Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biological Realities

ലിം​ഗ​നീ​തി​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ: ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ നി​യ​മ​ ഭേ​ദ​ഗ​തി​യും ജൈ​വി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളും

ആ​ഗോ​ള​ത​ല​ത്തി​ൽ ലിം​ഗ​പ​ദ​വി സം​ബ​ന്ധി​ച്ച പ്ര​ത്യ​യ​ശാ​സ്ത്ര പോ​രാ​ട്ട​ങ്ങ​ളും അ​തി​രു​ക​വി​ഞ്ഞ അ​വ​കാ​ശ​വാ​ദ​ങ്ങ​ളും പ​രി​ധി​ക​ൾ ലം​ഘി​ക്കു​ന്ന വേ​ള​യി​ലാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ നി​ർ​ണാ​യ​ക​മാ​യ ‘ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ൽ-2026’ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. മാ​ർ​ച്ച് 24ന് ​ലോ​ക​സ​ഭ​യി​ലും മാ​ർ​ച്ച് 25ന് ​രാ​ജ്യ​സ​ഭ​യി​ലും പ്ര​തി​പ​ക്ഷ​ ക​ക്ഷി​ക​ളു​ടെ എ​തി​ർ​പ്പി​നി​ട​യി​ലും പാ​സാ​യ പ്ര​സ്തു​ത ബി​ല്ലി​ന് മാ​ർ​ച്ച് 31ന് ​രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു അം​ഗീ​കാ​രം ന​ല്കി​യ​തോ​ടെ നി​യ​മ​മാ​യ​താ​യി കേ​ന്ദ്ര നി​യ​മ​ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

കേ​വ​ലം ഒ​രു നി​യ​മ​പ​രി​ഷ്ക​ര​ണം എ​ന്ന​തി​ന​പ്പു​റം, മ​നു​ഷ്യ​ന്‍റെ ജൈ​വി​ക​മാ​യ അ​സ്തി​ത്വ​ത്തെ​യും സാ​മൂ​ഹി​കനീ​തി​യെ​യും കു​റി​ച്ചു​ള്ള ഗൗ​ര​വ​ത​ര​മാ​യ ഒ​രു പു​ന​ർ​ചി​ന്ത​ന​ത്തി​ന് ഈ ​ബി​ൽ വ​ഴി​യൊ​രു​ക്കു​ന്നു. "സ്വ​യം തി​രി​ച്ച​റി​യ​ൽ' (Self-identification) എ​ന്ന അ​തി​രു​ക​ളി​ല്ലാ​ത്ത വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ൽ​നി​ന്ന് വ​സ്തു​നി​ഷ്ഠ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്ക് ഈ ​നി​യ​മ​ത്തി​ന്‍റെ ഗു​ണ​ക​ര​മാ​യ ഒ​രു ഭാ​ഗ​മാ​യി വി​ല​യി​രു​ത്താം. എ​ങ്കി​ലും പ്ര​സ്തു​ത ബി​ല്ലി​ന്‍റെ രൂ​പീ​ക​ര​ണ വേ​ള​യി​ൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല എ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

സു​പ്രീം​കോ​ട​തി​യു​ടെ 2014ലെ ​നാ​ഷ​ണ​ൽ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി വി​ധി ഒ​രാ​ളു​ടെ ലിം​ഗ​പ​ദ​വി എ​ന്ന​ത് ആ ​വ്യ​ക്തി​യു​ടെ ആ​ത്മ​നി​ഷ്ഠ​മാ​യ തീ​രു​മാ​ന​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തേ​ത്തു​ട​ർ​ന്നാ​ണ് 2019ൽ ​ആ​ദ്യ​മാ​യി ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശസം​ര​ക്ഷ​ണ നി​യ​മം ന​ട​പ്പി​ൽ വ​രു​ന്ന​ത്. എ​ന്നാ​ൽ പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം, 2014ലെ ​വി​ധി​യും 2019ലെ ​നി​യ​മ​നി​ർ​മാ​ണ​വും ഉ​യ​ർ​ത്തി​യ പ്രാ​യോ​ഗി​ക വെ​ല്ലു​വി​ളി​ക​ളും ദു​രു​പ​യോ​ഗ സാ​ധ്യ​ത​ക​ളും പ​രി​ഗ​ണി​ച്ച് ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ ലിം​ഗ​പ​ദ​വി​ക്ക് ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ അ​നി​വാ​ര്യ​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ഭ​ര​ണ​കൂ​ടം എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്നു. അ​ങ്ങ​നെ ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​മാ​യി രാ​ജ്യം പി​ന്തു​ട​ർ​ന്ന ലിം​ഗ​നീ​തി സ​ങ്ക​ൽ​പ്പ​ങ്ങ​ളി​ൽ​നി​ന്ന് കാ​ത​ലാ​യ മാ​റ്റ​മാ​ണ് ഈ ​ഭേ​ദ​ഗ​തി മു​ന്നോ​ട്ടു​ വ​യ്ക്കു​ന്ന​ത്.

