Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BishopAbrahamMarJulios

America

ബി​ഷ​പ് എ​ബ്ര​ഹാം മാ​ർ ജൂ​ലി​യോ​സി​ന്‍റെ 41-ാം ച​ര​മ​ദി​നാ​ച​ര​ണം ഹൂ​സ്റ്റ​ണി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യി

ഹൂ​സ്റ്റ​ൺ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​നാ​യി​രു​ന്ന ബി​ഷ​പ് എ​ബ്ര​ഹാം മാ​ർ ജൂ​ലി​യോ​സി​ന്‍റെ 41-ാം ച​ര​മ​ദി​നാ​ച​ര​ണം ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ച​രി​ച്ചു.

മോ​ൺ​സി​ഞ്ഞോ​ർ പീ​റ്റ​ർ കൊ​ച്ചേ​രി കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ. ഫാ. ​ജോ​സ് ത​റ​യി​ൽ, ഇ​ട​വ​ക വി​കാ​രി ഫാ.​ഡോ. ബി​ന്നി ഫി​ലി​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

ദി​വ്യ​ബ​ലി മ​ധ്യേ​യു​ള്ള വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ മോ​ൺ​സി​ഞ്ഞോ​ർ പീ​റ്റ​ർ കൊ​ച്ചേ​രി കോ​ർ എ​പ്പി​സ്കോ​പ്പ, ന​വം​ബ​ർ ഒ​ന്നി​ന് സ​ഭ ആ​ച​രി​ക്കു​ന്ന സ​ർ​വ​വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ളി​ന്‍റെ (All Saints Day) പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

അ​തോ​ടൊ​പ്പം സ​ഭ​യു​ടെ വി​ശു​ദ്ധീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു. ക്രി​സ്തു​വി​ന്‍റെ ശ​രീ​ര​മാ​യ സ​ഭ​യു​ടെ വി​ശു​ദ്ധി​യും ദൗ​ത്യ​വും ഓ​രോ വി​ശ്വാ​സി​യും ജീ​വി​ത​ത്തി​ൽ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

ക്രി​സ്തു​വി​ന്‍റെ ജ​ന​ന​ത്തെ അ​നു​സ്മ​രി​ക്കു​ന്ന മം​ഗ​ള​വാ​ർ​ത്താ​ക്കാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​മ്പ് ആ​ത്മീ​യ ശു​ദ്ധീ​ക​ര​ണ​ത്തി​നും വി​ശ്വാ​സ​ജീ​വി​ത​ത്തി​ന്റെ ന​വീ​ക​ര​ണ​ത്തി​നും സ​ഭ ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

കു​രി​ശ് കേ​വ​ലം ഒ​രു മ​ത​ചി​ഹ്ന​മ​ല്ല, മ​റി​ച്ച് ഒ​രു ജീ​വി​ത​സ​മീ​പ​ന​വും ജീ​വി​ത​ശൈ​ലി​യു​മാ​ണെ​ന്ന ആ​ഴ​മേ​റി​യ സ​ന്ദേ​ശ​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. "നി​ന്‍റെ കു​രി​ശെ​ടു​ത്ത് എ​ന്നെ അ​നു​ഗ​മി​ക്കു​ക' എ​ന്ന ക്രി​സ്തു​വി​ന്റെ ആ​ഹ്വാ​നം ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണം. കു​രി​ശിന്‍റെ ആ​ത്മീ​യ​ത​യു​ടെ മ​റ്റൊ​രു ആ​വി​ഷ്കാ​ര​മാ​ണ് അ​ഗാ​പേ സ്നേ​ഹം.

