Movies
ബോഡി ഷെയ്മിംഗ് ചോദ്യം ഉന്നയിച്ച യുട്യൂബർക്ക് തക്ക മറുപടി നൽകിയ സംഭവത്തിൽ തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് നടി ഗൗരി ജി. കിഷൻ.
തമാശയെന്ന പേരിൽ ബോഡി ഷെയ്മിംഗ് സാധാരണമാക്കുന്ന പ്രവണത ഇപ്പോഴുമുണ്ടെന്നും സമാനമായ അനുഭവം നേരിട്ട ആർക്കും ശബ്ദമുയർത്താൻ അവകാശമുണ്ടെന്നും ഗൗരി കിഷൻ പറഞ്ഞു.
ഗൗരി കിഷന്റെ പ്രസ്താവന
എല്ലാവർക്കും നമസ്കാരം, പത്രസമ്മേളനത്തിനിടെ ഒരു യുട്യൂബ് വ്ലോഗറും ഞാനും തമ്മിൽ നടന്ന വാഗ്വാദം അപ്രതീക്ഷിതമായി രൂക്ഷമായി. കലാകാരന്മാരും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ഇപ്പോൾ നടന്ന ഈ വിഷയത്തിന് പിന്നിലുള്ള വിശാലമായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു.
പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ സമൂഹത്തിന്റെ വിലയിരുത്തലുകളുണ്ടാകുന്നത് എന്റെ ജോലിയുടെ ഭാഗമാണെന്ന് മനസിലാക്കുന്നു. എന്നിരുന്നാലും ഒരു വ്യക്തിയുടെ ശരീരത്തെയോ രൂപത്തെയോ ലക്ഷ്യമിട്ടുള്ള അഭിപ്രായങ്ങളോ ചോദ്യങ്ങളോ, അത് നേരിട്ടായാലും അല്ലാതെയായാലും, ഒരുകാരണവശാലും ഉചിതമല്ല.
അവിടെ വന്ന മാധ്യമപ്രവർത്തകർ എന്നോട് ഞാൻ ചെയ്ത സിനിമയെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. ഇതേ ശൈലിയിൽ ഇതുപോലെ കടന്നാക്രമിച്ചുകൊണ്ട് അവർ ഒരു നടനോട് ഇതേ കാര്യം ചോദിക്കുമോ എന്നും എനിക്ക് സംശയം തോന്നാതിരുന്നില്ല.
ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ എന്റെ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതജ്ഞത രേഖപ്പെടുത്തുന്നു.
ഞാൻ അവിടെ പ്രതികരിച്ചത് എനിക്ക് വേണ്ടി മാത്രമല്ല, സമാനമായ അനുഭവം നേരിട്ട ഏതൊരാൾക്കും വേണ്ടിയാണ്. എന്നാൽ, യാഥാർത്ഥ്യമല്ലാത്ത സൗന്ദര്യ സങ്കൽപ്പങ്ങളെ നിലനിർത്തിക്കൊണ്ട് തമാശയെന്ന പേരിൽ ബോഡി ഷെയ്മിംഗ് സാധാരണമാക്കുന്ന പ്രവണത ഇപ്പോഴും നിലവിലുണ്ട്, ഇത് പുതിയ കാര്യമല്ല. ഇതുപോലുള്ള അനുഭവം നേരിട്ട ആർക്കും ശബ്ദമുയർത്താൻ അവകാശമുണ്ട് എന്ന് ഓർമിപ്പിക്കുന്ന സംഭവമായി ഇത് മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
നമുക്ക് നമ്മുടെ അസ്വസ്ഥത പ്രകടിപ്പിക്കാൻ, തെറ്റാണെങ്കിൽ ചോദ്യം ചെയ്യാൻ, ഈ ദുഷിച്ച രീതി അവസാനിപ്പിക്കാൻ ശ്രമിക്കാൻ അവകാശമുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യക്തിയെ ലക്ഷ്യം വയ്ക്കാനോ ഉപദ്രവിക്കാനോ ഉള്ള ആഹ്വാനമായി ഇതിനെ കാണരുത് എന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
പകരം, കൂടുതൽ സ്നേഹത്തോടെയും ക്ഷമയുടെയും പരസ്പര ബഹുമാനത്തോടെയും മുന്നോട്ട് പോകാനുള്ള ഒരു ചുവടുവയ്പ്പായി ഇതിനെ ഉപയോഗിക്കാം. എനിക്ക് ലഭിച്ച പിന്തുണയ്ക്ക് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.
അത് തീർത്തും അപ്രതീക്ഷിതവും എന്നെ സാന്ത്വനിപ്പിക്കുന്നതുമായിരുന്നു. ചെന്നൈ പ്രസ് ക്ലബ്ബ്, അമ്മ അസോസിയേഷൻ, സൗത്ത് ഇന്ത്യ നടികർ സംഘം എന്നിവർ എനിക്ക് പിന്തുണയുമായി നൽകിയ പ്രസ്താവനകൾക്ക് നന്ദി. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും എന്റെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഈ അചഞ്ചലമായ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു. സ്നേഹം മാത്രം, ഗൗരി.
