കൊല്ലം: തമിഴ്നാട്ടിലെ റേഷന്‍കടകളില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപുള്ള കടമുറിയില്‍ സംഭരിച്ചിരുന്ന 42 ചാക്ക് റേഷനരി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു.
ജില്ലയുടെ കിഴക്കന്‍ മേഖലയിലെ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനായി സംഭരിച്ചതാണിത്. പിടിച്ചെടുത്ത അരി പുനലൂര്‍ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ സിന്ധുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ രാജീവ് കുമാര്‍, അജീഷ്, സുനൈല, ജി.ബേബി എന്നിവരും പരിശോധന സംഘത്തില്‍ പങ്കെടുത്തു.