ചേര്‍ത്തല: സംസ്കാരയുടെ 26-ാമത് വാർഷികാഘോഷം പി. പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ് അധ്യക്ഷത വഹിച്ചു. സബീന എം. അലി, അലിയാർ മാക്കിയില്‍, ഗീത തുറവൂർ, ബേബി തോമസ്, എ. ഷാനവാസ്, ശോഭ ടീച്ചർ, കെ.കെ. ജഗദീശൻ, ജോസ് ആറുകാട്ടി, സബീന എം.അലി, പ്രദീപ് കൊട്ടാരം എന്നിവർ സംസാരിച്ചു. കമലാസനൻ വൈഷ്ണവം, തങ്കച്ചൻ ഈരാശേരിൽ, രവീന്ദ്രൻ ചേർത്തല, ടി.വി. ഹരികുമാർ, ലീന രാജു, കെ.വി. ഷാജി, തണ്ണീർമുക്കം ഷാജി, വേണു കടക്കരപ്പള്ളി, രാജേന്ദ്രൻ തുറവൂർ, സാവിത്രി സോമൻ, സെൽവൻ തുടങ്ങിയവർ സൃഷ്ടികൾ അവതരിപ്പിച്ചു.