Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BoardExams2027

സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

തിരുവനന്തപുരം: 2027-ലെ ​സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ തി​യ​തി​ക​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​ത​നു​സ​രി​ച്ച് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കും.

ഏ​ക​ദേ​ശം നാ​ലേ​കാ​ൽ ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യു​ള്ള മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 16 മു​ത​ൽ 20 വ​രെ ന​ട​ക്കും. ഏ​പ്രി​ൽ അ​ഞ്ചി​ന് മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ ആ​രം​ഭി​ച്ച് മെ​യ് ആ​ദ്യ​വാ​ര​ത്തോ​ടെ ഫ​ലം പു​റ​ത്തു​വി​ടാ​നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ ഒ​ന്നും ര​ണ്ടും വ​ർ​ഷ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ര​ണ്ടി​ന് ആ​രം​ഭി​ച്ച് മാ​ർ​ച്ച് 30-ന് ​അ​വ​സാ​നി​ക്കും. മാ​ർ​ച്ച് 12, 30 തീ​യ​തി​ക​ളി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​ക്കും മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.30-നു​മാ​ണ് പ​രീ​ക്ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 25-നും ​മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 11 മു​ത​ൽ 24 വ​രെ​യും ന​ട​ക്കും.

കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​മ്പ​ത് ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ 389 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 53,000 വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ എ​ഴു​തും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് 15-ന് ​ന​ട​ക്കും.

അ​തേ​സ​മ​യം, ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്കൂ​ൾ ക്രി​സ്മ​സ് പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ എ​ട്ട് മു​ത​ൽ 17 വ​രെ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. എ​ൽ​പി വി​ഭാ​ഗം ക്ലാ​സു​ക​ൾ​ക്ക് ഡി​സം​ബ​ർ 11 മു​ത​ൽ 17 വ​രെ​യാ​യി​രി​ക്കും പ​രീ​ക്ഷ. ഡി​സം​ബ​ർ 18-ന് ​സ്കൂ​ളു​ക​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച ശേ​ഷം അ​ട​യ്ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ, 10 ദി​വ​സ​ത്തെ അ​വ​ധി ക​ഴി​ഞ്ഞ് ഡി​സം​ബ​ർ 28-ന് ​വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

Latest News

Corehub Up