Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biomining Operations

Ernakulam

ബ​യോ​മൈ​നിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്കം

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ കു​മ്പ​ള​ത്തു​മു​റി ഡ​ംപിം​ഗ് യാ​ർ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന പ​ഴ​യ മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി നീ​ക്കം ചെ​യ്യു​ന്ന ബ​യോ​മൈ​നിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​ൻ​സ് വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഴ​യ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി വീ​ണ്ടെ​ടു​ത്ത് പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​വു​മാ​യ ഇ​ട​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

കു​മ്പ​ള​ത്തു​മു​റി ഡ​ംപിം​ഗ് യാ​ർ​ഡി​ൽ ഏ​ക​ദേ​ശം 27000 ട​ൺ പ​ഴ​യ മാ​ലി​ന്യ​മാ​ണ് ബ​യോ​മൈ​നിം​ഗ് പ്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ക​രാ​ർ എ​സ്എം​എ​സ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​ക്കാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഴ​യ മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി വേ​ർ​തി​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​താ​ണ് ബ​യോ​മൈ​നിം​ഗ് പ്ര​ക്രി​യ. വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന പു​ന​രു​പ​യോ​ഗ വ​സ്തു​ക്ക​ൾ റീ​സൈ​ക്ലിം​ഗി​നാ​യി കൈ​മാ​റു​ക​യും മ​റ്റ് മാ​ലി​ന്യ ഘ​ട​ക​ങ്ങ​ൾ പ​രി​സ്ഥി​തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സം​സ്ക​രി​ക്കു​ക​യും ചെ​യ്യും.

35 വ​ർ​ഷ​ങ്ങ​ളാ​യി കു​മ്പ​ള​ത്തു​മു​റി​യി​ലെ ഡം​പിം​ഗ് യാ​ർ​ഡി​ൽ കു​മി​ഞ്ഞു കൂ​ടി കി​ട​ക്കു​ന്ന മാ​ലി​ന്യ​ക്കൂ​മ്പാ​രം ഒ​ഴി​വാ​ക്കു​ന്ന​ത് വ​ഴി പ്ര​ദേ​ശ വാ​സി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തി​നു പ​രി​ഹാ​ര​മാ​കും. \

മാ​ലി​ന്യ​നീ​ക്കം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​രി​സ​ര മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തി​നും, വീ​ണ്ടെ​ടു​ക്കു​ന്ന ഭൂ​മി ഭാ​വി​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ പൊ​തു​പ്ര​യോ​ജ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കാ​നും സാ​ധി​ക്കും.

Latest News

Corehub Up