അങ്ങാടിപ്പുറം: അക്ഷരോന്നതി പദ്ധതിയിലേക്ക് പെരിന്തൽമണ്ണ താലൂക്ക് ലൈബ്രറി കൗണ്‍സിൽ അംഗം എം.പി. രാജൻ പുസ്തകങ്ങൾ കൈമാറി.സംസ്ഥാനത്തെ പട്ടികജാതി-വർഗ ഉന്നതികളിലും പഠനമുറികളിലും ഹോസ്റ്റലുകളിലും പുസ്തകത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി തദ്ദേശ നടപ്പാക്കുന്ന പദ്ധതിയാണ് അക്ഷരോന്നതി.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ വിമൽരാജ് ആണ് പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. വായന ഒരു സംസ്കാരമാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.