കോഴിക്കോട്: ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഭാഗമായ ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ പുതിയ സെക്യൂർഡ് റെഡീമബിൾ നോണ്‍-കണ്‍വേർട്ടിബിൾ ഡിബഞ്ചറുകളുടെ (NCD) പബ്ലിക് ഇഷ്യൂ ഇന്നു മുതൽ 17 വരെ നടക്കും. 75 കോടി രൂപയുടെ ബേസ് ഇഷ്യൂവും 75 കോടി രൂപയുടെ ഗ്രീൻ ഷൂ ഓപ്ഷനും ഉൾപ്പെടെ ആകെ 150 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കാലാവധിയനുസരിച്ച് 12.25 ശതമാനം വരെ പലിശ നിരക്കുകൾ ലഭിക്കും .
72 മാസത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാക്കുന്ന ക്യൂമുലേറ്റീവ് പ്ലാനും 61 മാസ കാലാവധിയിൽ 12.00 ശതമാനം വാർഷിക നിരക്കിൽ പ്രതിമാസ പലിശ ലഭിക്കുന്ന പ്ലാനും ഉൾപ്പെടെ 400 ദിവസം മുതൽ 72 മാസം വരെ വിവിധ കാലാവധികളിലുള്ള പ്രതിമാസ പലിശയും ക്യുമുലേറ്റീവ് ഓപ്ഷനുകളും നിക്ഷേപകർക്കായി ഒരുക്കിയിട്ടുണ്ട്.
ഈ NCD ഇഷ്യൂവിന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് ’IND BBB Stable’ റേറ്റിംഗ് നൽകിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 1800 1201 699 എന്ന ടോൾ ഫ്രീ നന്പറിലോ www.chemmanurcredits .com എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.