Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BorisJohnson

ബോ​റി​സ് ജോ​ൺ​സ​ൺ ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്

കീ​​​​വ്: യു​​​​ക്രെ​​​​യ്ൻ-​​​​പോ​​​​ള​​​​ണ്ട് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ റ​​​​ഷ്യ​​​​ൻ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണം. മു​​​​ൻ ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബോ​​​​റി​​​​സ് ജോ​​​​ൺ​​​​സ​​​​ണും മു​​​​തി​​​​ർ​​​​ന്ന യൂ​​​​റോ​​​​പ്യ​​​​ൻ സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും മ​​​​ട​​​​ങ്ങി​​​​യ​​​​തി​​​​നു തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം.

യ​​​​ഹോ​​​​ദി​​​​ൻ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​ർ​​​​ക്കും പ​​​​രി​​​​ക്കി​​​​ല്ല. ട്രെ​​​​യി​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​ലാ​​​​ണ് ഡ്രോ​​​​ൺ പ​​​​തി​​​​ച്ച​​​​ത്. യാ​​​​ത്ര​​​​ക്കാ​​​​രെ​​​​യെ​​​​ല്ലാം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

കീ​​​​വി​​​​ൽ ന​​​​ട​​​​ന്ന യാ​​​​ൽ​​​​ട്ട യൂ​​​​റോ​​​​പ്യ​​​​ൻ സ്ട്രാ​​​​റ്റ​​​​ജി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ശേ​​​​ഷം മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബോ​​​​റി​​​​സ് ജോ​​​​ൺ​​​​സ​​​​നും യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​ക്ക​​​​ളും ഇ​​​​തേ റെ​​​​യി​​​​ൽ​​​​പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു സ​​​​ഞ്ച​​​​രി​​​​ച്ച​​​​ത്. ബ്രി​​​​ട്ട​​​​ന്‍റെ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് ജൊ​​​​നാ​​​​ഥ​​​​ൻ പ​​​​വ​​​​ൽ ഉ​​​​ൾ​​​​പ്പടെ​​​​യു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ന​​​​യ​​​​ത​​​​ന്ത്ര​​​​നേ​​​​താ​​​​ക്ക​​​​ൾ സ​​​​ഞ്ച​​​​രി​​​​ച്ച ട്രെ​​​​യി​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ച​​​​തി​​​​ലും നേ​​​​ര​​​​ത്തേയാ​​​​ണു സ്റ്റേ​​​​ഷ​​​​ൻ വി​​​​ട്ട​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ സ​​​​മ​​​​യ​​​​ത്ത് യ​​​​ഹോ​​​​ദി​​​​ൻ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലെ മ​​​​റ്റൊ​​​​രു ട്രെ​​​​യി​​​​നി​​​​ൽ മു​​​​ൻ സി​​​​ഐ​​​​എ മേ​​​​ധാ​​​​വി ഡേ​​​​വി​​​​ഡ് പെ​​​​ട്രോ​​​​സു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് 15 മി​​​​നി​​​​റ്റ് മു​​​​ൻ​​​​പാ​​​​ണ് ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട ട്രെ​​​​യി​​​​നി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

പോ​​​​ളി​​​​ഷ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്ന് ര​​​​ണ്ട് കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യാ​​​​ണ് ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​തെ​​​​ന്നും യു​​​​ക്രെ​​​​യ്ൻ, പോ​​​​ള​​​​ണ്ട് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
കീ​​​​വി​​​​ലെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത മു​​​​ൻ സ്വീ​​​​ഡി​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കാ​​​​റ​​​​ൽ ബി​​​​ൽ​​​​ഡ്റ്റും താ​​​​ൻ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ട്രെ​​​​യി​​​​നി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​രോ​​​​ട് ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ലി​​​​നു ത​​​​യാ​​​​റാ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​താ​​​​യി പ​​​​റ​​​​ഞ്ഞു.

സ്ഥി​​​​തി സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യാ​​​​ത്ര തു​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ട്രെ​​​​യി​​​​ൻ പി​​​​ന്നീ​​​​ട് പോ​​​​ള​​​​ണ്ടി​​​​ലെ അ​​​​തി​​​​ർ​​​​ത്തി സ്റ്റേ​​​​ഷ​​​​നാ​​​​യ ദൊ​​​​റോ​​​​ഹു​​​​സ്കി​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി​​​​യെ​​​​ത്തി.

Latest News

Corehub Up