Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BodyBroughtHome

Middle East and Gulf

റോ​ഡ​രി​കി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​ര​ണം; മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

റി​യാ​ദ്: ബ​ത്ത​യ്ക്ക​ടു​ത്ത് റോ​ഡ​രി​കി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം ചെ​ങ്ക​വി​ള സ്വ​ദേ​ശി വി​ജ​യ​രാ​ജ് ചെ​ല്ല​ന്‍റെ (45) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ചെ​ങ്ക​വി​ള ക​ട​വി​ല പു​ത്ത​ൻ​വീ​ട്ടി​ൽ ചെ​ല്ല​ൻ - പ​ൽ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഇ​ഴി​ൽ പ്ര​ഭ. മ​ക്ക​ൾ: ഷാ​രോ​ൺ വി​ജ​യ്, ഷാ​ന വി​ജ​യ്.

15 ദി​വ​സം മു​മ്പാ​ണ് ബ​ത്ത​യ്ക്ക​ടു​ത്ത ഫ​ർ​സ്ഥ​ക്കി​ൽ റോ​ഡ​രി​കി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ വി​ജ​യ​രാ​ജി​ന് ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ണ​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലിസ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

നാ​ല് വ​ർ​ഷം മു​മ്പാ​ണ് നി​ർ​മ്മാ​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​യാ​യി വി​ജ​യ​രാ​ജ് റി​യാ​ദി​ലെ​ത്തി​യ​ത്. മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്ത ശേ​ഷം പി​ന്നീ​ട് മ​റ്റ് ജോ​ലി​ക​ളി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ നാ​ല് മാ​സം മു​മ്പ് ഇ​ഖാ​മ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്നു. ജോ​ലി ആ​വ​ശ്യ​ത്തി​നാ​യി ര​ണ്ട് ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത വ​ക​യി​ൽ വ​ലി​യ തു​ക അ​ട​യ്ക്കാ​നു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ എ​ക്സി​റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലും കാ​ല​താ​മ​സം നേ​രി​ട്ടു.

കു​ടും​ബ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് വ​ഹി​ച്ച​ത്. വി​ജ​യ​രാ​ജി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up