Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bijoy Death

സ്‌കൂട്ടറില്‍ കാറിടിച്ച് കോളജ് അധ്യാപകന്‍ മരിച്ചു

തൊ​ടു​പു​ഴ: സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് കോ​ള​ജ് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. വാ​ത്തി​ക്കു​ടി തേ​ക്കും​ത​ണ്ട് കൂ​ന​മ്മാ​ക്ക​ല്‍ ഡോ. ​ബി​ജോ​യ് തോ​മ​സ് (52) ആ​ണ് മ​രി​ച്ച​ത്.

തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ന്‍ ജോ​ര്‍​ജ് തോ​മ​സി​നെ (11) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 7.30ഓ​ടെ വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റോ​ഡി​ൽ വെ​ണ്‍​മ​ണി ഷാ​പ്പും​പ​ടി ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​രി​ങ്കു​ന്ന​ത്തു താ​മ​സി​ക്കു​ന്ന ജോ​ര്‍​ജ് തോ​മ​സ് പി​തൃ​സ​ഹോ​ദ​ര​നെ കാ​ണാ​ന്‍ ഞാ​യ​റാ​ഴ്ച ത​റ​വാ​ട്ട് വീ​ട്ടി​ല്‍ പോ​യി ഇ​ന്ന​ലെ രാ​വി​ലെ മ​ട​ങ്ങും​വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ എ​തി​രേ​വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം വ​ണ്ണ​പ്പു​റ​ത്തെ​യും പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ഴ​യ​രി​ക്ക​ണ്ടം സ്വ​ദേ​ശി​യു​ടേ​താ​ണ് കാ​ര്‍.

തൊ​ടു​പു​ഴ ക​രി​ങ്കു​ന്ന​ത്തി​നു സ​മീ​പം കു​ടും​ബ​മാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ബി​ജോ​യ്. മൃ​ത​ദേ​ഹം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.

മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 9.15 മു​ത​ല്‍ 10.15 വ​രെ ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് നെ​ടി​യ​കാ​ട് ലി​റ്റി​ല്‍ ഫ്ള​വ​ർ പ​ള്ളി​യി​ല്‍.

ഭാ​ര്യ: ജി​നോ ജോ​ര്‍​ജ് (അ​ധ്യാ​പി​ക, വി​എ​ച്ച്എ​സ്എ​സ്, പാ​ലാ). മ​ക്ക​ള്‍: അ​ര്‍​ണ നെ​സ തോ​മ​സ്, ജോ​ര്‍​ജ് തോ​മ​സ് (വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍, തൊ​ടു​പു​ഴ)

Latest News

Corehub Up