ടെക്സസ്: ബഹിരാകാശത്തിന്റെ അതിരുകളിലേക്ക് വീല്‍ചെയറില്‍ ഒരു എയ്റോസ്പേസ് എൻജിനിയറെ അയച്ച് ചരിത്രമെഴുതിയിരിക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനി.
ജര്‍മനിയില്‍നിന്നുള്ള മിഷേൽ ബെന്താസ് (33) എന്ന വനിതയെയാണ് ബ്ലൂ ഒറിജിന്‍ പേടകം ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന കാർമൻ രേഖ മറികടന്ന് 10 മിനിറ്റുകൊണ്ട് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിച്ചത്.
ഇതോടെ വില്‍ചെയറിലിരുന്ന് ബഹിരാകാശയാത്ര നടത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടം മിഷേൽ സ്വന്തമാക്കി.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ അംഗമാണു മിഷേല്‍. ജോ ഹെയ്ഡ്, അഡോണിസ് പോരൗള്‍സ്, ഹാന്‍സ് കോയിനിഗ്സ്മാന്‍, നീല്‍ മില്‍ക്, ജേസണ്‍ സ്റ്റാന്‍സല്‍ എന്നിവരായിരുന്നു ഈ ബഹിരാകാശ യാത്രയില്‍ മിഷേലിന്റെ സഹയാത്രികര്‍.