Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhubaneswar

ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ​തി​രെ ബി​ജെ​പി എം​പി​യു​ടെ മ​ക​ളു​ടെ പോ​സ്റ്റ്; പി​ന്നാ​ലെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് അ​പ്ര​ത്യ​ക്ഷ​മാ​യി

ഭു​വ​നേ​ശ്വ​ർ: നീ​റ്റ് വി​വാ​ദ​ങ്ങ​ൾ​ക്കും രാ​ജി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കും പി​ന്നാ​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കു​ള്ളി​ൽ അ​മ​ർ​ഷ​വും ഭി​ന്ന​ത​യും പ​ര​സ്യ​മാ​കു​ന്നു. മു​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബി​ജെ​പി എം​പി​യു​ടെ മ​ക​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. ഭു​വ​നേ​ശ്വ​ർ ബി​ജെ​പി എം​പി അ​പ​രാ​ജി​ത സാ​രം​ഗി​യു​ടെ മ​ക​ളാ​ണ് ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

"എ​ന്‍റെ പോ​സ്റ്റ് നീ​ക്കം ചെ​യ്യി​ക്കാ​ൻ ആ​രും ക​ഷ്ട​പ്പെ​ടേ​ണ്ട​തി​ല്ല, ഞാ​ൻ ഇ​ത് ഡി​ലീ​റ്റ് ചെ​യ്യാ​ൻ പോ​കു​ന്നി​ല്ല" എ​ന്ന ക​ടു​ത്ത നി​ല​പാ​ടോ​ടെ​യാ​യി​രു​ന്നു ഇ​ൻ​സ്റ്റാ​ഗ്രാം കു​റി​പ്പ്. എ​ന്നാ​ൽ സം​ഭ​വം വ​ലി​യ രീ​തി​യി​ൽ മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടു​ക​യും ച​ർ​ച്ച​യാ​വു​ക​യും ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഇ​വ​രു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ത​ന്നെ പൂ​ർ​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​യി. അ​ക്കൗ​ണ്ട് സ്വ​യം ഡി​ലീ​റ്റ് ചെ​യ്ത​താ​ണോ അ​തോ പാ​ർ​ട്ടി​യു​ടെ​യോ മ​റ്റോ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് നി​ർ​ജീ​വ​മാ​ക്ക​പ്പെ​ട്ട​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

നീ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യും പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളും ഉ​യ​ർ​ത്തി വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ​വും രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഭ​ര​ണ​ക​ക്ഷി എം​പി​യു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന് ത​ന്നെ മു​ൻ മ​ന്ത്രി​ക്കെ​തി​രെ ഇ​ത്ത​ര​മൊ​രു പ്ര​തി​ക​ര​ണം ഉ​ണ്ടാ​യ​ത്. ഇ​ത് ബി​ജെ​പി നേ​തൃ​ത്വ​ത്തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. 

National

ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​ന്‍റെ​യും മ​ക്ക​ളു​ടെ​യും ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് ഇ​ന്ന് 27 വ​യ​സ്

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ മി​​​​ഷ​​​​ണ​​​​റി ഗ്ര​​​​ഹാം സ്റ്റു​​​​വ​​​​ർ​​​​ട്ട് സ്റ്റെ​​​​യി​​​​ൻ​​​​സി​​​​ന്‍റെ​​​​യും മ​​​​ക്ക​​​​ളു​​​​ടെ​​​​യും ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വ​​​​ത്തി​​​​ന് ഇ​​​​ന്ന് 27 വ​​​​യ​​​​സ്. 1999 ജ​​​​നു​​​​വ​​​​രി 22ന് ​​​​ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ കി​​​​യോ​​​​ൺ​​​​ജാ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ​​​​പ്പെ​​​​ട്ട മ​​​​നോ​​​​ഹ​​​​ർ​​​​പു​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ലോ​​​​ക​​​​ത്തെ ന​​​​ടു​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

