Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BoChe

ഈ '​സോ​റി' നേ​ര​ത്തെ​യാ​കാ​മാ​യി​രു​ന്നു; ബോ​ബി​യു​ടെ ഖേ​ദ​പ്ര​ക​ട​നം ഹൃ​ദ​യ​പൂ​ർ​വ്വം സ്വീ​ക​രി​ച്ച് ഹ​ണി റോ​സും കു​ടും​ബ​വും

വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​ർ ന​ട​ത്തി​യ പ​ര​സ്യ​മാ​യ മാ​പ്പ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​താ​യി ന​ടി ഹ​ണി റോ​സ് വ്യ​ക്ത​മാ​ക്കി. അ​ദ്ദേ​ഹ​ത്തെ വ്യ​ക്തി​പ​ര​മാ​യി ദ്രോ​ഹി​ക്കാ​നോ ബു​ദ്ധി​മു​ട്ടി​ക്കാ​നോ ത​നി​ക്ക് യാ​തൊ​രു ഉ​ദ്ദേ​ശ​വു​മി​ല്ലെ​ന്നും, ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പ്ര​തി​ക​ര​ണം സ്വാ​ഭാ​വി​ക​മാ​യ മ​നോ​വി​ഷ​മം കൊ​ണ്ടാ​യി​രു​ന്നു​വെ​ന്നും താ​രം അ​റി​യി​ച്ചു. ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് ഹ​ണി റോ​സ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

തു​ട​ക്ക​ത്തി​ൽ ത​ന്നെ ഒ​രു ആ​ത്മാ​ർ​ഥ​മാ​യ ഖേ​ദ​പ്ര​ക​ട​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പ്ര​ശ്ന​ങ്ങ​ൾ ഇ​ത്ര​ത്തോ​ളം നീ​ളി​ല്ലാ​യി​രു​ന്നു​വെ​ന്ന് ന​ടി ഓ​ർ​മ്മി​പ്പി​ച്ചു. ഇ​ക്കാ​ര്യം ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും, തെ​റ്റ് തി​രു​ത്താ​ൻ ത​യ്യാ​റാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ആ ​മാ​പ്പ​പേ​ക്ഷ പൂ​ർ​ണ​മ​ന​സോ​ടെ സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും ഹ​ണി റോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, നി​ല​വി​ലെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ക്കി കാ​ര്യ​ങ്ങ​ളി​ൽ എ​ങ്ങ​നെ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന​ത് കു​ടും​ബ​വു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം മാ​ത്ര​മേ തീ​രു​മാ​നി​ക്കൂ എ​ന്നും താ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു ജ്വ​ല്ല​റി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ ഹ​ണി റോ​സി​നെ​തി​രെ​യു​ണ്ടാ​യ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ത്തി​നെ​തി​രെ ന​ടി ശ​ക്ത​മാ​യ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ക​യും എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തു​ട​ർ​ന്ന്, ത​ന്‍റെ വാ​ക്കു​ക​ൾ ന​ടി​ക്കും കു​ടും​ബ​ത്തി​നും വ​ലി​യ രീ​തി​യി​ൽ മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടാ​ക്കി​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ബോ​ബി ചെ​മ്മ​ണ്ണൂ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ര​സ്യ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​സ്താ​വ​ന​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും, ത​നി​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ താ​രം ക​നി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ അ​നു​കൂ​ല നി​ല​പാ​ടു​മാ​യി ഹ​ണി റോ​സ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up