Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BhashakkoruDollar

America

ഫൊ​ക്കാ​ന​യു​ടെ ഭാ​ഷ​ക്കൊ​രു ഡോ​ള​ർ പു​ര​സ്‌​കാ​രം: കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഫെ​ഡ​റേ​ഷ​നാ​യ ഫൊ​ക്കാ​ന​യും സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന "ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ' പു​ര​സ്‌​കാ​ര​ത്തി​ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്ന​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് അ​റി​യി​ച്ചു.

മ​ല​യാ​ള ഭാ​ഷ​യി​ലും സാ​ഹി​ത്യ​ത്തി​ലും മി​ക​ച്ച ഗ​വേ​ഷ​ണം ന​ട​ത്തി​യ ഗ​വേ​ഷ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഈ ​പു​ര​സ്‌​കാ​രം, മി​ക​ച്ച പി​എ​ച്ച്ഡി പ്ര​ബ​ന്ധ​ത്തി​നാ​ണ് ന​ൽ​കു​ന്ന​ത്.

പു​ര​സ്‌​കാ​ര​ങ്ങ​ൾ

50,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ്. പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും. പ്ര​ബ​ന്ധ​ത്തി​ന്‍റെ ഗ​വേ​ഷ​ണ മാ​ർ​ഗ​ദ​ർ​ശി​ക്ക് 5,000 രൂ​പ. പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​മാ​കു​ന്ന ഗ​വേ​ഷ​ണ പ്ര​ബ​ന്ധം പു​സ്ത​ക​രൂ​പ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത - 2024 ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ 2026 ന​വം​ബ​ർ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് മ​ല​യാ​ള ഭാ​ഷ​യി​ലും സാ​ഹി​ത്യ​ത്തി​ലും പി​എ​ച്ച്ഡി ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഡി​സം​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ച്. അ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ലാ​സം: ര​ജി​സ്ട്രാ​ർ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം - 695034.

ഫൊ​ക്കാ​ന​യു​ടെ ആ​രം​ഭ കാ​ലം മു​ത​ൽ ത​ന്നെ ആ​രം​ഭി​ച്ച ഭാ​ഷ​ക്കൊ​രു ഡോ​ള​ർ സം​രം​ഭം, മ​ല​യാ​ള ഭാ​ഷ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​നേ​ക സാ​ഹി​ത്യ​കാ​ര​ന്മാ​രെ ആ​ദ​രി​ക്കു​ന്ന​തി​നും മു​ഖാ​ന്തി​ര​മാ​യി​ട്ടു​ണ്ട്.

ഫൊ​ക്കാ​ന​യു​ടെ കേ​ര​ള ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജോ​ർ​ജി വ​ർ​ഗീ​സ് ആ​ണ് ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ ഏ​കോ​പ​ന സ​മി​തി​യു​ടെ ക​ൺ​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫൊ​ക്കാ​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സും സം​യു​ക്ത​മാ​യി സം​രം​ഭം ഏ​കോ​പി​പ്പി​ക്കു​ന്നു.

മ​ല​യാ​ള ഭാ​ഷ​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്‍റെ​യും വ​ള​ർ​ച്ച​യ്ക്കും ഗ​വേ​ഷ​ണ മി​ക​വി​നും അം​ഗീ​കാ​രം നേ​ടാ​നു​ള്ള ഈ ​സു​വ​ർ​ണാ​വ​സ​രം അ​ർ​ഹ​രാ​യ ഗ​വേ​ഷ​ക​ർ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്രെ​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്രെ​ഷ​റ​ർ ആ​ന്‍റോ വ​ർ​ക്കി, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ ചെ​യ​ർ​മാ​ൻ സ​ജി​മോ​ൻ ആ​ന്‍റ​ണി, ഭാ​ഷ​ക്കൊ​രു ഡോ​ള​ർ ഏ​കോ​പ​ന സ​മി​തി​യു​ടെ ക​ൺ​വീ​ന​ർ ജോ​ർ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Latest News

Corehub Up