Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BodyDecomposes

പറവൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹം അഴുകി; പുതിയ ഫ്രീസറുകൾ വാങ്ങാൻ നിർദേശം

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ സംഭവത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകൾ ഉടൻ എത്തിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി.

പറവൂർ പരുവതുരുത്ത് സ്വദേശിനി ജെസി പൈലിയുടെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചതിനുശേഷം അഴുകിയ നിലയിൽ കണ്ടെത്തിയത്. 16 മണിക്കൂർ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തപ്പോഴാണ് അഴുകിയതായി കണ്ടത്. തുടർന്ന് ജെസിയുടെ മകൻ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതേസമയം, മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. താലൂക്ക് ആശുപത്രിയിലെ നിലവിലുണ്ടായിരുന്ന ഫ്രീസറുകൾക്ക് കാലപ്പഴക്കമുണ്ടായിരുന്നുവെന്ന വിവരം ആരോഗ്യമന്ത്രിക്കും ലഭിച്ചിട്ടുണ്ട്.

എന്നാൽ ഈ മൃതദേഹം സൂക്ഷിച്ചിരുന്നത് തകരാറുകളില്ലാത്ത മൊബൈൽ ഫ്രീസറിലാണെന്നും പോസ്റ്റ്‌മോർട്ടത്തിനായി എടുത്തപ്പോൾ താപനില -3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു എന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.

Latest News

Corehub Up