​വ​ര്‍​ക്ക് അ​ത്ര​യും എ​ക്‌​സ്പീ​രി​യ​ന്‍​സി​ല്ല. ഡ​യ​ലോ​ഗ് ഒ​ക്കെ അ​വ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ടാ​കും, പ​ക്ഷേ അ​ല​റ​ലും നി​ല​വി​ളി​യും എ​ന്‍റേ​താ​ണ്. അ​വ​ര്‍ എ​ന്നോ​ട് എ​ത്തി​ക്‌​സ് കാ​ണി​ച്ചി​ല്ലെ​ന്ന എ​ന്ന സ​ങ്ക​ടം എ​നി​ക്കു​ണ്ട്’.– ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

Movies

ശ്വേ​ത​യ്ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക്ക് പി​ന്നി​ൽ അ​മ്മ​യി​ലെ ചി​ല പു​രു​ഷ​ൻ​മാ​ർ; ഭാ​ഗ്യ​ല​ക്ഷ്മി

ന​ടി ശ്വേ​ത മേ​നോ​നെ​തി​രെ​യു​ള്ള പ​രാ​തി​ക്ക് പി​ന്നി​ൽ അ​മ്മ​യി​ൽ മ​ത്സ​രി​ക്കു​ന്ന ചി​ല പു​രു​ഷ​ൻ​മാ​രെ​ണെ​ന്ന് ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. കേ​സി​ൽ സം​ഭ​വി​ച്ച​ത് അ​നീ​തി​യാ​ണെ​ന്നും അ​വ​ർ തു​റ​ന്ന​ടി​ച്ചു.

""കേ​സി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് അ​നീ​തി​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​റ​ങ്ങി വി​ജ​യി​ച്ച സി​നി​മ​ക​ൾ, വ്യാ​ജ​മാ​യി മാ​റ്റം വ​രു​ത്തി പോ​ൺ​സൈ​റ്റു​ക​ളി​ൽ ഇ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നു​ത്ത​ര​വാ​ദി ശ്വേ​ത മേ​നോ​ൻ അ​ല്ല.

ആ ​കു​റ്റ​കൃ​ത്യം ചെ​യ്ത​യാ​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നു​പ​ക​രം അ​തി​ൽ ശ്വേ​ത​യു​ടെ മു​ഖ​മാ​ണെ​ന്നു പ​റ​ഞ്ഞ അ​വ​ർ​ക്കെ​തി​രെ പ​രാ​തി കൊ​ടു​ക്കു​ന്ന​തി​ൽ എ​ന്ത് അ​ടി​സ്ഥാ​ന​മാ​ണു​ള്ള​ത്? ഇ​ത് മ​നഃ​പൂ​ർ​വം ഒ​രാ​ൾ മ​ത്സ​രി​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ടി ചെ​യ്യു​ന്ന ദു​ഷ്പ്ര​വൃ​ത്തി​യാ​ണ്.

അ​മ്മ​യി​ലെ ചി​ല പു​രു​ഷ​ൻ​മാ​രു​ടെ നേ​രി​ട്ടും അ​ല്ലാ​തെ​യു​മു​ള്ള പ​ങ്ക് ഇ​തി​നു​പു​റ​കി​ലു​ണ്ട്. അ​തി​ൽ സം​ശ​യ​മി​ല്ല. ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ട് പ​ത്രി​ക പി​ൻ​വ​ലി​ച്ച​വ​രു​ണ്ടി​വി​ടെ.

അ​തു​കൊ​ണ്ട് മ​റ്റൊ​രാ​ളും മ​ത്സ​രി​ക്ക​ണ്ട എ​ന്ന വാ​ശി​യാ​ണ് ഈ ​പ​രാ​തി​യു​ടെ പു​റ​കി​ൽ. ത​നി​ക്ക് മു​ക​ളി​ൽ ഒ​രു സ്ത്രീ ​വ​രു​ന്ന​തും അ​വ​ർ പ​റ​യു​ന്ന​ത് കേ​ൾ​ക്കേ​ണ്ടി​വ​രു​മെ​ന്ന​തും സ​ഹി​ക്കാ​നാ​വാ​ത്ത ആ​ളു​ക​ളു​ടെ ഫ്യൂ​ഡ​ൽ മ​നോ​ഭാ​വ​മാ​ണ് ഇ​വി​ടെ കാ​ണാ​നാ​വു​ന്ന​ത്.

