റാഞ്ചി: ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ ഭൂഷണ് ബാറയ്ക്കെതിരേ വ്യാജ ബലാത്സംഗ പരാതി നല്കാന് പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ നിര്‍ബന്ധിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ദിലീപ് തിര്ക്കിയെയാണ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും കസ്റ്റഡിയിലെടുത്തതായി ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് രണ്‍വീര്‍ സിംഗ് അറിയിച്ചു.
എംഎല്‍എയ്ക്കെതിരായ ആരോപണങ്ങളില്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിനോടു ദേശീയ വനിതാ കമ്മിഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.