Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BizarreCrime

Special

മാ​മ​ന്‍റെ സ്വ​ർ​ണം ക​വ​ർ​ന്ന് ഥാ​ർ വാ​ങ്ങി; പൂ​ജ​യ്ക്കെ​ത്താ​ൻ മാ​മ​നെ ത​ന്നെ ക്ഷ​ണി​ച്ച 19-കാ​ര​ൻ ഒ​ടു​വി​ൽ അ​ഴി​ക്കു​ള്ളി​ൽ

സ്വ​ന്തം ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത് ആ​ഡം​ബ​ര വാ​ഹ​നം വാ​ങ്ങു​ക​യും, ആ ​വാ​ഹ​ന​ത്തി​ന്‍റെ പൂ​ജാ ച​ട​ങ്ങി​ലേ​ക്ക് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട മാ​മ​നെ​ത്ത​ന്നെ വി​ശി​ഷ്ടാ​തി​ഥി​യാ​യി ക്ഷ​ണി​ക്കു​ക​യും ചെ​യ്ത പ​ത്തൊ​മ്പ​തു​കാ​ര​ൻ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ൽ​ഹാ​പൂ​ർ ജി​ല്ല​യി​ലെ പ​ൻ​ഹാ​ല താ​ലൂ​ക്കി​ലു​ള്ള സ​താ​വെ ഗ്രാ​മ​ത്തി​ലാ​ണ് സി​നി​മാ​ക്ക​ഥ​ക​ളെ പോ​ലും വെ​ല്ലു​ന്ന വി​ചി​ത്ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

സ​മാ​ർ പോ​പ്പ​റ്റ് ച​വാ​ൻ എ​ന്ന യു​വാ​വാ​ണ് മാ​തൃ​സ​ഹോ​ദ​ര​നാ​യ ഉ​മേ​ഷ് മാ​രു​തി ച​വാ​ന്‍റെ വീ​ട്ടി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ​യോ​ളം വി​ല​യു​ള്ള സ്വ​ർ​ണം മോ​ഷ​ണം ന​ട​ത്തി​യ​ത്.

കൈ​ക്ക​ലാ​ക്കി​യ ആ​ഭ​ര​ണ​ങ്ങ​ൾ സം​ഗ്രാം ബാ​ബാ​സോ മോ​റെ എ​ന്ന പ്രാ​ദേ​ശി​ക സ്വ​ർ​ണ വ്യാ​പാ​രി​ക്ക് വി​റ്റ​ഴി​ച്ച പ്ര​തി, ആ ​പ​ണം ഉ​പ​യോ​ഗി​ച്ച് പു​ത്ത​ൻ മ​ഹീ​ന്ദ്ര ഥാ​ർ എ​സ്‌​യു​വി സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വാ​ഹ​നം പൂ​ജി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ച​ട​ങ്ങി​ലേ​ക്ക് ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ ഉ​മേ​ഷി​നെ​ത്ത​ന്നെ സ​മാ​ർ ആ​വേ​ശ​പൂ​ർ​വം ക്ഷ​ണി​ച്ചു. എ​ന്നാ​ൽ പൂ​ജ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ അ​ല​മാ​ര പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​നി​ല്ലെ​ന്ന കാ​ര്യം ഉ​മേ​ഷും കു​ടും​ബ​വും തി​രി​ച്ച​റി​യു​ന്ന​ത്.

അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന മു​ത്ത​ശ്ശി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി​രി​ക്കെ ത​ങ്ങ​ളു​ടെ സ്വ​ർ​ണം മാ​ത്രം ന​ഷ്ട​പ്പെ​ട്ട​ത് വീ​ടും അ​ന്ത​രീ​ക്ഷ​വും ന​ന്നാ​യി അ​റി​യാ​വു​ന്ന ആ​രോ ആ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കാ​ൻ കാ​ര​ണ​മാ​യി.

ഉ​ട​ൻ​ത​ന്നെ ഉ​മേ​ഷ് കോ​ഡോ​ളി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് വ​ലി​യ സാ​മ്പ​ത്തി​ക പ​ശ്ചാ​ത്ത​ല​മൊ​ന്നു​മി​ല്ലാ​ത്ത സ​മാ​ർ പെ​ട്ടെ​ന്ന് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ആ​ഡം​ബ​ര വാ​ഹ​നം വാ​ങ്ങി​യ വി​വ​രം പൊ​ലി​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

സം​ശ​യം തോ​ന്നി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ താ​ൻ ത​ന്നെ​യാ​ണ് മാ​മ​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് പ്ര​തി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ​മാ​റി​നെ​യും മോ​ഷ​ണ​മു​ത​ൽ വാ​ങ്ങി​യ സ്വ​ർ​ണ​ക്ക​ട​ക്കാ​ര​ൻ സം​ഗ്രാം മോ​റെ​യെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

Latest News

Corehub Up