Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BigYouth

ഓ​​​​ഗ​​​​സ്റ്റ് 12, അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര യു​​​​വ​​​​ജ​​​​നദി​​​​നം: ബിഗ് യൂത്ത്...

ച​​​​രി​​​​ത്ര​​​​ത്തി​​​​ലെത​​​​ന്നെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ ദി​​​​ന​​​​മാ​​​​ണ് ഇ​​​​ന്ന്. അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര യു​​​​വ​​​​ജ​​​​ന ദി​​​​നം. ജ​​​​ൻ സെഡ്‌ (15- 24 വ​​​​രെ പ്രാ​​​​യം) എ​​​​ന്ന് വി​​​​ളി​​​​ക്കു​​​​ന്ന ഭാ​​​​വി​​​​യു​​​​ടെ വാ​​​​ഗ​​​​ദാ​​​​ന​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​ട്ര​​​​സ​​​​ഭ ‘യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ’ എ​​​​ന്ന് നി​​​​ർ​​​​വ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ 130 കോ​​​​ടി യു​​​​വാ​​​​ക്ക​​​​ൾ ലോ​​​​ക​​​​ത്തു​​​​ണ്ട്.

വി​​​​വി​​​​ധ ദേ​​​​ശീ​​​​യ-​​​​പ്രാ​​​​ദേ​​​​ശി​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ യു​​​​വാ​​​​ക്ക​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​ത്തെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കു​​​​വ​​​​ഹി​​​​ക്കു​​​​ന്നു. അ​​​​വ​​​​രു​​​​ടെ അ​​​​ഭി​​​​ലാ​​​​ഷ​​​​ങ്ങ​​​​ൾ സ​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്ന് 2026ലെ ​​​​അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര യു​​​​വ​​​​ജ​​​​നദി​​​​നം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്നു. വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും ഉ​​​​ള്ള യു​​​​വാ​​​​ക്ക​​​​ൾ അ​​​​ന്ത​​​​സ്, അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ, സാ​​​​മൂ​​​​ഹി​​​​ക പ​​​​ങ്കാ​​​​ളി​​​​ത്തം, മാ​​​​ന്യ​​​​മാ​​​​യ തൊ​​​​ഴി​​​​ൽ, ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സം, സു​​​​സ്ഥി​​​​ര​​​​മാ​​​​യ ഭാ​​​​വി എ​​​​ന്നി​​​​വ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​ത് ലോ​​​​കം അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ് വ​​​​സ്തു​​​​ത.

തു​​​​ട​​​​ക്കം

യു​​​​വാ​​​​ക്ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​വ​​​​ബോ​​​​ധം വ​​​​ള​​​​ർ​​​​ത്തു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ 2000 ഓ​​​​ഗ​​​​സ്റ്റ് 12നാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര യു​​​​വ​​​​ജ​​​​നദി​​​​നം ആ​​​​ച​​​​രി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യ​​​​ത്. 14- 25 വ​​​​യ​​​​സാ​​​​ണ് യൂ​​​​ത്ത് വി​​​​ഭാ​​​​ഗം.

1997- 2012 കാ​​​​ല​​​​ഘ​​​​ട്ടം ജ​​​​നി​​​​ച്ച​​​​രാ​​​​ണ് ജ​​​​ൻ സെഡ്‌ അ​​​​ഥ​​​​വാ ഇ​​​​ന്ന​​​​ത്തെ യൂ​​​​ത്ത് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. 2013-2024 ജ​​​​ന​​​​റേ​​​​ഷ​​​​ൻ ആ​​​​ൽ​​​​ഫ. 2025 മു​​​​ത​​​​ൽ ജ​​​​നി​​​​ച്ച​​​​വ​​​​ർ ബീ​​​​റ്റ വി​​​​ഭാ​​​​ഗ​​​​വു​​​​മാ​​​​ണ്.

