Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Black Americans

America

അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​ൽ ഒ​രാ​ളു​ടെ ബാ​ർ​ബ​ർ ഷോ​പ്പ് മ്യൂ​സി​യ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ

ഇ​ല്ലി​നോ​യ്: അ​മേ​രി​ക്ക​യി​ലെ വോ​ട്ട​വ​കാ​ശ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക നി​മി​ഷ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച ഒ​രു പ​ഴ​യ ബാ​ർ​ബ​ർ ഷോ​പ്പ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​യ​ത്തി​ലൂ​ടെ ച​രി​ത്ര മ്യൂ​സി​യ​മാ​യി മാ​റി. ഇ​ല്ലി​നോ​യ് സം​സ്ഥാ​ന​ത്തെ എ​ൽ പാ​സോ  പ​ട്ട​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന Project XV Museum ആ​ണ് 156 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വോ​ട്ട​വ​കാ​ശ ച​രി​ത്ര​ത്തെ പു​തി​യ ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

1870 ഏ​പ്രി​ൽ നാ​ലി​ന് ഇ​ല്ലി​നോ​യ് സം​സ്ഥാ​ന​ത്ത് പ​തി​ന​ഞ്ചാം ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം വോ​ട്ട് ചെ​യ്ത ആ​ദ്യ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​യി ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടി​യ ഡേ​വി​ഡ് എ. ​സ്ട്രോ​ത​റി​ന്‍റെ ജീ​വി​ത​മാ​ണ് മ്യൂ​സി​യ​ത്തി​ന്‍റെ കേ​ന്ദ്ര​വി​ഷ​യം.

1843-ൽ ​മി​സോ​റി​യി​ൽ ജ​നി​ച്ച സ്ട്രോ​ത​ർ അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര​യു​ദ്ധ​കാ​ല​ത്ത് യൂ​ണി​യ​ൻ സൈ​ന്യ​ത്തോ​ടൊ​പ്പം സി​വി​ലി​യ​ൻ പാ​ച​ക​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​ല്ലി​നോ​യി​ലെ എ​ൽ പാ​സോ​യി​ൽ താ​മ​സ​മാ​ക്കി ബാ​ർ​ബ​ർ ഷോ​പ്പ് ആ​രം​ഭി​ച്ചു.

1870 മാ​ർ​ച്ച് 30-ന് ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന അ​മേ​രി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ പ​തി​ന​ഞ്ചാം ഭേ​ദ​ഗ​തി, വം​ശം, നി​റം, മു​ൻ​കാ​ല അ​ടി​മ​ത്താ​വ​സ്ഥ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു.

ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക​കം, ഏ​പ്രി​ൽ നാ​ലി​ന് ന​ട​ന്ന എ​ൽ പാ​സോ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ സ്ട്രോ​ത​ർ എ​ത്തി. എ​ന്നാ​ൽ പു​തി​യ നി​യ​മ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ലാ​ത്ത​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദ്യം അ​ദ്ദേ​ഹ​ത്തെ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

തു​ട​ർ​ന്ന് ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി പ​രി​ശോ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ സ്ട്രോ​ത​റെ തി​രി​ച്ചു​വി​ളി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. അ​ങ്ങ​നെ ഇ​ല്ലി​നോ​യി​ലെ ക​റു​ത്ത​വ​ർ​ഗ​ക്കാ​രു​ടെ വോ​ട്ട​വ​കാ​ശ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം പി​റ​ന്നു. അ​തേ ദി​വ​സം സ​ഹോ​ദ​ര​ൻ ചാ​ൾ​സ് സ്ട്രോ​ത​റും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ച​രി​ത്രാ​ധ്യാ​പ​ക​നാ​യ മൈ​ക്ക​ൽ മെ​ലി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ പാ​സോ–​ഗ്രി​ഡ്‌​ലി ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ച​രി​ത്ര​പ​ഠ​ന​മാ​ണ് മ്യൂ​സി​യം എ​ന്ന ആ​ശ​യ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. സ്ട്രോ​ത​റി​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ, കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ന​ശി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ർ​ബ​ർ ഷോ​പ്പ് സം​ര​ക്ഷി​ച്ച് മ്യൂ​സി​യ​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.

കെ​ട്ടി​ട ഉ​ട​മ​യാ​യ ട​ബി​ത ആ​ർ​ണോ​ൾ​ഡ്-​നോ​വാ​ർ​ക്ക് ഈ ​ആ​ശ​യ​ത്തെ പി​ന്തു​ണ​ച്ചു. നാ​ട്ടു​കാ​രു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും കെ​ട്ടി​ടം വൃ​ത്തി​യാ​ക്കു​ന്ന​തി​നും സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി സ​മ​യം ചെ​ല​വ​ഴി​ച്ചു.

അ​മേ​രി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ പ​തി​ന​ഞ്ചാം ഭേ​ദ​ഗ​തി​യെ സൂ​ചി​പ്പി​ക്കു​ന്ന റോ​മ​ൻ അ​ക്ക​മാ​യ XV ആ​ണ് മ്യൂ​സി​യ​ത്തി​ന്‍റെ പേ​രി​ന് പി​ന്നി​ൽ. സ്ട്രോ​ത​റി​ന്‍റെ പ​ഴ​യ ബാ​ർ​ബ​ർ ഷോ​പ്പി​നൊ​പ്പം അ​മേ​രി​ക്ക​യി​ലെ വോ​ട്ട​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ളു​ടെ ച​രി​ത്ര​വും ഇ​വി​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു.

2025 ഏ​പ്രി​ലി​ൽ മ്യൂ​സി​യം ച​രി​ത്ര​പ​ര​മാ​യ വോ​ട്ടി​ന്റെ 155-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 2026 ന​വം​ബ​ർ മൂ​ന്നി​ലെ തി​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ലും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പ്ര​ത്യേ​ക സ​മ​യ​ക്ര​മ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു.

മ്യൂ​സി​യ​ത്തി​ൽ സ്ട്രോ​ത​റി​ന്‍റെ പ​ഴ​യ​കാ​ല ചി​ത്രം, മ​ര​ണ​വാ​ർ​ത്ത, ബാ​ർ​ബ​ർ ഷോ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്. സ്ട്രോ​ത​റി​ന്റെ ജീ​വി​ത​ക​ഥ​യ്‌​ക്കൊ​പ്പം വോ​ട്ട​വ​കാ​ശ​ത്തി​നാ​യി വി​വി​ധ സ​മൂ​ഹ​ങ്ങ​ൾ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും സ​ന്ദ​ർ​ശ​ക​ർ​ക്ക് മ​ന​സിലാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്നു.

അ​മേ​രി​ക്ക​യു​ടെ ജ​നാ​ധി​പ​ത്യ​ച​രി​ത്ര​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് ഈ ​ചെ​റി​യ മ്യൂ​സി​യം. ഒ​രു സ്കൂ​ൾ ച​രി​ത്ര​പ​ഠ​ന​ത്തി​ൽ​നി​ന്ന് പി​റ​ന്ന ആ​ശ​യം ഇ​ന്ന് വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പു​തി​യ ത​ല​മു​റ​യെ പ​ഠി​പ്പി​ക്കു​ന്ന ച​രി​ത്ര​സം​ര​ക്ഷ​ണ സം​രം​ഭ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up