കുവൈറ്റ് സിറ്റി: കുവൈറ്റ് അടുക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സംയം ഭരദ്വാജ് അറിയിച്ചു. മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടക്കാനിരുന്ന പരീക്ഷകളാണ് ഒഴിവാക്കിയത്.
യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റിൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്കാണ് ഈ ഉത്തരവ് ബാധകം. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.
പ്ലസ് ടു വിദ്യാർഥികളുടെ പ്രൊമോഷൻ എങ്ങനെ നിർണയിക്കുമെന്ന് പിന്നീട് പ്രത്യേകം അറിയിപ്പ് നൽകുന്നതാണ്.