Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Collision

Thrissur

ബൈക്കുകൾ കൂട്ടിയിടിച്ച് മധ്യവയസ്കൻ മ​രി​ച്ചു

മു​ല്ല​ശേരി: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു. മു​ല്ല​ശേ​രി സ്വ​ദേ​ശി ചാ​ഴൂ​ര് റ​പ്പാ​യി മ​ക​ൻ റോ​ബി​ൻ (53) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ല്ല​ശേ​രിയിലുണ്ടായ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റോ​ബി​ൻ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ​

സം​സ്‌​കാ​രം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇന്ന് ഉ​ച്ച​കഴിഞ്ഞ് മു​ല്ല​ശേ​രി ന​ല്ല ഇ​ട​യ​ന്‍റെ പള്ളിയിൽ. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: റി​നു, റി​തു, റി​ച്ചാ​ർ​ഡ്.

District News

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

കോ​ട്ട​യം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. കു​റി​ച്ചി മ​ല​കു​ന്നം തോ​ട്ടു​പു​റം സ്വ​ദേ​ശി ഓ​മ​ന​ക്കു​ട്ട​ന്‍റെ മ​ക​ന്‍ വി​ഷ്ണു ഓ​മ​ന​ക്കു​ട്ട​നാ(24)​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​നു പ​ന്നി​മ​റ്റം പ​രു​ത്തും​പാ​റ റോ​ഡി​ല്‍ പാ​ച്ചി​റ സ്‌​കൂ​ളി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ല്‍ വീ​ണു കി​ട​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് ആ​ദ്യം കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍.

മാ​താ​വ്: വി​ജ​യ​മ്മ. സ​ഹോ​ദ​ര​ങ്ങ​ള്‍: വൃ​ന്ദ, വി​ജ​യ്. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു തോ​ട്ട​യ്ക്കാ​ട് എ​സ്എ​ന്‍ഡി​പി 1518-ാംന​മ്പ​ര്‍ ശാ​ഖ ശ്മ​ശാ​ന​ത്തി​ല്‍.

District News

മി​നി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

നി​ല​ന്പൂ​ർ: മി​നി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ചാ​ലി​യാ​ർ അ​ക​ന്പാ​ടം ക​ണ്ണം​കു​ണ്ട് സ്വ​ദേ​ശി ചെ​ന്പ്ര​ൻ വീ​ട്ടി​ൽ മ​ണി എ​ന്ന രാ​മ​ൻ (58) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ക​ന്പാ​ടം സ്വ​ദേ​ശി മ​ഞ്ഞ​ക​ണ്ട​ൻ ഉ​മ്മ​റി​നെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.40 ഓ​ടെ നി​ല​ന്പൂ​ർ ജ്യോ​തി​പ്പ​ടി​ക്ക് സ​മീ​പം മി​നി ബൈ​പാ​സ് റോ​ഡി​ലാ​ണ് അ​പ​ക​ടം. കാ​രാ​ട് ഭാ​ഗ​ത്തുനി​ന്ന് നി​ല​ന്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് മി​നി ബൈ​പാ​സ് റോ​ഡി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന മി​നി ബ​സും നി​ല​ന്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്ത് നി​ന്ന് ജ്യോ​തി​പ്പ​ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബൈ​ക്കി​ന്‍റെ പി​റ​കി​ലി​രു​ന്ന മ​ണി എ​ന്ന രാ​മ​ൻ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച മ​രം മു​റി​ക്ക് ഇ​ട​യി​ൽ രാ​മ​ന്‍റെ ക​ണ്ണി​ൽ ക​ന്പ് കൊ​ണ്ട് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഡോ​ക്ട​റെ കാ​ണാ​ൻ കൂ​ട്ടു​കാ​ര​നാ​യ ഉ​മ്മ​റി​നൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു.

ഡോ​ക്ട​റെ ക​ണ്ടശേ​ഷം ബൈ​ക്കി​ൽ പെ​ട്രോ​ൾ അ​ടി​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ൾ: മി​ഥു​ൻ. നീ​തു. മ​രു​മ​ക്ക​ൾ. സ​ന്തോ​ഷ്, രേ​ണു​ഷ.

Latest News

Corehub Up