ല​​​​ക്ഷ്യം

ഐ​​​​ക്യ​​​​രാ​​​​ഷ്‌​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലു​​​​ള്ള ബോ​​​​ധ​​​​വ​​ത്ക​​​​ര​​​​ണ ദി​​​​ന​​​​മാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര യു​​​​വ​​​​ജ​​​​ന ദി​​​​നം. യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാം​​​​സ്കാ​​​​രി​​​​ക​​​​വും നി​​​​യ​​​​മ​​​​പ​​​​ര​​​​വു​​​​മാ​​​​യ വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ശ്ര​​​​ദ്ധ ക്ഷ​​​​ണി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഈ ​​​​ദി​​​​ന​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം. യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ ശ​​​​ക്തീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും ഊ​​​​ന്ന​​​​ൽ ന​​​​ൽ​​​​കു​​​​ക​​​​യും മു​​​​ഖ്യ​​​​മാ​​​​ണ്.

പ്ര​​​​മേ​​​​യം

യു​​​​വാ​​​​ക്ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ആ​​​​ഗോ​​​​ള വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ൽ അ​​​​വ​​​​ർ​​​​ക്കു​​​​ള്ള പ​​​​ങ്കി​​​​നെ​​​​ക്കു​​​​റി​​​​ച്ചും അ​​​​വ​​​​ബോ​​​​ധം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര യു​​​​വ​​​​ജ​​​​ന ദി​​​​നം ഒ​​​​രു പ്ര​​​​മേ​​​​യം സ്വീ​​​​ക​​​​രി​​​​ക്കാ​​​​റു​​​​ണ്ട്. ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​മേ​​​​യം വ്യ​​​​ത്യ​​​​സ്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ, പൊ​​​​തു​​​​വാ​​​​യ അ​​​​ഭി​​​​ലാ​​​​ഷ​​​​ങ്ങ​​​​ൾ (different contexts, common Aspirations) എ​​​​ന്ന​​​​താ​​​​ണ്.

അ​​​​വി​​​​കസി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ൾ, വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലു​​​​ള്ള ദ്വീ​​​​പ് സ​​​​മൂ​​​​ഹം തു​​​​ട​​​​ങ്ങി​​​​യ പ​​​​രി​​​​മി​​​​തി​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ൽ പ​​​​ക​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​ന്ന യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കാ​​​​ണ് ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​മേ​​​​യം പ്ര​​​​ത്യേ​​​​ക ശ്ര​​​​ദ്ധ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. (ദാരിദ്ര്യം, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം, ഭൂ​​​​മി​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ ഒ​​​​റ്റ​​​​പ്പെ​​​​ട​​​​ൽ, പ​​​​രി​​​​മി​​​​ത​​​​മാ​​​​യ സാ​​​​ന്പ​​​​ത്തി​​​​ക അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ, ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മി​​​​ല്ലാ​​​​യ്മ തു​​​​ട​​​​ങ്ങി നി​​​​രവ​​​​ധി വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ ഒ​​​​രേ​​​​സ​​​​മ​​​​യം ഇ​​​​വ​​​​ർ നേ​​​​രി​​​​ടു​​​​ന്നു). അ​​​​തേ​​​​സ​​​​മ​​​​യം, സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും പു​​​​റ​​​​ത്തും വി​​​​ക​​​​സ​​​​നം മു​​​​ന്നോ​​​​ട്ട് കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ൽ ഇ​​​​വ​​​​ർ നേ​​​​തൃ​​​​പാ​​​​ട​​​​വ​​​​വും ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും നി​​​​ര​​​​ന്ത​​​​രം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു.

സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ ആ​​​​ദ​​​​രി​​​​ക്കു​​​​ക

പ്രാ​​​​ദേ​​​​ശി​​​​ക​​​​വും ആ​​​​ഗോ​​​​ള​​​​വു​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ടാ​​​​ൻ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ പ്രാ​​​​യോ​​​​ഗി​​​​ക​​​​വും സ​​​​ർ​​​​ഗാ​​​​ത്മ​​​​ക​​​​വു​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്നു. ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​രം​​​​ഭ​​​​ക​​​​ത്വം, കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ, സാ​​​​മൂ​​​​ഹി​​​​ക ന​​​​വീ​​​​ക​​​​ര​​​​ണം തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ നേ​​​​തൃ​​​​പാ​​​​ട​​​​വം തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു. അ​​​​വ​​​​രു​​​​ടെ ഈ ​​​​സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ ആ​​​​ദ​​​​രി​​​​ക്കു​​​​ക കൂ​​​​ടി​​​​യാ​​​​ണ് ഈ ​​​​ദി​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്.

