Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biswanath Sinha

ബി​ശ്വ​നാ​ഥ് സി​ൻ​ഹ കേ​ര​ള​ത്തി​ന്‍റെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബി​ശ്വ​നാ​ഥ് സി​ൻ​ഹ​യെ നി​യ​മി​ക്കാ​ൻ ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക് ഈ ​മാ​സം 30-ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് ഈ ​നി​യ​മ​നം.

സം​സ്ഥാ​ന സ​ർ​വീ​സി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ദ്ദേ​ഹം 1992 ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഓ​ഫീ​സ​റാ​ണ്. നി​ല​വി​ൽ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ്. ഇ​തോ​ടൊ​പ്പം ജ​ല​വി​ഭ​വം, കോ​സ്റ്റ​ൽ ഷി​പ്പിം​ഗ് എ​ന്നീ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യും അ​ദ്ദേ​ഹം വ​ഹി​ക്കു​ന്നു​ണ്ട്. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ ബി​ശ്വ​നാ​ഥ് സി​ൻ​ഹ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നാ​ണ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Latest News

Corehub Up