Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bomb Threats

അ​ഞ്ചു ല​ക്ഷം വ്യാ​ജ ജി-​മെ​യി​ൽ ഐ​ഡി ഉ​പ​യോ​ഗി​ച്ച് ബോം​ബ് ഭീ​ഷ​ണി​ക​ൾ; ഗൂ​ഗി​ളി​നെ ചോ​ദ്യം ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്ക് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​ക​ൾ അ​യ​യ്ക്കാ​ൻ അ​ഞ്ചു ല​ക്ഷ​ത്തി​ലേ​റെ വ്യാ​ജ ജി ​മെ​യി​ൽ ഐ​ഡി​ക​ൾ ഉ​പ​യോ​ഗി​ച്ച റാ​ക്ക​റ്റി​നെ പി​ടി​കൂ​ടി​യ​തി​നു​പി​ന്നാ​ലെ ഗൂ​ഗി​ളി​നെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി പൊ​ലി​സ്. വ്യാ​പ​ക​മാ​യി ജി ​മെ​യി​ൽ അ​ക്കൗ​ണ്ടു​ക​ൾ സൃ​ഷ്‌​ടി​ക്ക​പ്പെ​ട്ടു ബോം​ബ് ഭീ​ഷ​ണി​ക​ൾ ന​ട​ത്തി​യ​തി​ൽ ഗൂ​ഗി​ളി​നു​ണ്ടാ​യ സു​ര​ക്ഷാ​വീ​ഴ്ച​ക​ളെ സം​ബ​ന്ധി​ച്ചാ​യി​രി​ക്കും ചോ​ദ്യം ചെ​യ്യ​ൽ.

അ​ന്ത​ർ​സം​സ്ഥാ​ന​ത​ല​ത്തി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​ക​ൾ അ​യ​യ്ക്കു​ന്ന ഇ ​മെ​യി​ൽ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. 2022 മു​ത​ൽ ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന 5,13,847 ജി​മെ​യി​ൽ ഐ​ഡി​ക​ളും പാ​സ്‌​വേ​ഡു​ക​ളും പൊ​ലി​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​സാ​ധാ​ര​ണ​മാ​യ ത​ല​ത്തി​ലു​ള്ള ഈ ​വ്യാ​ജ ജി​മെ​യി​ൽ അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗൂ​ഗി​ളി​നു സു​ര​ക്ഷാ​വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന​തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തും. സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ന​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗൂ​ഗി​ളി​ന് ക​ത്തെ​ഴു​തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up