തിരുവനന്തപുരം: കലയുടെ സൂര്യ വെളിച്ചം മലയാളത്തിനു പകർന്ന് നൽകിയ കലാസാംസ്കാരിക പ്രവർത്തകനും പ്രചാരകനുമായ സൂര്യ കൃഷ്ണമൂർത്തിക്ക് ഇന്നലെ കലാകേരളം വിട നൽകി. തൈക്കാട് ശാന്തികവാടത്തിൽ വൈകുന്നേരം 6.45നു കൃഷ്ണമൂർത്തിയുടെ ചിതയ്ക്ക് മരുമകൻ ചന്ദൻകുമാർ തീ കൊളുത്തി.
ഇന്നലെ രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ തൈക്കാട് സൂര്യ ഗണേശം ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ രാഷ്ട്രീയ കലാ-സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
മന്ത്രിമാരായ സി.പി. ജോണ്, പി.സി. വിഷ്ണുനാഥ്, മേയർ വി.വി. രാജേഷ്, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചലച്ചിത്ര താരങ്ങളായ നവ്യാനായർ, ലക്ഷ്മി ഗോപാലസ്വാമി, മണിയൻപിള്ള രാജു, ആശാ ശരത്ത്, നന്ദു തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.