ശ്വേ​ത മേ​നോ​ൻ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് അം​ഗ​ങ്ങ​ൾ​ക്ക് നേ​ര​ത്തെ അ​റി​വു​ള്ള​താ​ണ്. ഒ​രു മാ​സം മു​ൻ​പേ ഇ​ത് എ​ല്ലാ​വ​രും അ​റി​ഞ്ഞി​ട്ടു​ള്ള​താ​ണ്. മ​ത്സ​ര​ത്തി​ൽ നി​ന്നും പേ​ര് പി​ൻ​വ​ലി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം​വ​രെ പ​രാ​തി കൊ​ടു​ക്കാ​തി​രു​ന്ന​തും എ​ന്തു​കൊ​ണ്ടാ​ണ്?

ഇ​ത് സ്ത്രീ​ക​ൾ ജ​യി​ക്കും എ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ സം​ഘ​ട​ന​യി​ലെ ഒ​രു​കൂ​ട്ടം പു​രു​ഷ​ന്മാ​ർ ചേ​ർ​ന്ന് ഒ​ത്തു​ക​ളി​ക്കു​ന്ന​താ​ണ്. ഇ​വ​ർ​ക്കൊ​പ്പം ചി​ല സ്ത്രീ​ക​ളും ഒ​ത്തു​ചേ​ർ​ന്നി​ട്ടു​ണ്ട്. നാ​ണം കെ​ടു​ത്തി​യാ​യാ​ലും സ്ഥാ​ന​ത്തു​നി​ന്ന് ഇ​റ​ക്കും എ​ന്ന മ​നോ​ഭാ​വ​മാ​ണ് അ​വ​ർ​ക്ക്. ക്വ​ട്ടേ​ഷ​ന്‍ സം​ഘം പോ​ലെ​യാ​ണി​വ​രു​ടെ പ്ര​വ​ർ​ത്ത​നം.

മു​ൻ​നി​ര​യി​ലു​ള്ള പ്ര​മു​ഖ​രും, കു​റ​ച്ചു​ദി​വ​സ​മാ​യി മീ​ഡി​യ​യ്ക്കു​മു​ന്നി​ൽ വ​രു​ന്ന സ്ത്രീ​ക​ളും ശ്വേ​ത​ക്കെ​തി​രെ തി​രി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. കാ​ലാ​കാ​ല​ങ്ങ​ളാ​യി സം​ഘ​ട​ന​യി​ലെ സ്ത്രീ​ക​ൾ അ​ടി​മ​ക​ളെ​പോ​ലെ​യാ​ണ് നി​ല​നി​ന്നി​രു​ന്ന​ത്.

പു​രു​ഷ​ന്മാ​ർ​ക്ക് കി​ട്ടി​യി​രു​ന്ന പ്ര​ശ​സ്തി, സ്വാ​ധീ​നം ഇ​തെ​ല്ലാ​മാ​ണ് അ​വ​രെ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. ഈ​യൊ​രു സ​ന്ദ​ർ​ഭ​ത്തി​ൽ ശ്വേ​ത​യു​ടെ കൂ​ടെ അ​ഭി​ന​യി​ച്ച മ​മ്മൂ​ട്ടി​യ​ട​ക്ക​മു​ള്ള ന​ട​ന്മാ​ർ​ക്കെ​തി​രെ കേ​സ് ഇ​ല്ലാ​തെ സ്ത്രീ​യു​ടെ പേ​രി​ൽ മാ​ത്രം ന​ൽ​കി​യി​രി​ക്കു​ന്ന കേ​സ് നി​ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ ഉ​ള്ള​താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ''. ഭാ​ഗ്യ​ല​ക്ഷ്മി പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up