ആ​രാ​ണ് ഒ​രു "ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി'?

നി​യ​മ​പ​രി​ഷ്ക​ര​ണ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​മാ​യ മാ​റ്റം "ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി' എ​ന്ന പ​ദ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​വ​ച​ന​മാ​ണ്. ഇ​ന്‍റ​ർ​സെ​ക്സ് വ്യ​തി​യാ​ന​ങ്ങ​ൾ, ജ​നി​ത​ക​മാ​യ മാ​റ്റ​ങ്ങ​ൾ, ക്രോ​മ​സോം വ്യ​തി​യാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വ​സ്തു​നി​ഷ്ഠ​മാ​യ ശാ​രീ​രി​ക അ​വ​സ്ഥ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പു​തി​യ നി​ർ​വ​ച​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വ്യ​ക്തി​യു​ടെ ജ​ന​ന​സ​മ​യ​ത്തെ ശാ​രീ​രി​ക സ​വി​ശേ​ഷ​ത​ക​ളി​ലും ജൈ​വി​ക​മാ​യ ക്രോ​മ​സോം ഘ​ട​ന​യി​ലും പ്ര​കൃ​ത്യാ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് വ​ള​രെ​ച്ചെ​റി​യ ഒ​രു വി​ഭാ​ഗം മ​നു​ഷ്യ​രി​ൽ വൈ​ക​ല്യ​ത്തി​നു കാ​ര​ണ​മാ​യി മാ​റു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി സ്ത്രീ ​എ​ന്നോ പു​രു​ഷ​നെ​ന്നോ ഉ​ള്ള ജൈ​വി​ക ത​രം​തി​രി​ക്ക​ലു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഹോ​ർ​മോ​ണു​ക​ളി​ലോ അ​വ​യ​വ​ങ്ങ​ളി​ലോ ഉ​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ൾ മൂ​ലം രൂ​പ​പ്പെ​ടു​ന്ന ശാ​രീ​രി​ക, മാ​ന​സി​ക അ​വ​സ്ഥ​ക​ളാ​ണി​ത്. കാ​ഴ്ച​യി​ൽ ശാ​രീ​രി​ക​മാ​യി പു​രു​ഷ​നോ സ്ത്രീ​യോ ആ​യി​രി​ക്കു​മെ​ങ്കി​ലും മ​ന​സു​കൊ​ണ്ട് എ​തി​ർ​ലിം​ഗ​മാ​യി അ​വ​ർ ജീ​വി​ക്കു​ന്നു. ഈ ​ജൈ​വി​ക യാ​ഥാ​ർ​ഥ്യ​ത്തെ​യും അ​തു​മൂ​ലം സാ​മൂ​ഹി​ക വി​വേ​ച​നം അ​നു​ഭ​വി​ക്കു​ന്ന​വ​രെ​യു​മാ​ണ് 2026ലെ ​പു​തി​യ നി​യ​മം പ്ര​ധാ​ന​മാ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്.

