Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blinkit

Video

ഡെലിവറി മാത്രമല്ല, ജീവൻ രക്ഷിക്കാനും ഞങ്ങൾ റെഡി; കൈയടി നേടി ബ്ലിങ്കിറ്റിന്‍റെ 'സൗജന്യ ആംബുലൻസ്'

മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ച് വി​പ​ണി​യി​ൽ ത​രം​ഗ​മാ​യ ബ്ലി​ങ്കി​റ്റ്, ഇ​പ്പോ​ൾ ആ​രോ​ഗ്യ​രം​ഗ​ത്തും വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യാ​ണ്.

ത​ങ്ങ​ളു​ടെ ഇ-​കൊ​മേ​ഴ്‌​സ് ശൃം​ഖ​ല​യെ കേ​വ​ലം ഡെ​ലി​വ​റി​യി​ൽ മാ​ത്രം ഒ​തു​ക്കാ​തെ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വ​ൻ​ര​ക്ഷാ ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ച്ച ബ്ലി​ങ്കി​റ്റി​ന്‍റെ സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു.

ഗു​രു​ഗ്രാ​മി​ൽ നി​ന്നു​ള്ള ഒ​രു യു​വാ​വ് പ​ങ്കു​വെ​ച്ച ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ ഈ ​സേ​വ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വീ​ണ്ടും ലോ​ക​ശ്ര​ദ്ധ​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ അ​മ്മ​യ്ക്ക് പെ​ട്ടെ​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യ​പ്പോ​ൾ സ​ഹാ​യ​ത്തി​നാ​യി ബ്ലി​ങ്കി​റ്റി​നെ സ​മീ​പി​ച്ച​തും വെ​റും നാ​ല് മി​നി​റ്റി​നു​ള്ളി​ൽ ആം​ബു​ല​ൻ​സ് വാ​തി​ൽ​പ്പ​ടി​യി​ൽ എ​ത്തി​യ​തും യു​വാ​വ് എ​ക്സി​ലൂ​ടെ പ​ങ്കു​വെ​ച്ചു.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തു​വ​രെ​യു​ള്ള 20 മി​നി​റ്റ് സ​മ​യം രോ​ഗി​ക്ക് ന​ൽ​കി​യ പ​രി​ച​ര​ണ​വും ഡ്രൈ​വ​റു​ടെ​യും പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​രു​ടെ​യും പ്രൊ​ഫ​ഷ​ണ​ൽ സ​മീ​പ​ന​വും പ്ര​ശം​സ​നീ​യ​മാ​യി​രു​ന്നു.

യാ​തൊ​രു പ്ര​തി​ഫ​ല​വും ഇ​ല്ലാ​തെ​യാ​ണ് ഇ​ത്ര​യും വേ​ഗ​ത്തി​ൽ അ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തെ​ന്ന​ത് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭ്യ​മാ​യ​തു​കൊ​ണ്ട് വ​യോ​ധി​ക​യു​ടെ നി​ല വേ​ഗ​ത്തി​ൽ സാ​ധാ​ര​ണ നി​ല​യി​ലാ​യി.

ആ​ശു​പ​ത്രി​യി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ന​ന്ദി പ​റ​യാ​ൻ പോ​ലും സ​മ​യം ല​ഭി​ക്കു​ന്ന​തി​ന് മു​ൻ​പേ അ​വ​ർ അ​വി​ടെ​നി​ന്നും മ​ട​ങ്ങി​യി​രു​ന്നു.

പ​ണം ഈ​ടാ​ക്കാ​ത്ത ഇ​ത്ത​രം സേ​വ​ന​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു 'ടോ​ക്ക​ൺ' തു​ക ന​ൽ​കാ​നോ അ​ല്ലെ​ങ്കി​ൽ അ​വ​ർ​ക്ക് റേ​റ്റിം​ഗ് ന​ൽ​കാ​നോ ഉ​ള്ള സൗ​ക​ര്യം ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും ഈ ​യു​വാ​വ് മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സേ​വ​നം ആ​രം​ഭി​ച്ച​ത് മു​ത​ൽ ഏ​ക​ദേ​ശം 4,200-ല​ധി​കം അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ബ്ലി​ങ്കി​റ്റ് ആം​ബു​ല​ൻ​സു​ക​ൾ സ​ഹാ​യ​ത്തി​നെ​ത്തി​യി​ട്ടു​ണ്ട്. ലാ​ഭ​ത്തി​ന​പ്പു​റം സ​ഹ​ജീ​വി​ക​ളു​ടെ ജീ​വ​ന് വി​ല​ന​ൽ​കു​ന്ന ഇ​ത്ത​രം മാ​തൃ​ക​ക​ൾ വ​ലി​യ തോ​തി​ലു​ള്ള പ്ര​ശം​സ​യാ​ണ് നേ​ടി​യെ​ടു​ക്കു​ന്ന​ത്.

 

Latest News

Corehub Up