Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Hits Electric

Kannur

ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു തീ​പി​ടി​ച്ച് യുവാവി​ന് ദാ​രു​ണാ​ന്ത്യം

മ​ട്ട​ന്നൂ​ർ: ന​ര​യ​മ്പാ​റ​യി​ൽ ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു തീ​പി​ടി​ച്ച് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. പെ​രി​ങ്ങ​ത്തൂ​ർ ക​രി​യാ​ട് പു​ളി​യ​ന​മ്പ്ര​ത്തെ റ​ഹ്‌​മ (വ​ലി​യ​കാ​ട്ടി​ൽ) ഹൗ​സി​ൽ മു​ഹ​മ്മ​ദ് ത​സ്ലീം (26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ മ​ട്ട​ന്നൂ​ർ -ഇ​രി​ട്ടി റോ​ഡി​ൽ ന​ര​യ​മ്പാ​റ പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ലാ​യി രു​ന്നു അ​പ​ക​ടം.

ഇ​രി​ട്ടി ഭാ​ഗ​ത്തു​നി​ന്ന് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത ക​മ്പി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ക​ത്തു​ക​യും ബൈ​ക്കി​ന് തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ബൈ​ക്ക് സ​മീ​പ​ത്തെ ഡ്രെ​യ്നേ​ജി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. യു​വാ​വ് എ​ഴു​ന്നേ​ൽ​ക്കാ​നാ​കാ​തെ ഡ്രെ​യ്നേ​ജി​ലും ബൈ​ക്കി​നു​മി​ട​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ വെ​ള്ളം ഒ​ഴി​ച്ച് തീ ​കെ​ടു​ത്തി​യാ​ണ് ത​സ്ലീ​മി​നെ ഡ്രെ​യ്നേ​ജി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.

ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ ത​സ്ലി​മി​നെ ഉ​ട​ൻ ക​ണ്ണൂ​ർ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ന്നു. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന തു​ണി​ക​ള​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച​പ്പോ​ൾ ബൈ​ക്കി​ലെ പെ​ട്രോ​ൾ ലീ​ക്കാ​യ​താ​യി​രി​ക്കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബം​ഗ​ളൂ​രു​വി​ൽ ഐ​ടി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വാ​വ് അ​വ​ധി​യെ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ട്ട​ന്നൂ​രി​ൽ നി​ന്ന് അ​ഗ്‌​നി​ര​ക്ഷാ വി​ഭാ​ഗ​വും മ​ട്ട​ന്നൂ​ർ എ​സ്ഐ നൗ​ഷാ​ദ് മൂ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

മ​ട്ട​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.പു​ളി​യ​ന​മ്പ്ര​ത്തെ കെ.​കെ. റ​ഹീം-​കെ.​പി. സു​ഹ​റ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ത​സ്കീം, റ​ഹ്‌​ന, സ​ഫ്നാ​സ്.

ഞെ​ട്ട​ൽ മാ​റാ​തെ നാട്ടുകാർ

മ​ട്ട​ന്നൂ​ർ: ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ണു​ന്ന​ത് വൈ​ദ്യു​ത തൂ​ണി​നു സ​മീ​പം തീ​യാ​ളി ക​ത്തു​ന്ന​താ​ണ്. ശ്ര​ദ്ധി​ച്ച​പ്പോ​ഴാ​ണ് ക​ത്തു​ന്ന ബൈ​ക്കും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന യാ​ത്രി​ക​നെ​യും കാ​ണു​ന്ന​ത്. ബം​ഗ​ളൂ​രൂ​വി​ൽ ഐ​ടി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ഹ​മ്മ​ദ് ത​സ്ലീം അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ദു​ര​ന്തം.
ബൈ​ക്ക് ക​ത്തു​മ്പോ​ൾ യു​വാ​വി​ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​താ​ണ് പൊ​ള്ള​ലേ​ൽ​ക്കാ​നി​ട​യാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കോ​ൺ​ക്രീ​റ്റ് വൈ​ദ്യു​ത തൂ​ണി​ന്‍റെ അ​ടി​ഭാ​ഗം ത​ക​ർ​ന്നു. ക​മ്പി പൊ​ട്ടി വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി നാ​ൽ സ​മീ​പ​ത്തു നി​ൽ​ക്കാ​ൻ ആ​ളു​ക​ളെ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ല. അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞു നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

Latest News

Corehub Up