വി​ന​യം, സ്നേ​ഹം, ത്യാ​ഗം, ക്ഷ​മ, പ​ര​സ്പ​ര​മു​ള്ള ക​രു​ത​ൽ എ​ന്നി​വ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​മ്പോ​ഴാ​ണ് കു​രി​ശി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥം നാം ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ത്. അ​ങ്ങ​നെ കു​രി​ശ് ഒ​രു പ്ര​തീ​ക​മെ​ന്ന​തി​ലു​പ​രി ക്രൈ​സ്ത​വ​ന്‍റെ ജീ​വി​ത​ശൈ​ലി​യും മ​നോ​ഭാ​വ​വു​മാ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മിപ്പി​ച്ചു.

അ​പ്പ​സ്തോ​ല​നാ​യ പൗ​ലോ​സ് പ​ഠി​പ്പി​ക്കു​ന്ന​തു​പോ​ലെ, ന​മ്മെ വി​ശ്വാ​സ​ത്തി​ൽ വ​ള​ർ​ത്തു​ക​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്ത​വ​രെ ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ക​യും അ​വ​രു​ടെ വി​ശ്വാ​സം അ​നു​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ബി​ഷ​പ് എ​ബ്ര​ഹാം മാ​ർ ജൂ​ലി​യോ​സിന്‍റെ ജീ​വി​തം വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​ക​ര​ണീ​യ​മാ​യ മാ​തൃ​ക​യാ​ണെ​ന്ന് മോ​ൺ​സി​ഞ്ഞോ​ർ അ​നു​സ്മ​രി​ച്ചു.

മാ​ർ ജൂ​ലി​യോ​സ് തി​രു​മേ​നി ദൈ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക പ​ദ്ധ​തി​യാ​ൽ രൂ​പ​പ്പെ​ട്ട അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു. മാ​താ​വി​ന്‍റെ ഉ​ദ​ര​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന​തി​നു മു​മ്പു​ത​ന്നെ ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന ഒ​രു ദൈ​വ​ദാ​സ​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദൈ​വം ന​ൽ​കി​യ ക​ഴി​വു​ക​ളും പ്ര​തി​ഭ​ക​ളും മു​ഴു​വ​ൻ ദൈ​വ​രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി വി​നി​യോ​ഗി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു തി​രു​മേ​നി. ബൈ​ബി​ളി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന ആ​ത്മീ​യ ഉ​ൾ​ക്കാ​ഴ്ച​യും വ​ച​ന​ത്തി​ലു​ള്ള അ​ഗാ​ധ​മാ​യ അ​റി​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​യി​രു​ന്നു.

വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടും ല​ക്ഷ്യ​ബോ​ധ​വും അ​ച്ച​ട​ക്ക​വും മി​ക​ച്ച സം​ഘാ​ട​ന​ശേ​ഷി​യും അ​ദ്ദേ​ഹ​ത്തെ വേ​റി​ട്ടു​നി​ർ​ത്തി. സം​ശ​യ​ങ്ങ​ളി​ല്ലാ​ത്ത ഉ​റ​ച്ച നി​ല​പാ​ടും ദൃ​ഢ​നി​ശ്ച​യ​വും അ​ദ്ദേ​ഹ​ത്തിന്‍റെ ജീ​വി​ത​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​യി​രു​ന്നു. അ​നു​ക​രി​ക്ക​പ്പെ​ടേ​ണ്ട വി​ശ്വാ​സ​സാ​ക്ഷ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നും മോ​ൺ​സി​ഞ്ഞോ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​നെ​ന്ന നി​ല​യി​ൽ മാ​ർ ജൂ​ലി​യോ​സ് തി​രു​മേ​നി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ്ര​ത്യേ​കം അ​നു​സ്മ​രി​ച്ചു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു​വേ​ണ്ടി അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളും വി​വി​ധ പ്ര​തി​സ​ന്ധി​ക​ളും രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​ക​ളും അ​തി​ജീ​വി​ച്ച് സ​ഭ​യു​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സം​രം​ഭ​ങ്ങ​ൾ​ക്കും ന​ൽ​കി​യ നേ​തൃ​ത്വ​വും പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടു.

