കൊച്ചി: ഇന്‍ഡെല്‍ മണി 1000 രൂപ മുഖവിലയുള്ളതും, റിഡീം ചെയ്യാവുന്നതും, ഓഹരിയാക്കി മാറ്റാനാവാത്തതുമായ കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യു പ്രഖ്യാപിച്ചു.
വിപണിയില്‍ ലിസ്റ്റ് ചെയ്ത, സുരക്ഷിത കടപ്പത്രങ്ങളാണിവ. 18ന് ആരംഭിക്കുന്ന ഇഷ്യു 31 നു സമാപിക്കും.
നിക്ഷേപകര്‍ക്ക് ഈ കടപ്പത്രങ്ങളുടെ എല്ലാ സീരീസിലും, കുറഞ്ഞത് 10,000 രൂപയുടെ ഒന്നോ, ആയിരം രൂപവീതമുള്ള ഗുണിതങ്ങളായോ നിക്ഷേപിക്കാം. അടിസ്ഥാന ഇഷ്യു 250 കോടി രൂപയുടേതാണ്.
500 കോടി രൂപ വരെയുള്ള അധിക സബ്സ്ക്രപ്ഷന്‍ അനുവദനീയമാണ്. ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിനോ, നിലവിലുള്ള കടങ്ങളുടെ തിരിച്ചടവുകള്ക്കോ, പലിശയ്ക്കോ, പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കോ, സെബിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു വിധേയമായി ഉപയോഗിക്കുമെന്ന് ഇന്‍ഡെല്‍ മണി ഡയറക്ടര്‍ ഉമേഷ് മോഹനന് പറഞ്ഞു.
2026 മാര്‍ച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് 4,103.90 കോടി രൂപയുടെ ആസ്തികളാണ് ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്നത്.