കൊച്ചി: എഐ അധിഷ്ഠിത ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിനും ഇവന്റ് സാങ്കേതികവിദ്യാ രംഗത്തും സഹകരിക്കാന്‍ ഇന്ത്യ–കാനഡ ബിസിനസ് ഉച്ചകോടിക്കിടെ ഭാരത്ക്ലൗഡും ഐബെന്റോസും ഔദ്യോഗികമായി ധാരണയിലെത്തി.
ഐബെന്റോസിന്റെ എഐ അധിഷ്ഠിത മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഭാരത്ക്ലൗഡ് വിപണന കാമ്പയിനുകള്‍ വികസിപ്പിക്കും.
എഐ അധിഷ്ഠിത ഇവന്റുകള്‍, വെര്‍ച്വല്‍ അനുഭവങ്ങള്‍, എന്റര്‍പ്രൈസ് ഇവന്റ് സാങ്കേതികവിദ്യ എന്നിവയിലും സംയുക്ത പദ്ധതികള്‍ നടപ്പാക്കും.
30ലധികം രാജ്യങ്ങളിലായി 3,000ത്തിലധികം ഇവന്റുകള്‍ക്ക് ഐബെന്റോസ് സാങ്കേതികപിന്തുണ നല്‍കിയിട്ടുണ്ട്.