കോളങ്ങാട്ടുകര: സെന്റ് മേരീസ് ദേവാലയത്തിൽ കൊട്ടേക്കാട് ഫൊറോന സിഎൽസിയുടെ നേതൃത്വത്തിൽ വലിയ കുടുംബങ്ങളെ ആദരിക്കുന്ന "ബ്ലെസ്ഡ് ജനറേഷൻസ് മീറ്റ്' സംഘടിപ്പിച്ചു.
അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. നാളെമുതൽ 14 വരെ നടക്കുന്ന "ലൂമെൻ 2026' ഫോർമേഷൻ ക്യാന്പിന്റെയും ഒരുമാസം നീളുന്ന പരിസ്ഥിതിപ്രവർത്തനങ്ങളുടെയും പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ഡയറക്ടർ ഫാ. ട്വിങ്കിൾ വാഴപ്പിള്ളി, ഫാ. ഡെറിൻ അരിന്പൂർ, ജനറൽ കോഓർഡിനേറ്റർ സെബാസ്റ്റ്യൻ ജേക്കബ്, ഫൊറോന പ്രസിഡന്റ് ആൻ തെരേസ റോജൻ, ജെയിംസ് ആഴ്ചങ്ങാടൻ, സിഎൽസി ജനറൽ കോഓർഡിനേറ്റർ അമൽ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.