Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bollard Pull Green

കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യി​ൽ ബോ​ളാ​ർ​ഡ് പു​ൾ ഗ്രീ​ൻ ട​ഗു​ക​ൾ നി​ർ​മി​ക്കും

കൊ​​​​ച്ചി: കൊ​​​​ച്ചി ക​​​​പ്പ​​​​ൽ​​​​ശാ​​​​ല​​​​യി​​​​ൽ (സി​​​​എ​​​​സ്എ​​​​ൽ) 60 ട​​​​ൺ ബോ​​​​ളാ​​​​ർ​​​​ഡ് പു​​​​ൾ ശേ​​​​ഷി​​​​യു​​​​ള്ള ര​​​​ണ്ട് ബാ​​​​റ്റ​​​​റി-​​​​ഇ​​​​ല​​​​ക്ട്രി​​​​ക് ഗ്രീ​​​​ൻ ട​​​​ഗു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കും.

ഹാ​​​​ർ​​​​ബ​​​​ർ ട​​​​ഗു​​​​ക​​​​ൾ, തീ​​​​ര​​​​ദേ​​​​ശ ടോ​​​​യിം​​​​ഗ്, തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലെ സ​​​​മു​​​​ദ്ര സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പോ​​​​ൾ​​​​സ്റ്റാ​​​​ർ മാ​​​​രി​​​​ടൈ​​​​മി​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് നി​​​​ർ​​​​മാ​​​​ണം.

കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഗ്രീ​​​​ൻ ട​​​​ഗ് ട്രാ​​​​ൻ​​​​സി​​​​ഷ​​​​ൻ പ്രോ​​​​ഗ്രാം പ്ര​​​​കാ​​​​രം ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു പോ​​​​ർ​​​​ട്ട് അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ൽ വി​​​​ന്യ​​​​സി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണു ട​​​​ഗു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ട് ബാ​​​​റ്റ​​​​റി-​​​​ഇ​​​​ല​​​​ക്ട്രി​​​​ക് ഗ്രീ​​​​ൻ ട​​​​ഗു​​​​ക​​​​ളു​​​​ടെ ചാ​​​​ർ​​​​ട്ട​​​​റിം​​​​ഗി​​​​നു​​​​ള്ള ടെ​​​​ൻ​​​​ഡ​​​​റി​​​​ൽ വി​​​​ജ​​​​യി​​​​ച്ച സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ് പോ​​​​ൾ​​​​സ്റ്റാ​​​​ർ മാ​​​​രി​​​​ടൈം.

ലോ​​​​ക​​​​ത്തി​​​​ലെ മു​​​​ൻ​​​​നി​​​​ര ഹാ​​​​ർ​​​​ബ​​​​ർ ട​​​​ഗ് ഡി​​​​സൈ​​​​ൻ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ റോ​​​​ബ​​​​ർ​​​​ട്ട് അ​​​​ല​​​​ൻ ലി​​​​മി​​​​റ്റ​​​​ഡാ​​​​ണ് ഡി​​​​സൈ​​​​ൻ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

Latest News

Corehub Up