ന്യൂജഴ്സി: ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ സേവനം, ദേശത്തിന് ആത്മീയപരിരക്ഷയൊരുക്കി എന്ന് നാമം. പൈതൃക ആത്മീയതയെ അമേരിക്ക - കേരളം - ഇന്ത്യ - ദേശങ്ങളുടെ ആത്മാവിലേക്കും മൂല്യങ്ങളിലേക്കും പൊതുവായ ഭാവിയിലേക്കും ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് സീറോമലബാർ സമൂഹത്തിലൂടെ സമന്വയിച്ചു.
"കേരളം 70 - അമേരിക്ക 250' എന്ന പരമ്പരയിൽ ബിഷപ് ജേക്കബ് അങ്ങാടിയത്തിന്റെ സേവനങ്ങളെ നാമം കവർ പേജ് രചനയാക്കിയത് ഇങ്ങനെയാണ് ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിനെ നാമം ആദരിക്കുന്നു.
ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ രൂപതയുടെ സ്ഥാപക മെത്രാൻ: വിശുദ്ധ തോമാശ്ലീഹായുടെ അപ്പസ്തോലിക വിശ്വാസത്തിന്റെ രണ്ടായിരമാണ്ടത്തെ പാരമ്പര്യം പേറുന്ന ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, വിനയപൂർണവും വിവേകം നിറഞ്ഞതും ശാന്തവുമായ നേതൃത്വത്തിലൂടെ, രണ്ട് പതിറ്റാണ്ടുകാലം അമേരിക്കയുടെ ആത്മാവിനെ പരിപോഷിപ്പിച്ചു.
പരമ്പരാഗത ആത്മീയ അധ്യാപനങ്ങളിൽ ഉറച്ചുനി നിന്ന്, വിവിധ മതവിഭാഗങ്ങൾക്കിടയിൽ സൗഹാർദപരമായ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ആരോഗ്യരംഗം, ശാസ്ത്രം, സമൂഹത്തിന്റെ മാനസികവും പൗരപരവുമായ ക്ഷേമം എന്നിവ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ അമേരിക്കൻ മലയാളികൾക്ക് പ്രചോദനമേകി.
നാമം സ്ഥാപകൻ മാധവൻ ബി. നായർ, പ്രസിഡന്റ് പ്രദീപ് മേനോൻ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയക് എബ്രഹാം, പിആർഒ ജോർജ് നടവയൽ എന്നിവരടങ്ങുന്ന ടീമാണ് "നാമം' ജേണൽ കവർ പരമ്പരയ്ക്ക് നേതൃത്വം നൽകുന്നത്.