കൊച്ചി: കൊച്ചിയിലും തിരുവനന്തപുരത്തും റാപ്പിഡോ ബൈക്ക് ടാക്സി വരുന്നു. രാജ്യത്തെ മുന്‍നിര മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപ്പിഡോ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ലൈസന്‍സ് നേടി. ഈ രംഗത്തു സംസ്ഥാനത്ത് അനുമതി ലഭിക്കുന്ന ആദ്യത്തെ മൊബിലിറ്റി പ്ലാറ്റ്ഫോമാണിത്.
റൈഡര്മാരുൾപ്പെടെ യുവാക്കള്‍ക്കും മാന്യമായ പാർട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ തേടുന്നവർക്കും ഗുണകരമാകുന്നതാണ് റാപ്പിഡോ ബൈക്ക് ടാക്സിയെന്ന് റാപ്പിഡോയുടെ സഹസ്ഥാപനകന്‍ പവന് ഗുണ്ടുപ്പള്ളി പറഞ്ഞു.
കേരളത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന നഗരഗതാഗത മേഖലയ്ക്ക് അര്‍ഥവത്തായ സംഭാവന നല്‍കുക എന്നതാണു റാപ്പിഡോ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മുച്ചക്ര, നാലു ചക്രവാഹന വിഭാഗങ്ങളിലും റാപ്പിഡോ ലൈസന്‍സ് നേടിയിട്ടുണ്ട്.