ആലപ്പുഴ: നിയന്ത്രണം തെറ്റി റോഡിൽ വീണ ബൈക്ക് യാത്രികർ കാറിടിച്ചു മരിച്ചു. കൈനകരി ഏലപ്പള്ളിച്ചിറ വീട്ടിൽ ജോസ് - ആലീസ് ദമ്പതികളുടെ മകൻ ജോമോൻ(43), ആലീസിന്റെ സഹോദരൻ കട്ടക്കുഴി വീട്ടിൽ ബിജു (52) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചിന് ആലപ്പുഴ- ചങ്ങനാശേരി റോഡിൽ പക്കി ജംഗ്ഷനിലായിരുന്നു അപകടം.
ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വന്ന കാറിന്റെ മുന്നിൽ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.