കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന് പാലാരിവട്ടം പിഒസിയില്‍ ബുധനാഴ്ചകളിൽ ബൈബിള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ബൈബിളിനെക്കുറിച്ച് ശരിയായ അറിവും വ്യാഖ്യാനവും ലക്ഷ്യം വയ്ക്കുന്ന ക്ലാസുകളിൽ പഴയനിയമ പുസ്തകങ്ങളുടെ പ്രസക്തി എന്ന വിഷയമാണ് ഈ വര്‍ഷത്തെ മുഖ്യപ്രമേയം.
ആദ്യബാച്ചിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം 5.30ന് പിഒസിയിൽ ബൈബിള്‍ കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് ഡോ. ജയിംസ് ആനാപറന്പിൽ നിര്‍വഹിക്കും.
ഈമാസം പത്തിന് ക്ലാസുകള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 5.45 മുതല്‍ 7.30 വരെയാണു ക്ലാസുകള്‍. കേരളത്തിലെ പ്രശസ്ത ബൈബിള്‍ പണ്ഡിതര്‍ ക്ലാസുകള്‍ക്കു നേതൃത്വം നൽകും. കോഴ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പിഒസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പങ്കെടുക്കുന്നവർക്ക് കെസിബിസിയുടെ യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ നൽകും.