Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BoltonMalayaliAssociation

Europe

ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണ​ഘോ​ഷം ശ​നി​യാ​ഴ്ച

ബോ​ൾ​ട്ട​ൺ: ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ബി​എം​എ) ഈ ​വ​ർ​ഷ​ത്തെ ഓ​ണ​ഘോ​ഷ പ​രി​പാ​ടി ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്കും. ബോ​ൾ​ട്ട​ണി​ലെ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് ക്ല​ബ് ഹാ​ളി​ൽ വ​ച്ച് രാ​വി​ലെ 10.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പ​രി​പാ​ടി​യു​ടെ സ​മ​യ​ക്ര​മം.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഒ​രാ​ൾ​ക്ക് £15 പൗ​ണ്ട് ആ​ണ് പ്ര​വേ​ശ​ന ഫീ​സാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

കൂ​ട്ടാ​യ്മ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​വി​രു​ന്നു​ക​ൾ, തി​രു​വാ​തി​ര, ബി​എം​എ കൂ​ട്ടാ​യ്മ​യി​ലെ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ് ഷോ, ​ഗാ​ന - നൃ​ത്ത - നൃ​ത്യ​ങ്ങ​ൾ, വ​ടം​വ​ലി മ​ത്സ​രം, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ, ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് നി​റ​ക്കാ​ഴ്ച​ക​ൾ.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഈ ​ക​ഴി​ഞ്ഞ യു​ക​മ റീ​ജി​യ​ണ​ൽ / നാ​ഷ​ണ​ൽ കാ​യി​ക​മേ​ള​യി​ൽ ബി​എം​എ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യ അം​ഗ​ങ്ങ​ൾ, ബി​എം​എ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള എ ​ലെ​വ​ൽ / ജി​സി​എ​സ്ഇ പ​രീ​ക്ഷ വി​ജ​യി​ക​ൾ എ​ന്നി​വ​രെ വേ​ദി​യി​ൽ ആ​ദ​രി​ക്കും.

ബി​എം​എ​യി​ലെ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ വി​നോ​ദ പ​രി​പാ​ടി​ക​ളോ​ടെ രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ താ​ല​പ്പൊ​ലി​യു​ടേ​യും ആ​ർ​പ്പു​വി​ളി​ക​ളു​ടേ​യും ആ​ര​വ​ത്തോ​ടെ മാ​വേ​ലി മ​ന്ന​ന്‍റെ എ​ഴു​ന്നു​ള്ള​ത്തും വി​ഭ​വ സ​മൃ​ദ്ധ​മാ​യ പൊ​ന്നോ​ണ​സ​ദ്യ​യും ഗൃ​ഹാ​തു​ര​ത്വം പ​ക​രു​ന്ന ഓ​ർ​മ​ക്കൂ​ട്ടു​ക​ളാ​കും.

Venue: Bolton Indian Sports Club Hacken Ln Darcy Lever Bolton BL3 1SD.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നി​യ​ൻ​കു​ഞ്ഞ് സ​ഖ​റി​യ (പ്ര​സി​ഡ​ന്‍റ്): +44 7877 981155, റോ​മി കു​ര്യാ​ക്കോ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി): +44 7776646163, അ​ഭി​ലാ​ഷ് പി​ള്ള (ട്ര​ഷ​റ​ർ): +44 7826 544711, ജി​സി സോ​ണി (ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ): +44 7789680443.

Latest News

Corehub Up