ചങ്ങനാശേരി: പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയിലെ കല്‍ക്കുരിശിന്റെ വെഞ്ചരിപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. പരിശുദ്ധ പാറേല്മാതാവിന്റെ അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് പാറേല്പ്പള്ളിയുടെ ബസിസിക്ക പദവിയെന്നും ഈ ദൈവാലയത്തിലൂടെ മാതാവ് വിശ്വാസ സമൂഹത്തിനു കൂടുതല്‍ അനുഗ്രഹം ചൊരിയുമെന്നും കര്‍ദിനാള്‍ ഉദ്ബോധിപ്പിച്ചു.
ഫാ. ടോമി കാട്ടാമ്പള്ളി സിഎംഐ, ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സിഎംഐ, ഫാ. ഷാജി കൊച്ചുപുരയില്‍ എംസിബിഎസ്, ഫാ. ജയിംസ് വാഴച്ചിറയ്ക്കല് ഒഎഫ്എം കപ്പൂച്ചിന്‍, ഫാ. തോമസ് ചെരുവില്‍ വിസി, ഫാ. മാത്യു ചെന്നക്കുടി എസ്വിഡി, ഫാ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കൊടിമരം വെഞ്ചരിപ്പിനും വിശുദ്ധകുര്‍ബാനയ്ക്കും ബിഷപ് മാര്‍ തോമസ് പാടിയത്ത് കാര്‍മികനായിരുന്നു. രാവിലെ ഫാ. ഡോ. ജോസഫ് മുണ്ടകത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു.
പാറേല്‍ ബസിലിക്ക പ്രഖ്യാപന സ്മാരകമായി പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം നാളെ
ചങ്ങനാശേരി: പാറേല്‍ മര്ത്ത്മറിയംപള്ളിയെ ബസിലിക്കപദവിയിലേക്ക് ഉയര്‍ത്തിയതിന്റെ സ്മരണാര്‍ഥം ഭാരതീയ തപാല്‍ വകുപ്പ് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കുന്നു.
മര്‍ത്ത്മറിയം ബസിലിക്ക അങ്കണത്തില്‍ നാളെ വൈകുന്നേരം 5.30ന് നടക്കുന്ന സമ്മേളനത്തില്‍ സ്റ്റാമ്പിന്റെ പ്രകാശനം നടക്കും.
കവറിനുള്ളില്‍ പള്ളി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ശേഖരിച്ച കല്ലുകള്പൊട്ടിച്ച പാറപ്പൊടിയും പാറേല്‍ മാതാവിന്റെ സ്റ്റാമ്പും ഉണ്ടാകും. കവറിനു പിന്നില്‍ പള്ളിയെക്കുറിച്ച് ലഘുവിവരണം എന്നിവയുണ്ടാകും. ഈ ചടങ്ങിനായി പ്രത്യേകം രൂപകല്പനചെയ്ത ഔദ്യോഗിക തപാല്‍ മുദ്രയില്‍ സവിശേഷമായ ചിത്രവും പ്രകാശന തീയതിയും വേദിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രകാശനദിവസം മാത്രം പതിപ്പിക്കുന്ന ഈ പ്രത്യേക മുദ്ര ഓരോ തപാല്‍ കവറിനും ചരിത്രസംഭവത്തിന്റെ ആധികാരിക സ്മാരകമെന്ന സവിശേഷത നല്‍കും. ആദ്യം പുറത്തിറക്കുന്ന കോപ്പികള്‍ വിതരണം ചെയ്തുകഴിഞ്ഞാല്‍ പിന്നീട് അധിക കോപ്പികള്‍ അച്ചടിക്കാനോ പുറത്തിറക്കാനോ സാധിക്കില്ല എന്നുള്ളതാണ് ഈ പ്രത്യേക കവറിന്റെ പ്രാധാന്യം.
കൊച്ചി സെന്‍ട്രല്‍ റീജണ്‍ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മലാദേവി പോസ്റ്റല്‍ കവര്‍ ഔദ്യോഗികമായി പ്രകാശനം ചെയ്ത് രാജ്യത്തിനു സമര്‍പ്പിക്കും.
സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ രാഷ്ട്രീയനേതാക്കളും മതമേലധ്യക്ഷന്മാരും സാമൂഹികസാംസ്കാരിക രംഗത്തെ പ്രതിനിധികളും വിശ്വാസികളും ഈ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യംവഹിക്കും.
പ്രകാശനച്ചടങ്ങിനുശേഷം പ്രത്യേക സ്മാരക തപാല്‍ കവര്‍ ബസിലിക്കയുടെ ഓഫീസില്‍ നിന്നും മാത്രമായിരിക്കും ലഭ്യമാകുക. മുന്‍കൂട്ടി ബുക്ക് ചെയ്തശേഷം ഓഫീസില്‍ നേരിട്ടെത്തി കവറുകള്‍ സ്വന്തമാക്കാവുന്നതാണ്.
ഫോണ്‍: 8714451436 (ഫാ. മാത്യു മാറാട്ടുകളം), 9447803634 (ഫാ. റ്റെജി പുതുവീട്ടിക്കളം).