മ​​​​നോ​​​​ഹ​​​​ർ​​​​പു​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ൽ വാ​​​​ർ​​​​ഷി​​​​ക പ്രാ​​​​ർ​​​​ഥ​​​​നാ​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നും മെ​​​​ഡി​​​​ക്ക​​​​ൽ ക്യാ​​​​ന്പി​​​​നു​​​​മാ​​​​യി മ​​​​ക്ക​​​​ളാ​​​​യ പ​​​​ത്തു വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ ഫി​​​​ലി​​​​പ്പി​​​​നും ആ​​​​റു വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ തി​​​​മോ​​​​ത്തി​​​​ക്കു​​​​മൊ​​​​പ്പം എ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഗ്ര​​​​ഹാം സ്റ്റെ​​​​യി​​​​ൻ​​​​സ്. അ​​​​തി​​​​ശൈ​​​​ത്യം കാ​​​​ര​​​​ണം ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ​​​​ത​​​​ന്നെ ബാ​​​​രി​​​​പ​​​​ഡ​​​​യി​​​​ലെ വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​തെ അ​​​​ന്ന് അ​​​​വ​​​​ർ അ​​​​വി​​​​ടു​​​​ത്തെ ചെ​​​​റി​​​​യ പ​​​​ള്ളി​​​​ക്കു​​​​പു​​​​റ​​​​ത്ത് ത​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​പ്പി​​​​ൽ കി​​​​ട​​​​ന്നു​​​​റ​​​​ങ്ങാ​​​​മെ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ഊ​​​​ട്ടി​​​​യി​​​​ലെ സ്കൂ​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഫി​​​​ലി​​​​പ്പ് അ​​​​വ​​​​ധി​​​​ക്കു വ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും അ​​​​വ​​​​നും അ​​​​നു​​​​ജ​​​​നും സു​​​​വി​​​​ശേ​​​​ഷ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​പ്പ​​​​ന്‍റെ യാ​​​​ത്ര​​​​യി​​​​ൽ ഒ​​​​പ്പം കൂ​​​​ടി. അ​​​​മ്മ ഗ്ലാ​​​​ഡി​​​​സും സ​​​​ഹോ​​​​ദ​​​​രി എ​​​​സ്ത​​​​റും ബാ​​​​രി​​​​പ​​​​ഡ​​​​യി​​​​ലെ വീ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​പ്പ​​​​നും മ​​​​ക്ക​​​​ളും ഉ​​​​റ​​​​ക്ക​​​​മാ​​​​യി.

പ​​​​ക്ഷേ, ഇ​​​​രു​​​​ട്ടി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ കു​​​​പ്ര​​​​സി​​​​ദ്ധ കു​​​​റ്റ​​​​വാ​​​​ളി​​​​യാ​​​​യ ദാ​​​​രാ​​​​സിം​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 50 പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഒ​​​​രു സം​​​​ഘം വ​​​​ർ​​​​ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ൾ അ​​​​വി​​​​ടെ​​​​യെ​​​​ത്തി കോ​​​​ടാ​​​​ലി​​​​ക​​​​ളും മ​​​​റ്റ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ജീ​​​​പ്പി​​​​ന്‍റെ ചി​​​​ല്ലു​​​​ക​​​​ൾ പൊ​​​​ട്ടി​​​​ച്ച​​​​ശേ​​​​ഷം തീ​​​​യി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ദേ​​​​ഹ​​​​ത്ത് ആ​​​​ളി​​​​പ്പ​​​​ട​​​​ർ​​​​ന്ന തീ​​​​യു​​​​മാ​​​​യി സ്റ്റെ​​​​യി​​​​ൻ​​​​സും മ​​​​ക്ക​​​​ളും ജീ​​​​പ്പി​​​​നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും പു​​​​റ​​​​ത്തു​​​​നി​​​​ന്ന​​​​വ​​​​ർ അ​​​​വ​​​​രെ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ക്ര​​​​മി​​​​ച്ച് അ​​​​ക​​​​ത്തേ​​​​ക്കു ത​​​​ള്ളി​​​​യി​​​​ട്ടു. ജീ​​​​പ്പി​​​​നു​​​​ള്ളി​​​​ലെ മ​​​​ര​​​​ണ​​​​വെ​​​​പ്രാ​​​​ളം ഏ​​​​റെ താ​​​​മ​​​​സി​​​​യാ​​​​തെ നി​​​​ല​​​​ച്ചു. 23ന് ​​​​പോ​​​​ലീ​​​​സ് മൃ​​​​ത​​​​ദേ​​​​ഹം പു​​​​റ​​​​ത്തെ​​​​ടു​​​​ക്കു​​​​ന്പോ​​​​ൾ അ​​​​വ​​​​ർ പ​​​​ര​​​​സ്പ​​​​രം ആ​​​​ലിം​​​​ഗ​​​​നം ചെ​​​​യ്ത​​​​വി​​​​ധ​​​​മാ​​​​ണു ക​​​​രി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്.

