Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Book Release

പയ്യന്നൂർ ഫ​ണ്ട് വി​വാ​ദം: വി​മ​ർ​ശി​ച്ച​വ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ സി​പി​എം

ക​​​ണ്ണൂ​​​ർ: പ​​​യ്യ​​​ന്നൂ​​​രി​​​ലെ ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​തൃ​​​ത്വ​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച അം​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടാ​​​ൻ സി​​​പി​​​എം. വി.​​​കു​​​ഞ്ഞി​​​കൃ​​​ഷ്‌​​​ണ​​​ന്‍റെ പു​​​സ്‌​​​ത​​​ക പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രി​​​ൽ​​​നി​​​ന്നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന മ​​​ണ്ഡ​​​ല​​​ത​​​ല യോ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​വ​​​രി​​​ൽ നി​​​ന്നു​​​മാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ചി​​​ല​​​ർ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തേു​​​പോ​​​കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യും സൂ​​​ച​​​ന​​​യു​​​ണ്ട്.

പ​​​യ്യ​​​ന്നൂ​​​ർ സി​​​പി​​​എ​​​മ്മി​​​ലെ ഫ​​​ണ്ട് വെ​​​ട്ടി​​​പ്പി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​ത്തു​​​ന്ന​​​താ​​​യി​​​രു​​​ന്നു ‘നേ​​​താ​​​ക്ക​​​ളെ അ​​​ണി​​​ക​​​ൾ തി​​​രു​​​ത്ത​​​ണ​​​മെ​​​ന്ന’ കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പു​​​സ്‌​​​ത​​​കം. ഇ​​​തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് പാ​​​ർ​​​ട്ടി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ന്ന​​​ത്.

അ​​​തോ​​​ടൊ​​​പ്പം ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം സം​​​ബ​​​ന്ധി​​​ച്ച് യോ​​​ഗ​​​ങ്ങ​​​ളി​​​ൽ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​വ​​​രി​​​ൽ​​നി​​​ന്നും വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ന്നു​​​ണ്ട്. മ​​​ണ്ഡ​​​ല​​​ത​​​ല യോ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ ടി.​​​ഐ. മ​​​ധു​​​സു​​​ദ​​​ന​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ശ​​​യ​​​ങ്ങ​​​ൾ ദു​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​യി വ്യ​​​ക്ത​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് യോ​​​ഗ​​​ങ്ങ​​​ളി​​​ലു​​​യ​​​ർ​​​ന്ന​​​ത്.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ചി​​​ല​​​ർ ത​​​ട്ടി​​​ക്ക​​​യ​​​റു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​മു​​​ണ്ടാ​​​യെ​​​ന്നാ​​​ണ് വി​​​വ​​​രം. ഇ​​​തി​​​ലെ​​​ല്ലാം മാ​​​ന​​​സി​​​ക പ്ര​​​യാ​​​സ​​​ത്തി​​​ലാ​​​യ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളി​​​ൽ ചി​​​ല​​​ർ മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​ന്ന​​​തോ​​​ടെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തേ​​​ക്ക് പോ​​​കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യാ​​​ണ് സൂ​​​ച​​​ന​​​ക​​​ൾ.

Latest News

Corehub Up