തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് എഐ മേഖലകളിലെ നൂതന ആശയങ്ങളും സാങ്കേതിക പരിഹാരങ്ങളും വികസിപ്പിക്കുന്നതിനായി ജനറേറ്റീവ് എഐ ഹാക്കത്തോൺ ഈ മാസം ഏഴിന് ടെക്നോപാർക്ക് പാർക്ക് സെന്ററിൽ സംഘടിപ്പിക്കും.
ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് തിരുവനന്തപുരം കാമ്പസ്, ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ക്ലൗഡ്വേവ് ഇന്റലിജൻസ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഐടി പ്രഫഷണലുകൾ, എഐ ഗവേഷകർ, സാങ്കേതികവിദ്യയിൽ താത്പര്യമുള്ള കോളജ് വിദ്യാർഥികൾ എന്നിവർക്ക് നൂതന ആശയങ്ങൾ അവതരിപ്പിക്കാനും പ്രായോഗിക സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കാനും ഹാക്കത്തൺ അവസരമൊരുക്കും.