1965ൽ ​​​​ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ സ്റ്റെ​​​​യി​​​​ൻ​​​​സ് ഇ​​​​വാ​​​​ഞ്ച​​​​ലി​​​​ക്ക​​​​ൽ മി​​​​ഷ​​​​ണ​​​​റി സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് മ​​​​യൂ​​​​ർ​​​​ബ​​​​ഞ്ചി​​​​ൽ അം​​​​ഗ​​​​മാ​​​​കു​​​​ക​​​​യും മ​​​​യൂ​​​​ർ​​​​ബ​​​​ഞ്ച് ജി​​​​ല്ല​​​​യി​​​​ലെ കു​​​​ഷ്ഠ​​​​രോ​​​​ഗി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ത​​​​ന്‍റെ ഭ​​​​ർ​​​​ത്താ​​​​വി​​​​നെ​​​​യും മ​​​​ക്ക​​​​ളെ​​​​യും കൊ​​​​ന്ന​​​​വ​​​​രോ​​​​ടു താ​​​​ൻ ക്ഷ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നെ​​​​ന്നും ത​​​​നി​​​​ക്കാ​​​​രോ​​​​ടും വെ​​​​റു​​​​പ്പി​​​​ല്ലെ​​​​ന്നും ഗ്ലാ​​​​ഡി​​​​സ് പി​​​​ന്നീ​​​​ട് പ​​​​റ​​​​ഞ്ഞ​​​​ത് ലോ​​​​ക​​​​മാ​​​​കെ ആ​​​​ശ്ച​​​​ര്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു ശ്ര​​​​വി​​​​ച്ച​​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ദ്യം 51 പേ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പി​​​ന്നീ​​​ട് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​മേ​​​റ്റെ​​​ടു​​​ത്തു. മു​​​ഖ്യ​​​പ്ര​​​തി ദാ​​​രാ​​​സിം​​​ഗ് അ​​​ട​​​ക്കം 14 പേ​​​രെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ചു. പി​​​ന്നീ​​​ട് ഒ​​​ഡീ​​​ഷ ഹൈ​​​ക്കോ​​​ട​​​തി 11 പേ​​​രെ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി വെ​​​റു​​​തെ വി​​​ട്ടു. മു​​​ഖ്യ​​​പ്ര​​​തി ദാ​​​രാ​​​സിം​​​ഗി​​​നു വ​​​ധ​​​ശി​​​ക്ഷ​​​യാ​​​ണു വി​​​ധി​​​ച്ച​​​തെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മാ​​​യി കു​​​റ​​​ച്ചു.

Viral

സിഗ്നലിൽ കാത്തുനിന്നത് മരണത്തെ; നിയന്ത്രണം വിട്ട ബസ് ഓട്ടോറിക്ഷയിലേക്ക് ഇരച്ചുകയറി; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ഭു​വ​നേ​ശ്വ​റി​ലെ തി​ര​ക്കേ​റി​യ ട്രാ​ഫി​ക് ജം​ഗ്ഷ​നെ ന​ടു​ക്കി​യ ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. ശ​നി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രൂ​പാ​ലി സ്ക്വ​യ​റി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ർ​ക്കാ​ർ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

സി​ഗ്ന​ലി​ൽ ചു​വ​പ്പ് സി​ഗ്ന​ൽ ക​ണ്ട് മു​ന്നി​ലു​ള്ള സ്കൂ​ൾ ബ​സി​ന് പി​ന്നി​ലാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ. ഈ ​സ​മ​യം ബ​സ് പു​റ​കി​ൽ നി​ന്ന് ഓ​ട്ടോ​യെ ശ​ക്ത​മാ​യി ഇ​ടി​ച്ചു.

ര​ണ്ട് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ ഭീ​ക​ര​ത വ്യ​ക്ത​മാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ്കൂ​ൾ ബ​സി​ന് നേ​രി​യ ആ​ഘാ​തം ഏ​റ്റെ​ങ്കി​ലും അ​തി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

അ​പ​ക​ട​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഒ​ളി​വി​ൽ പോ​യ​ത് നാ​ട്ടു​കാ​രു​ടെ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

സ​ർ​ക്കാ​ർ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യും അ​ശ്ര​ദ്ധ​യും ന​ഗ​ര​ത്തി​ൽ പ​തി​വാ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ജ​ന​ങ്ങ​ൾ സം​ഘ​ടി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നു.

വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ജ​ന​ക്കൂ​ട്ട​ത്തെ ശാ​ന്ത​രാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റു​ക​യും ചെ​യ്തു. ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഒ​ളി​വി​ൽ പോ​യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ഭു​വ​നേ​ശ്വ​ർ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up