Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biodiversity Management Committee Formed

Wayanad

​മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജൈ​വ വൈ​വി​ധ്യ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു


മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 11 അം​ഗ ജൈ​വ വൈ​വി​ധ്യ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഇ​തി​നു​ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​യി​ന്‍റ് ബി​ഡി​ഒ വി.​സി. മ​നോ​ജ്, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ ടി.​സി. ജോ​സ​ഫ്, വി. ​ഹു​സൈ​ന്‍, പി.​ജെ. മാ​നു​വ​ല്‍, മോ​യി​ന്‍ ആ​റ​ങ്ങാ​ട​ന്‍, കെ. ​പ്ര​വി​ണ, കെ.​ജെ. ഏ​ലി​യാ​മ്മ, റോ​സ്‌​ലി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി മീ​നാ​ക്ഷി രാ​മ​ന്‍-​ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, ടി.​സി. ജോ​സ​ഫ്-​ക​ണ്‍​വീ​ന​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍, ഏ​കാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം, അ​ധി​നി​വേ​ശ​സ​സ്യ നി​ര്‍​മാ​ര്‍​ജ​നം, വ​ന​ത്തി​ലെ നെ​ല്ലി, നാ​ട്ടു​മാ​വ് സ​ര്‍​വേ​യും സം​ര​ക്ഷ​ണ​വും, ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം, വം​ശ​നാ​ശം നേ​രി​ടു​ന്ന സ​സ്യ-​ജീ​വ ജാ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം, ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​നം, ത​ന​ത് ഇ​നം നെ​ല്‍​വി​ത്തു​ക​ളു​ടെ​യും കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണം, നാ​ട​ന്‍ ഫ​ല​വൃ​ക്ഷ​ത്തോ​ട്ട നി​ര്‍​മി​തി​യി​ല്‍ പ്രോ​ത്സാ​ഹ​നം, വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം, സ്‌​കൂ​ള്‍-​കോ​ള​ജ് കാ​മ്പ​സു​ക​ളി​ല്‍ ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​നം തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. മാ​ന​ന്ത​വാ​ടി​യെ അ​ഞ്ച് വ​ര്‍​ഷ​ത്തി​ന​കം ജി​ല്ല​യി​ലെ മാ​തൃ​കാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​യി മാ​റ്റാ​നും ഇ​തി​ന് വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

Latest News

Corehub Up