പ്ര​​​​തി​​​​സ​​​​ന്ധി

സ്കൂ​​​​ൾ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ തു​​​​ട​​​​ങ്ങു​​​​ന്ന ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നി​​​​ന്‍റെ ക​​​​ട​​​​ന്നു​​​​വ​​​​ര​​​​വ് വ​​​​ലി​​​​യ വി​​​​പ​​​​ത്താ​​​​ണ്. യു​​​​വത​​​​ല​​​​മു​​​​റ അ​​​​തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ല​​​​ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ശ​​​​ര​​​​വേ​​​​ഗ​​​​ത്തി​​​​ലാ​​​​ണ്. ഈ ​​​​യൗ​​​​വ​​​​നതീ​​​​ക്ഷ്ണ തീ​​​​വ്ര​​​​ത​​​​യു​​​​ടെ പ​​​​ര്യ​​​​വ​​​​സാ​​​​നം ജീ​വ​ന്‍ ഹ​നി​ക്ക​പ്പെ​ടും വി​ധ​മാ​കു​ന്ന വി​​​​പ​​​​ത്തി​​​​നെ തു​​​​ട​​​​ച്ചു നീ​​​​ക്കേ​​ണ്ട​​​​തു ത​​​​ന്നെ​​​​യാ​​​​ണ്. ഡി​​​​ജി​​​​റ്റ​​​​ൽ ഭ്ര​​​​മം വ​​​​രു​​​​ത്തു​​​​ന്ന ആ​​​​പ​​​​ത്തു​​​​ക​​​​ളും യു​​​​വ​​​​ത്വ​​​​ത്തി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്. വി​​​​ദ്യാ​​​​ഭ്യാ​​​​സം, തൊ​​​​ഴി​​​​ൽ, ഡി​​​​ജി​​​​റ്റ​​​​ൽ പ​​​​ങ്കാ​​​​ളി​​​​ത്തം, മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യം എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ യു​​​​വാ​​​​ക്ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

ജ​​​​ന​​​​റേ​​​​ഷ​​​​ൻ ഗ്യാ​​​​പ്

കാ​​​​ലാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ മാ​​​​റ്റ​​​​ത്തി​​​​ന്‍റെ ഗ​​​​തി​​​​വേ​​​​ഗം കു​​​​തി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ നൂ​​​​റ് വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ വ​​​​ലി​​​​യ മാ​​​​റ്റം പ​​​​ത്ത് വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പ്ര​​​​ക​​​​ട​​​​മാ​​​​യി. ടെ​​​​ക്നോ​​​​ള​​​​ജി, ആ​​​​രോ​​​​ഗ്യം, ശാ​​​​സ്ത്രം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ൾ വ്യാ​​​​പ്തി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്ന് ജ​​​​ന​​​​റേ​​​​ഷ​​​​ൻ മ​​​​നു​​​​ഷ്യ സ്വ​​​​ഭാ​​​​വ​​​​ത്തി​​​​ലും ജീ​​​​വി​​​​തശൈ​​​​ലി​​​​യി​​​​ലും ഉ​​​​ണ്ടാ​​​​യ മാ​​​​റ്റ​​​​ത്തി​​​​ന്‍റെ പ​​​​തി​​​​ന്മടങ്ങ് മാ​​​​റ്റ​​​​വും ഉ​​​​ൾ​​​​ക്കാ​​​​ഴ്ച​​​​യും ജ​​​​ൻ സി, ​​​​ജ​​​​ൻ സെഡ്‌ എ​​​​ന്ന പു​​​​തു​​​​ത​​​​ല​​​​മു​​​​റ സ്വ​​​​ന്ത​​​​മാ​​​​ക്കി. ഈ ​​​​അ​​​​ന്ത​​​​രം അ​​​​ല്ലെ​​​​ങ്കി​​​​ൽ ലോ​​​​ക​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ വേ​​​​ഗം ജ​​​​ന​​​​റേ​​​​ഷ​​​​ൻ ഗ്യാ​​​​പ്പി​​​​ന്‍റെ ദൂ​​​​ര​​​​വും കൂ​​​​ട്ടി.

മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​ക​​​​ൾ മാ​​​​റി

ജ​​​​ൻ സി-​​ജ​​​​ൻ സെഡ്‌ ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​ശൈലി​​​​യും ട്രെ​​​​ൻ​​​​ഡും ക​​​​ണ്ട് അ​​​​ന്പ​​​​ര​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് പ​​​​ഴ​​​​യ ത​​​​ല​​​​മു​​​​റ. ജ​​​​ൻ സെഡ്‌ പ്ര​​​​സ​​​​ന്‍റി​​​​ൽ ജീ​​​​വി​​​​ക്കു​​​​ന്നു. കാ​​​​ല​​​​വും ട്ര​​​​ൻ​​​​ഡും മാ​​​​റി. പ​​​​ഠി​​​​ച്ച ഫീ​​​​ൽ​​​​ഡി​​​​ൽത​​​​ന്നെ ജോ​​​​ലി വേ​​​​ണ​​​​മെ​​​​ന്ന് നി​​​​ർ​​​​ബ​​​​ന്ധ​​​​മി​​​​ല്ല. കു​​​​റ​​​​ഞ്ഞ സ​​​​മ​​​​യം ജോ​​​​ലി. മാ​​​​ക്സി​​​​മം വ​​​​രു​​​​മാ​​​​നം. ബാ​​​​ക്കി സ​​​​മ​​​​യം വി​​​​നോ​​​​ദ​​​​ത്തി​​​​നും സൗ​​​​ഹൃ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കും. ഇ​​​​താ​​​​ണ് അ​​​​വ​​​​രു​​​​ടെ ശൈ​​​​ലി. ദൈ​​​​ർ​​​​ഘ്യ​​​​മ​​​​ല്ല, അ​​​​താ​​​​ത് നി​​​​മി​​​​ഷ​​​​മാ​​​​ണ് യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ മു​​​​ൻ​​​​ഗ​​​​ണ​​​​ന.

പാ​​​​ഠം ഒ​​​​ന്ന് എ​​​​സ്പ്ലോ​​​​ർ മൈ ​​​​ലൈ​​​​ഫ് എ​​​​ന്ന​​​​താ​​​​ണ് ജ​​​​ൻ സെഡു​​​​ക​​​​ളു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ൽ യു​​​​ഗം. വ​​​​രു​​​​തി​​​​ക്ക് നി​​​​ർ​​​​ത്തു​​​​ന്ന പ​​​​ഴ​​​​യ പേ​​​​ര​​​​ന്‍റിം​​​​ഗി​​​​ലും അ​​​​ധ്യാ​​​​പ​​​​ന​​​​ത്തി​​​​ലും ഒ​​​​തു​​​​ങ്ങാ​​​​ത്ത​​​​താ​​​​ണ് അ​​​​വ​​​​രു​​​​ടെ ലോ​​​​കം.

തു​​​​റ​​​​ന്ന മ​​​​ന​​​​സും ഭ​​​​യ​​​​മി​​​​ല്ലാ​​​​ത്ത ചി​​​​ന്ത​​​​യും അ​​​​തി​​​​രു​​​​ക​​​​ളി​​​​ല്ലാ​​​​ത്ത ലോ​​​​ക​​​​വും ജ​​​​ൻ സെഡ്‌ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​യാ​​​​ണ്. വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ആ​​​​ൽ​​​​ഫ, ബീ​​​​റ്റ ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ​​​​ക്ക് മാ​​​​തൃ​​​​ക​​​​യാ​​​​കേ​​​​ണ്ട​​​​വ​​​​ർ. മു​​​​ന്നേ​​​​റു​​​​ന്ന ഇ​​​​ള​​​​മു​​​​റ​​​​ക്കാ​​​​ർ​​​​ക്ക് സ്വ​​​​ത്വം ന​​​​ഷ്ട​​​​മാ​​​​കാ​​​​തെ പ​​​​ഴ​​​​മ​​​​യു​​​​ടെ ത​​​​നി​​​​മ​​​​യു​​​​മാ​​​​യി ഉ​​​​യ​​​​രാ​​​​നാ​​​​ക​​​​ട്ടെ...

Latest News

Corehub Up