Movies
നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ചിത്രത്തിലെ നായകൻ ആദിത്യ മാധവൻ. ഗൗരിക്കൊപ്പം വേദിയിലുണ്ടായിരുന്നയാളാണ് ആദിത്യ. എന്നാൽ നായകൻ ആ അവസരത്തിൽ ഒന്നും മിണ്ടാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.
ആദ്യമായി ഇങ്ങനെയൊരു സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ സ്തംഭിച്ചുപോയതാണെന്ന് ആദിത്യ പറഞ്ഞു.
ബോഡി ഷെയിം ചെയ്യുന്നതിനെ അംഗീകരിക്കുന്നു എന്ന തരത്തിൽ തന്റെമൗനത്തെ വ്യാഖ്യാനിക്കരുതെന്നും ആദിത്യ കുറിച്ചു.
ഗായിക ചിന്മയി ശ്രീപദ പങ്കുവച്ച പോസ്റ്റിന് മറുപടിയായായിരുന്നു ആദിത്യയുടെ കുറിപ്പ്. "എല്ലാവർക്കും ഹായ്, എന്റെ നിശബ്ദത ആരെയും ബോഡി ഷെയിം ചെയ്യുന്നത് ഞാൻ അംഗീകരിക്കുന്നു എന്നല്ല അർഥമാക്കുന്നത്. ആദ്യമായി ഇങ്ങനെയൊരു സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഞാൻ സ്തംഭിച്ചുപോയി. ഞാൻ നേരത്തെ ഇടപെടേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അവൾ (ഗൗരി കിഷൻ) ഇതല്ല അർഹിക്കുന്നത്. ആരും ഇത്തരമൊരു സാഹചര്യം അർഹിക്കുന്നില്ല. നമ്മൾ എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്. ഒരിക്കൽ കൂടി ഞാൻ ക്ഷമ ചോദിക്കുന്നു'. ആദിത്യ മാധവന്റെ വാക്കുകൾ ഇങ്ങനെ.
തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷൻ പ്രസ് മീറ്റിലാണ് സംഭവം. നടിയുടെ ഭാരം എത്രയെന്നായിരുന്നു യുട്യൂബര് സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്.
സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് ഗൗരി ചോദിച്ചു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ ഒന്നടങ്കം ഗൗരിക്ക് നേരെ തിരിയുകയായിരുന്നു. ചോദ്യം തന്നെ വിഡ്ഢിത്തരമാണെന്നും യുട്യൂബർ മാപ്പു പറയണമെന്നും ഗൗരി ആവശ്യപ്പെട്ടു. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്കു പോകുകയായിരുന്നു.
Movies
ബോഡി ഷെയ്മിംഗ് പരാമര്ശത്തിനു വിധേയയായ നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടന ‘അമ്മ’.
ആരായാലും എപ്പോഴായാലും എവിടെയായാലും ബോഡി ഷെയ്മിംഗ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചു വിശ്വസിക്കുന്നു എന്ന കുറിപ്പോടെയാണ് ‘അമ്മ’ രംഗത്തെത്തിയത്. തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷന് പ്രസ് മീറ്റിനിടെയായിരുന്നു സംഭവം.
സിനിമയില് എടുത്ത് ഉയര്ത്തിയപ്പോള് എന്തായിരുന്നു ഭാരമെന്നായിരുന്നു യുട്യൂബ് വ്ലോഗറുടെ ചോദ്യം. ഇതിനോട് ഗൗരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
തന്റെ ഭാരവും സിനിമയും തമ്മില് എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനമില്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ താരങ്ങളടക്കം നിരവധി പേര് ഗൗരിക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്തിയിട്ടുണ്ട്.
നിലപാടില് ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച ഗൗരി കിഷന് അഭിനന്ദനങ്ങള് അറിയിക്കുന്നതായി നടി ഖുശ്ബുവും, ചോദ്യം ചോദിച്ചയാള്ക്ക് ചുട്ട മറുപടി നല്കിയതില് അഭിനന്ദനമെന്ന് സുപ്രിയ മേനോനും കുറിച്ചു.
Kerala
കൊച്ചി: ബോഡി ഷെയ്മിംഗ് പരാമര്ശത്തിനു വിധേയയായ നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടന ‘അമ്മ’.
ആരായാലും എപ്പോഴായാലും എവിടെയായാലും ബോഡി ഷെയ്മിംഗ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു എന്ന കുറിപ്പോടെയാണ് ‘അമ്മ’ രംഗത്തെത്തിയത്. തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷന് പ്രസ് മീറ്റിനിടെയായിരുന്നു സംഭവം.
