റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പാശ്ചാത്യ സംസ്കാരവും, മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും ദുരൂഹതകളും ഒക്കെ കോർത്തിണക്കി ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ് ഭൗമയിലൂടെ റെജിൻ. എസ്. ബാബു അവതരിപ്പിക്കുന്നത്.
ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാറാണ് ഈ ചിത്രം നിർമിക്കുന്നത്. നവംബർ പന്ത്രണ്ടിന് ഭാവനാ റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കും.