Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhavnagar

Video

സിം​ഹ​ത്തി​ന്‍റെ മാ​ര​ക ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് ഗ്രാ​മീ​ണ​ൻ

സിം​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പെ​ട്ടി​ട്ടും അ​സാ​ധാ​ര​ണ​മാ​യ ആ​ത്മ​സം​യ​മ​ന​ത്തി​ലൂ​ടെ ജീ​വ​ൻ തി​രി​ച്ചു​പി​ടി​ച്ച് ഗു​ജ​റാ സ്വ​ദേ​ശി​യാ​യ യു​വാ​വ്. പാ​ലി​താ​ന​യ്ക്ക് സ​മീ​പ​മു​ള്ള ഗ​രാ​ജി​യ ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ കാ​ലു​ഭാ​യ് പ​ർ​മ​ർ എ​ന്ന വ്യ​ക്തി​യെ ഗ്രാ​മ​ത്തി​ലി​റ​ങ്ങി​യ ഏ​ഷ്യാ​റ്റി​ക് സിം​ഹം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്തു വീ​ണ ഇ​യാ​ളെ സിം​ഹം അ​മ​ർ​ത്തി​പ്പി​ടി​ച്ചെ​ങ്കി​ലും, ഒ​ട്ടും പ​രി​ഭ്രാ​ന്ത​നാ​കാ​തെ നി​ശ്ച​ല​നാ​യി കി​ട​ക്കാ​നും മൃ​ഗ​ത്തെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ക്കാ​തി​രി​ക്കാ​നും അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു.

നാ​ട്ടു​കാ​ർ ദൂ​രെ മാ​റി​നി​ന്ന് ബ​ഹ​ളം വെ​ച്ചെ​ങ്കി​ലും ആ​ർ​ക്കും അ​ടു​ത്തേ​ക്ക് വ​രാ​ൻ ധൈ​ര്യ​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം സിം​ഹം സ്വ​യം പി​ടി​വി​ട്ട് ശാ​ന്ത​മാ​യി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു.

ഗി​ർ വ​ന​മേ​ഖ​ല​യി​ലെ സിം​ഹ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ട് ജീ​വി​ക്കു​ന്ന മാ​ൽ​ധാ​രി ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളാ​ണ് കാ​ലു​ഭാ​യ്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ നി​ല​വി​ൽ ഭാ​വ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​ദ്ദേ​ഹം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ കാ​ലു​ഭാ​യ് കാ​ണി​ച്ച ധൈ​ര്യ​മാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന സിം​ഹ​ത്തെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വ​നം​വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​ന്യ​മൃ​ഗ​ങ്ങ​ളെ നേ​രി​ടാ​ൻ ജ​ന​ങ്ങ​ൾ മു​തി​ര​രു​തെ​ന്നും എ​ന്തെ​ങ്കി​ലും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

 

Latest News

Corehub Up