സിനിമയില് എടുത്ത് ഉയര്ത്തിയപ്പോള് എന്തായിരുന്നു ഭാരമെന്നായിരുന്നു യുട്യൂബ് വ്ലോഗറുടെ ചോദ്യം. ഇതിനോട് ഗൗരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
തന്റെ ഭാരവും സിനിമയും തമ്മില് എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനമില്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ താരങ്ങളടക്കം നിരവധി പേര് ഗൗരിക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്തിയിട്ടുണ്ട്.
നിലപാടില് ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച ഗൗരി കിഷന് അഭിനന്ദനങ്ങള് അറിയിക്കുന്നതായി നടി ഖുശ്ബുവും, ചോദ്യം ചോദിച്ചയാള്ക്ക് ചുട്ട മറുപടി നല്കിയതില് അഭിനന്ദനമെന്ന് സുപ്രിയ മേനോനും കുറിച്ചു.
National
ചെന്നൈ: പത്രസമ്മേളനത്തിനിടെ ശരീരഭാരത്തെക്കുറിച്ചു ചോദിച്ച യുട്യൂബറിന് മലയാള നടി ഗൗരി ജി. കിഷൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി. എന്റെ തടി എങ്ങനെയാണ് തനിക്ക് പ്രശ്നമാകുന്നതെന്ന് അറിയില്ല, ചോദ്യം സിനിമയുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണ്.
എന്റെ ഭാരം എന്റെ വ്യക്തിപരമായ കാര്യമാണ്. അതെന്റെ കഴിവുകളുമായി താരതമ്യപ്പെടുത്തരുത്. ഇത് ബോഡി ഷേമിംഗ് ആണ്. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തമായേ കണക്കാക്കാനാകൂ എന്നായിരുന്നു ഗൗരിയുടെ മറുപടി.
ഇതുവരെ നല്ല ക്യാരക്ടറുകളാണ് ചെയ്തിട്ടുള്ളത്. എന്റെ കഴിവുകൾക്ക് തന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതു ജേർണലിസമല്ല, ആ പ്രഫഷന്റെ വിലകുറച്ചുകാണരുതെന്നും ജേർണലിസം വിദ്യാർഥിനികൂടിയായ ഗൗരി രൂക്ഷമായി പ്രതികരിച്ചു. തനിക്കു പിന്തുണ നൽകിയതിനെ മാധ്യമപ്രവർത്തകരെ ഗൗരി അഭിനന്ദിച്ചു.
തമിഴ്, മലയാളം സിനിമകളിൽ പ്രശസ്തയായ ഒരു നടിയോടു മോശമായി പെരുമാറിയ യുട്യൂബറിന്റ നടപടിയെ അപലപിക്കുന്നതായി ചെന്നൈ പ്രസ് ക്ലബ് അറിയിച്ചു. തന്റെ മൗനം ബോഡി ഷേമിംഗിനെ അനുകൂലിക്കുന്നതുകൊണ്ടല്ലെന്ന് പത്രസമ്മേളത്തിൽ പങ്കെടുത്ത സഹനടൻ ആദിത്യ മാധവൻ പറഞ്ഞു.
വീഡിയോ വൈറലായതോടെ പലരും പ്രതികണങ്ങളുമായി രംഗത്തെത്തി. ജേർണലിസത്തിന്റെ മറവിൽ ചിലർ വ്യക്ത്യാധിക്ഷേപങ്ങൾ നടത്തുന്ന പ്രവണത വർധിച്ചുവരുന്നതായും ഇതിനു തടയിടണമെന്നും സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ പ്രതികരിച്ചു. മാന്യമല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന ജേർണലിസ്റ്റുകൾക്ക് ചുട്ടമറുപടി കൊടുക്കണമെന്ന് നടി ഖുശ്ബു സുന്ദർ പ്രതികരിച്ചു.
Kerala
ന്യൂഡൽഹി: നിയമസഭയില് നടത്തിയ ബോഡി ഷെയ്മിംഗ് പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടുമുക്കാലട്ടിയെന്നത് നാടൻ പ്രയോഗമാണെന്നും പ്രതിഷേധത്തിനിടെ വാച്ച് ആന്ഡ് വാര്ഡിനെ തള്ളുന്നത് കണ്ടപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യമില്ലാത്തയാളെയാണ് താൻ ഉദ്ദേശിച്ചത്. നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ള ആളല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭയില് പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്ശം സഭാ രേഖകളില് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കര്ക്ക് കത്ത് നല്കി.
പ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസിനു കളങ്കം വരുത്തുന്നതും പാര്ലിമെന്ററി മര്യാദകള്ക്ക് നിരക്കാത്തതാണെന്നും കത്തില് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ചായിരുന്നു നിയമസഭയില് മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപ പരാമര്ശം. എട്ടുമുക്കാല് അട്ടിവച്ച പോലെ ഒരാള് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച്, വാച്ച് ആന്ഡ് വാര്ഡിനെ ആക്രമിക്കാന് പോയത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ല എന്ന് കാണുന്ന എല്ലാവര്ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.