ലിം​ഗ​പ​ദ​വി സ്വ​യം നി​ർ​ണ​യ​മ​ല്ല

സ്വ​യ​മാ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന ലൈം​ഗി​ക സ്വ​ത്വ​ങ്ങ​ളെ​യും ഭി​ന്ന ലൈം​ഗി​ക ആ​ഭി​മു​ഖ്യ​മു​ള്ള​വ​രെ​യും (Sexual orientations) ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ നി​ർ​വ​ച​ന​ത്തി​ൽ​നി​ന്ന് ഈ ​ബി​ൽ വ്യ​ക്ത​മാ​യി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ഒ​രാ​ൾ​ക്ക് സ്വ​ന്ത​മാ​യി ത​ന്‍റെ ലിം​ഗ​പ​ദ​വി നി​ശ്ച​യി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്ന മു​ൻ നി​യ​മ​ത്തി​ലെ അ​വ​കാ​ശം പു​തി​യ ഭേ​ദ​ഗ​തി​യി​ലൂ​ടെ എ​ടു​ത്തു​ക​ള​ഞ്ഞു. ഇ​ത് ലിം​ഗ​പ​ദ​വി എ​ന്ന​തു കേ​വ​ലം ഒ​രു വ്യ​ക്തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ​ല്ല എ​ന്ന സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്.

മെ​ഡി​ക്ക​ൽ ബോ​ർ​ഡും സു​താ​ര്യ​ത​യും

ഈ ​ഭേ​ദ​ഗ​തി വ​ഴി ലിം​ഗ​നി​ർ​ണ​യ​ത്തി​നു​ള്ള അ​ധി​കാ​രം ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യി​രി​ക്കു​ന്നു. ലിം​ഗ​പ​ദ​വി സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നു മു​ന്പ് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ ശി​പാ​ർ​ശ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ലിം​ഗ​പ​ദ​വി എ​ന്ന​ത് ഒ​രു ഫാ​ഷ​നോ അ​ല്ലെ​ങ്കി​ൽ സാ​മൂ​ഹി​ക​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​യോ ആ​യി മാ​റു​ന്ന​ത് ത​ട​യാ​ൻ ഈ ​സു​താ​ര്യ​ത സ​ഹാ​യി​ക്കും.
അ​ർ​ഹ​ത​യി​ല്ലാ​ത്ത വ്യ​ക്തി​ക​ൾ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​വ​ഴി സം​വ​ര​ണ​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും നേ​ടി​യെ​ടു​ക്കു​ന്ന​ത് ത​ട​യാ​ൻ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അ​നി​വാ​ര്യ​മാ​ണെ​ന്ന് ബി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. യ​ഥാ​ർ​ഥ​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​നു ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​ങ്ങ​ൾ അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ർ ത​ട്ടി​യെ​ടു​ക്കാ​തി​രി​ക്കാ​ൻ ഈ ​വ​സ്തു​നി​ഷ്ഠ​മാ​യ പ​രി​ശോ​ധ​ന ഉ​പ​ക​രി​ക്കും.

സ​ഭാ ​പ്ര​ബോ​ധ​ന​ങ്ങ​ളും ജൈ​വി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളും

ഈ ​നി​യ​മ ​പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലെ ചി​ല ആ​ശ​യ​ങ്ങ​ൾ ക​ത്തോ​ലി​ക്കാ സ​ഭ കാ​ല​ങ്ങ​ളാ​യി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ധാ​ർ​മി​ക നി​ല​പാ​ടു​ക​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​വ​യാ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ൾ നി​യ​മം അ​നു​മ​തി ന​ൽ​കു​ന്ന ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ സ​ഭാ​ പ്ര​ബോ​ധ​ന​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണ്. "സ്ത്രീ​യും പു​രു​ഷ​നു​മാ​യി അ​വി​ടു​ന്ന് അ​വ​രെ സൃ​ഷ്‌​ടി​ച്ചു' (ഉ​ല്പ​ത്തി 1:27) എ​ന്ന വ​ച​ന​ത്തെ മു​ൻ​നി​ർ​ത്തി, ലിം​ഗം എ​ന്ന​ത് പ്ര​കൃ​തി​ദ​ത്ത​മാ​യ ഒ​ന്നാ​ണെ​ന്നും അ​ത് കേ​വ​ലം ഒ​രു വ്യ​ക്തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ​ല്ലെ​ന്നും സ​ഭ പ​ഠി​പ്പി​ക്കു​ന്നു. ലിം​ഗ​പ​ദ​വി​യെ കേ​വ​ലം ഒ​രു സാ​മൂ​ഹി​ക നി​ർ​മി​തി​യാ​യി കാ​ണു​ന്ന "ജെ​ൻ​ഡ​ർ തി​യ​റി'​യെ​യും സ​ഭ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​ന്നു.

ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വി​ശ്വാ​സപ്ര​ബോ​ധ​ന മ​ന്ത്രാ​ല​യം 2024ൽ ​പു​റ​പ്പെ​ടു​വി​ച്ച "അ​ന​ന്ത മാ​ഹാ​ത്മ്യം' (Dignitas Infinita) എ​ന്ന ദൈ​വ​ശാ​സ്ത്ര പ്ര​ഖ്യാ​പ​നം ഈ ​വി​ഷ​യ​ത്തി​ൽ സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​തു​പ്ര​കാ​രം, ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ളും ജൈ​വി​ക പ്ര​കൃ​തി​യെ നി​രാ​ക​രി​ക്കു​ന്ന ലിം​ഗ​ന​യ​ങ്ങ​ളും മ​നു​ഷ്യ​ന്‍റെ അ​ന്ത​സി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​വ​യാ​ണ്. ലിം​ഗ​പ​ദ​വി നി​ശ്ച​യി​ക്കു​ന്ന​തി​ന് വ​സ്തു​നി​ഷ്ഠ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വേ​ണ​മെ​ന്ന ബി​ല്ലി​ലെ നി​ർ​ദേ​ശം, ലിം​ഗ​വൈ​വി​ധ്യ​ത്തെ കേ​വ​ലം മാ​ന​സി​ക​മാ​യ ഒ​രു തോ​ന്ന​ലോ അ​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പോ ആ​യി കാ​ണാ​തെ അ​ത് പ്ര​കൃ​തി​യു​മാ​യും ശാ​സ്ത്ര​വു​മാ​യും ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് ഊ​ന്നി​പ്പ​റ​യു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ സ്വാ​ധീ​ന​ങ്ങ​ളും ജാ​ഗ്ര​ത​യും

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന അ​തി​രു​ക​ട​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മി​ട​യി​ൽ ലിം​ഗ​പ​ദ​വി​യെ​ക്കു​റി​ച്ച് വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും "ട്രെ​ൻ​ഡു​ക​ളു​ടെ' ഭാ​ഗ​മാ​യും സ​മ​പ്രാ​യ​ക്കാ​രി​ൽ​നി​ന്നു​ള്ള സ​മ്മ​ർ​ദം (Peer Pressure) മൂ​ല​വും ത​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക​മാ​യ ലിം​ഗ​സ്വ​ത്വ​ത്തെ സം​ശ​യി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്കു യു​വ​ത​ല​മു​റ നീ​ങ്ങു​ന്നു. വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ ഘ​ട്ട​ത്തി​ൽ എ​ടു​ക്കു​ന്ന ഇ​ത്ത​രം വൈ​കാ​രി​ക​മാ​യ തീ​രു​മാ​ന​ങ്ങ​ൾ പി​ൽ​ക്കാ​ല​ത്ത് വ​ലി​യ മാ​ന​സി​ക ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യേ​ക്കാം.
ഈ​യൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ, പു​തി​യ ബി​ല്ലി​ലെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ രീ​തി​ക​ൾ അ​വി​വേ​ക​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള സു​ര​ക്ഷാ ക​വ​ച​മാ​യി പ്ര​വ​ർ​ത്തി​ച്ചേ​ക്കും. ഒ​രു വി​ദ​ഗ്ധ സ​മി​തി​യു​ടെ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്ന​ത് താ​ത്കാ​ലി​ക​മാ​യ വി​കാ​ര​ങ്ങ​ളു​ടെ പു​റ​ത്ത് ലിം​ഗ​മാ​റ്റ​ത്തി​നു തു​നി​യു​ന്ന​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തും. ഇ​തു ന​മ്മു​ടെ കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ​യും യു​വ​ത​ല​മു​റ​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ഭാ​വി​യെ​യും സം​ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​ന്നാ​ണ്.

