ബുക്കാറസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ബോസ്നിയ ഹെർസെഗോവിനയ്ക്ക് മിന്നും ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റൊമാനിയയെ തോൽപ്പിച്ചു.
ബോസ്നിയയ്ക്ക് വേണ്ടി ആർമിൻ ഗിഗോവിച്ചും തരിക് മുഹറെമോവിച്ചും ഹാരിസ് തബാകോവിച്ചും എർമിൻ മാഹ്മിച്ചും ആണ് ഗോളുകൾ നേടിയത്. ഡാനിയേൽ ബിർലിഗിയയും അലെക്സാൻട്രു സിർകാൽഡൈവുവും ആണ് റൊമാനിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
വിജയത്തോടെ ബോസ്നിയയ്ക്ക് നാല് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനത്താണ് ബോസ്നിയ.