ഭരണങ്ങാനം: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെയും ദര്ശനത്തിനാള് ആരംഭിച്ചു. വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് കൊടിയേറ്റ് നിര്‍വഹിച്ചു.
ഇന്നു രാവിലെ ആറിനും 7.15 നും വൈകുന്നേരം 5.30 ന് വിശുദ്ധ കുര്‍ബാന. രാത്രി ഏഴിന് ജപമാല പ്രദക്ഷിണം. പ്രധാന തിരുനാൾദിനമായ 29ന് രാവിലെ 5.30നും 6.45നും പത്തിനും വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12ന് പ്രദക്ഷിണം. വൈകുന്നേരം 5.30ന് കുടുംബ കൂട്ടായ്മകളുടെ കലാസന്ധ്യ. 30ന് വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന. രാത്രി ഏഴിന് പാലാ കമ്യൂണിക്കേഷന്റെ ഗാനമേള.