ചൂ​ഷ​ണ​വി​രു​ദ്ധ​ത​യും ക​ഠി​ന​ ശി​ക്ഷ​ക​ളും

നി​ർ​ബ​ന്ധി​ത​മാ​യി ഒ​രാ​ളെ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ സ്വ​ത്വം സ്വീ​ക​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ​യും അ​വ​രെ സാ​മ്പ​ത്തി​ക​ലാ​ഭ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രേയും ബി​ല്ലി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ക​ർ​ശ​ന​മാ​യ ശി​ക്ഷാ​ ന​ട​പ​ടി​ക​ൾ ഏ​റെ സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ആ​രെ​യെ​ങ്കി​ലും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ശ​സ്ത്ര​ക്രി​യ​ക​ളി​ലൂ​ടെ​യോ മ​രു​ന്നു​ക​ൾ ന​ൽ​കി​യോ നി​ർ​ബ​ന്ധി​ത ലിം​ഗ​മാ​റ്റം വ​രു​ത്തു​ന്ന​ത് ജീ​വ​പ​ര്യ​ന്തം ത​ട​വു​വ​രെ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

ഒ​രു വ്യ​ക്തി​യെ നി​ർ​ബ​ന്ധി​ച്ച് ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വേ​ഷം ധ​രി​പ്പി​ക്കു​ന്ന​തും അ​വ​രെ ഭി​ക്ഷാ​ട​ന​ത്തി​നോ അ​ടി​മ​പ്പ​ണി​ക്കോ ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​ഞ്ചു വ​ർ​ഷം മു​ത​ൽ 14 വ​ർ​ഷം​ വ​രെ ക​ഠി​ന​ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​യി പു​തി​യ ബി​ൽ പ്ര​ഖ്യാ​പി​ക്കു​ന്നു. ഒ​രു വ്യ​ക്തി​യു​ടെ മൗ​ലി​ക​മാ​യ സ്വ​ത്വ​ത്തി​ന്മേ​ൽ ആ​ർ​ക്കും അ​ധി​നി​വേ​ശം ന​ട​ത്താ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് ഈ ​ഭേ​ദ​ഗ​തി ഉ​റ​പ്പു​ന​ൽ​കു​ന്നു.

സാ​മൂ​ഹി​കക്ര​മം നി​ല​നി​ർ​ത്താ​ൻ

ലിം​ഗ​പ​ദ​വി എ​ന്ന​ത് അ​സ്ഥി​ര​മാ​യ ഒ​ന്ന​ല്ലെ​ന്നും അ​ത് പ്ര​കൃ​തി​യു​ടെ​യും സൃ​ഷ്‌​ടി​യു​ടെ​യും ഭാ​ഗ​മാ​ണെ​ന്നു​മു​ള്ള തി​രി​ച്ച​റി​വി​ലേ​ക്കു സ​മൂ​ഹ​ത്തെ ന​യി​ക്കാ​ൻ ഇ​ത്ത​രം നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ സ​ഹാ​യി​ക്കും. ജൈ​വി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലൂ​ടെ സാ​മൂ​ഹി​ക​ക്ര​മം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും. ഓ​രോ മ​നു​ഷ്യ​നും അ​ന്ത​സോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്, എ​ന്നാ​ൽ ആ ​അ​ന്ത​സ് പ്ര​കൃ​തി​യു​ടെ നി​യ​മ​ങ്ങ​ളെ ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള​താ​ക​രു​ത്.

സ​മൂ​ഹ​ത്തെ തെ​റ്റാ​യ ആ​ശ​യ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​നും ലിം​ഗ​പ​ദ​വി​യെ​ക്കു​റി​ച്ചു​ള്ള അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​ക​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നും ഈ ​നി​യ​മം ഉ​പ​ക​രി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ ധാ​ർ​മി​ക ച്യു​തി​ക​ൾ​ക്കെ​തി​രേ​യു​ള്ള ഒ​രു പ്ര​തി​രോ​ധ​മാ​യി ഈ ​നി​യ​മ​പ​രി​ഷ്ക​ര​ണ​ത്തെ ന​മു​ക്കു കാ​ണാം. ലിം​ഗ​നീ​തി എ​ന്ന​ത് ലിം​ഗ​ഭേ​ദ​ങ്ങ​ളെ ഇ​ല്ലാ​താ​ക്ക​ല​ല്ല; മ​റി​ച്ച് ഓ​രോ ലിം​ഗ​ത്തി​ന്‍റെ​യും അ​ന്ത​സി​നെ അ​തി​ന്‍റെ സ്വാ​ഭാ​വി​ക​ത​യി​ൽ അം​ഗീ​ക​രി​ക്ക​ലാ​ണെ​ന്ന് ഈ ​നി​യ​മ​പ​രി​ഷ്ക​ര​ണം ഓ​ർ​മി​പ്പി​ക്കു​ന്നു.

Latest News

Corehub Up