മി​ക​ച്ച എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്ന അ​ദ്ദേ​ഹം, ത​ന്‍റെ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​കൊ​ണ്ട് വി​ശ്വാ​സ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു. സ​ഭ​യ്ക്കും ദൈ​വ​രാ​ജ്യ​ത്തി​നും​വേ​ണ്ടി​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ സ​മ​ർ​പ്പ​ണ​വും അ​ച്ച​ട​ക്ക​വും ദീ​ർ​ഘ​വീ​ക്ഷ​ണ​വും ഇ​ന്നും അ​നു​ക​ര​ണീ​യ​മാ​ണെ​ന്ന് മോ​ൺ​സി​ഞ്ഞോ​ർ അ​നു​സ്മ​രി​ച്ചു.

മാ​ർ ജൂ​ലി​യോ​സ് തി​രു​മേ​നി​യു​ടെ സെ​മി​നാ​രി സ​ഹ​പാ​ഠി​യാ​യി​രു​ന്ന റ​വ. ഫാ. ​ജോ​സ് ത​റ​യി​ൽ, ഇ​ന്ത്യ​യി​ലും റോ​മി​ലു​മാ​യി ഏ​ഴു​വ​ർ​ഷ​ത്തോ​ളം ഒ​രു​മി​ച്ച് ചെ​ല​വ​ഴി​ച്ച സെ​മി​നാ​രി ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

ധൈ​ര്യ​വും വ്യ​ക്ത​മാ​യ ല​ക്ഷ്യ​ബോ​ധ​വും ജീ​വി​ത​ത്തി​ൽ പു​ല​ർ​ത്തി​യി​രു​ന്ന അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു തി​രു​മേ​നി​യെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

പ​ഠ​ന​കാ​ലം മു​ത​ൽ​ത​ന്നെ അ​ച്ച​ട​ക്ക​ത്തി​ലും കാ​ഴ്ച​പ്പാ​ടി​ലും ജീ​വി​ത​ല​ക്ഷ്യ​ത്തി​ലും വേ​റി​ട്ടു​നി​ന്നി​രു​ന്ന അ​ദ്ദേ​ഹ​വു​മാ​യു​ള്ള സൗ​ഹൃ​ദം ജീ​വി​ത​ത്തി​ലെ വി​ല​പ്പെ​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും മ​ര​ണം​വ​രെ ആ ​ആ​ത്മ​ബ​ന്ധം നി​ല​നി​ന്നി​രു​ന്നു​വെ​ന്നും ഫാ. ​ജോ​സ് ത​റ​യി​ൽ സ്നേ​ഹ​പൂ​ർ​വം സ്മ​രി​ച്ചു.

തു​ട​ർ​ന്ന് മാ​ർ ജൂ​ലി​യോ​സ് തി​രു​മേ​നി​യു​ടെ നി​ത്യ​ശാ​ന്തി​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ൾ അ​ർ​പ്പി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി സ്നേ​ഹ​വി​രു​ന്നും (അ​ഗാ​പേ) ഒ​രു​ക്കി​യി​രു​ന്നു.

മാ​ർ ജൂ​ലി​യോ​സ് തി​രു​മേ​നി​യു​ടെ വി​ശ്വാ​സ​സാ​ക്ഷ്യ​വും ആ​ത്മീ​യ നേ​തൃ​ത്വ​വും മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​യ്ക്കും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പു​രോ​ഗ​തി​ക്കും ന​ൽ​കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളും അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് ഇ​ട​വ​കാം​ഗ​ങ്ങ​ളും വി​ശ്വാ​സി​ക​ളും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കു​ചേ​ർ​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം പ​ക​ർ​ന്നു​ന​ൽ​കി​യ വി​ശ്വാ​സ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശം പു​തു​ത​ല​മു​റ​യ്ക്കും പ്ര​ചോ​ദ​ന​മാ​യി നി​ല​നി​ൽ​ക്ക​ട്ടെ​യെ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്.

Latest News

Corehub Up