പാലാ: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ച്ചേര്‍ക്കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളതെന്നും ഭരണഘടന നല്കുന്ന സുരക്ഷ ഏവര്‍ക്കും ലഭ്യമാക്കുന്നതില്‍ സിവില്‍ സര്‍വീസിന് വലിയ പങ്കാണുളളതെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളെ അനുമോദിക്കുവാന്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാരായ വിദ്യാര്‍ഥികളെ സിവില്‍ സര്‍വീസ് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് വലിയ സംഭാവനയാണ് ചെയ്തുവരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
കെ.ജെ മാത്യു ഐഎഎസ് മെമ്മോറിയല്‍ സ്വര്‍ണമെഡല്‍ മന്ത്രി മോന്‍സ് ജോസഫ് കേരള ടോപ്പര്‍ ജെ.എസ്. ശ്രീജയ്ക്ക് സമ്മാനിച്ചു. പ്രഫ. വി.ജെ. സെബാസ്റ്റ്യന്‍, കെ.ജെ. മാത്യൂ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തില്‍ മാണി സി. കാപ്പന് എംഎല്‍എ, മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ.വി.വി. ജോര്‍ജ്കുട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, സിവില്‍ സര്‍വീസ് കേരള ടോപ്പര്‍ കെ.എസ്. ശ്രീജ, സിവില്‍ സര്‍വീസ് ജേതാക്കളായ സ്മിത സാബു, അജീനാ ജോസ്, കെഎഎസ് നേടിയ ആല്‍ബര്‍ട്ട് ഏബ്രഹാം, ജോര്‍ജുകുട്ടി ജേക്കബ്, നിഖില്‍ ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫ്രഷേഴ്സ് ഡേയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.